തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 231 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 186 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,515 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6934 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1229, കൊല്ലം 554, പത്തനംതിട്ട 585, ആലപ്പുഴ 307, കോട്ടയം 591, ഇടുക്കി 399, എറണാകുളം 944, തൃശൂര്‍ 119, പാലക്കാട് 300, മലപ്പുറം 319, കോഴിക്കോട് 816, വയനാട് 293, കണ്ണൂര്‍ 369, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകം;മരുമകൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകം.സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.നളിനാക്ഷി ജീവനൊടുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു . പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നളിനാക്ഷിയും രാധാമണിയും സ്ഥിരമായി വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയതിനു ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ രാധാമണി പോലീസിനോടു പറഞ്ഞു.
സംസ്ഥാനം ഇന്ധന നികുതി കുറക്കണം;തിങ്കളാഴ്ച കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.ഇന്ധന നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോൾ ഡീസൽ വിലവർധനവിൽ കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടോ എന്നറിയണം. ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസ്; ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
കൊച്ചി:സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്.ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകൾ കൈമാറിയതിന് പിന്നാലെയാണ് മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് സ്വപ്‌ന ജയിൽ മോചിതയായത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾക്ക് ചുമത്തിയ ആറ് കേസുകളിലും കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്.കേസിൽ 2020 ജൂലൈ 11ന് ബംഗളൂരുവില്‍ വച്ച് അറസ്റ്റിലായ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.
ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു.ജലനിരപ്പ് 138.50 അടിയായതോടെയാണ് ഷട്ടറുകൾ അടച്ചത്.ഇനി അടയ്‌ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമീറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരവും കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്.അതിനിടെ അണക്കെട്ടിലെ ജനലിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട്.നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് 142 അടിയാണ്. എന്നാൽ അണക്കെട്ടിന്റെ ബലക്ഷയം പരിഗണിച്ച് റൂൾ കർവ് 136 അടിയിലേക്ക് താഴ്‌ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍
കൊച്ചി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തിനിടെയുണ്ടായ ഗതാഗത തടസം ചോദ്യം ചെയ്തതിനു പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചമുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിതടയൽ സമയത്തിനെതിരെ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വൈറ്റില- ഇടപ്പളളി ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം ചോദ്യം ചെയ്തതിനെ തുടർന്നാണ് നടൻ ജോജു ജോർജിനെതിരെയും വാഹനത്തിന് നേരെയും ആക്രമണമുണ്ടായത്. വൈറ്റില ഫ്ളൈ ഓവറിന് സമീപമായിരുന്നു സമരം. വാഹനം റോഡിൽ കുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ജോജുവും സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.
കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം;മർദിച്ചത് 15ഓളം സീനിയേഴ്‌സ്
കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം.കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റ് പ്രതികരിച്ചു.കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്.
സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക് രണ്ടാം ദിനം;പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ നിർദേശം
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു.കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കാണ് ഇന്ന് തുടരുന്നത്. സിഐടിയുവും ബിഎംഎസും 24 മണിക്കൂർ പണിമുടക്ക് അവസാനിപ്പിച്ചിരുന്നു.സമരം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ പൂർണമായും തള്ളിയാണ് ടിഡിഎഫിന്റെ ഇന്നത്തെ പണിമുടക്ക്. സമരം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. വിവധ സംഘടനകളുടെ സമരത്തെ തുടർന്ന് വെള്ളിയാഴ്ച കെഎസ്ആർടിസി സർവീസ് പൂർണമായി തടസപ്പെട്ടിരുന്നു. അതിനാൽ ഇന്ന് പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്ക് കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന മേഖലകൾ സമരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഏറെ വലഞ്ഞിരുന്നു.വെള്ളിയാഴ്ച എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിയതോടെ വരുമാനത്തിൽ വലിയ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. ഇത് മറികടക്കാനാണ് ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി സർവീസുകൾ നടത്താനുള്ള നീക്കം.
സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;46 മരണം;7085 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂർ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസർകോട് 125 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 157 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6167 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1202, കൊല്ലം 626, പത്തനംതിട്ട 180, ആലപ്പുഴ 214, കോട്ടയം 255, ഇടുക്കി 502, എറണാകുളം 1345, തൃശൂർ 27, പാലക്കാട് 369, മലപ്പുറം 402, കോഴിക്കോട് 1147, വയനാട് 204, കണ്ണൂർ 420, കാസർകോട് 192 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ പെട്രോള്‍-ഡീസല്‍ വിലയില്‍ ഇളവ് വരുത്തി വിവിധ സംസ്ഥാനങ്ങൾ;ഡീസലിന് 19 രൂപയും പെട്രോളിന് 13 രൂപയും കുറച്ച് കർണാടക; മാഹിയിലും 80 രൂപയ്ക്ക് ഡീസല്‍ ലഭിക്കും
ന്യൂഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് വിവിധ സംസ്ഥാനങ്ങളും.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.ഗുജറാത്ത്, അസം, ത്രിപുര, സിക്കിം, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതമാണ് കുറച്ചത്.ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തിൽ വാറ്റ് കുറയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതോടെ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12.33 രൂപയുടെ കുറവുമാണ് കേരളത്തിൽ ഉണ്ടായത്. കേരളത്തിന്റെ അയൽസംസ്ഥാനമായ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് 85.03 രൂപയും പെട്രോളിന് 100.63 രൂപയുമാണ് നിലവിലെ വില.മാഹിയിൽ ഒരു ലിറ്റർ ഡീസലിന് 80 രൂപയായി കുറഞ്ഞു.കണ്ണൂര്‍ ജില്ലയെക്കാള്‍ മാഹിയില്‍ ഇന്ധന വില കുറഞ്ഞത് തലശ്ശേരി, പാനൂര്‍, പെരിങ്ങത്തൂര്‍ മേഖലകളിലുള്ളവര്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.വടകരയില്‍ നിന്നും കൂത്തുപറമ്പിൽ നിന്നും വാഹനയാത്രക്കാര്‍ മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കുറഞ്ഞവിലയിലുള്ള എണ്ണയടിക്കാന്‍ എത്തുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരുന്ന സ്വകാര്യബസുകളും മാഹിയില്‍ നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ച്ചത്തെ വില.അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.