കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നു സൂചന.കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയതായി അന്വേഷണ സംഘം സൂചന നൽകുന്നു.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും.ദിലീപിനെതിരായ ഗൂഢാലോചന കേസിൽ തെളിവ് ശേഖരണം ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കുന്നത്.രണ്ടു കുറ്റപത്രങ്ങളിൽ ഒരുമിച്ചു വിചാരണ നടത്താനാണ് പോലീസിന്റെ നീക്കം.ദിലീപ് അടുത്ത ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് വേഗത്തിലാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകുന്നുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്തേക്ക് മാറ്റുന്നു
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്തേക്ക് മാറ്റാൻ ആലോചന.മേളയ്ക്കായി പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനം.സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതൽ അവസാന വാരം വരെ ആയിരുന്നു.ഇത് ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടത്താനാണ് നീക്കം.വിജയികൾക്ക് സമ്മാനം നൽകി പുതുവത്സരത്തിനു തുടക്കമാകും.ജില്ലാ മേളകൾ ക്രിസ്തുമസ് പരീക്ഷയ്ക്ക് മുൻപെയായിരിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ നിർദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാൽ തൃശൂരിൽ ഈ ക്രിസ്തുമസ് കാലത്ത് പുതുചരിത്രവുമായി മേളയ്ക്ക് കൊടിയുയരും.
രാഷ്ട്രീയ സംഘർഷം;കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച ഇന്ന്
കണ്ണൂർ:രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച നടക്കും.രാവിലെ 9.30 ന് പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരും സിപിഎം,ബിജെപി ജില്ലാ നേതാക്കളും ആർ.എസ്.എസ് പ്രതിനിധികളും പങ്കെടുക്കും.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരിലും ചർച്ച നടക്കുന്നത്.
മട്ടന്നൂർ തെരഞ്ഞെടുപ്പ്;പോളിംഗ് സാധനങ്ങളുടെ വിതരണം ഏഴിന്
കണ്ണൂർ: മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങൾ ഓഗസ്റ്റ് ഏഴിനു വിതരണം ചെയ്യുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണു സാധനങ്ങൾ വിതരണം ചെയ്യുന്നതും എട്ടിനു പോളിംഗ് അവസാനിച്ച ശേഷം അവ തിരികെ വാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെ വാങ്ങലിനും ഏഴു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണു ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ആവശ്യത്തിനുള്ള ഫോറങ്ങൾ, രജിസ്റ്ററുകൾ, സ്റ്റേഷനറി, മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ ഓരോ പോളിംഗ് സ്റ്റേഷനും വേണ്ടി പ്രത്യേകം പായ്ക്ക് ചെയ്താണു വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് ഓഗസ്റ്റ് അഞ്ചിനു പൂർത്തിയാക്കും. അതിനു ശേഷം അവ വരണാധികാരികളുടെ മേൽനോട്ടത്തിൽ വിതരണ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമുകളിലാകും സൂക്ഷിക്കുക. ഓഗസ്റ്റ് എഴിനു പോളിംഗ് സാധനങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കൗണ്ടറുകളിലൂടെ പോളിംഗ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു.
സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.ജീവനക്കാരുടെ കുറഞ്ഞ പെൻഷൻ 3000 രൂപയായാണ് വർധിപ്പിച്ചത്.പ്രാഥമിക സംഘങ്ങൾക്ക് നേരത്തെ 1500 രൂപയും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 2000 രൂപയുമായിരുന്നു മുൻപ് നൽകിയിരുന്ന പെൻഷൻ.സഹകരണ പെൻഷൻകാർക്ക് അനുവദിച്ചിരുന്ന ക്ഷാമബത്ത അഞ്ചു ശതമാനത്തിൽനിന്നും ഏഴു ശതമാനമാക്കി.പ്രാഥമിക സംഘങ്ങൾക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 1500 രൂപയുമായിരുന്ന കുടുംബ പെൻഷൻ 2000 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്.പെന്ഷനെർ മരിച്ചാൽ ഏഴു വർഷം കഴിയുന്നത് വരെയോ 65 വയസ്സ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെൻഷൻ മുഴുവനായും നൽകും.പിന്നീട് 50 ശതമാനമായിരിക്കും നൽകുക.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം;ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയുടെ ചുവട് പിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലും അതില്‍ ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണ്.സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂർ വേദിയാകും
തിരുവനന്തപുരം:സി.പി.എമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിന് തൃശൂർ വേദിയാകും.ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തൃശ്ശൂരിൽ നടത്താനുള്ള തീരുമാനമെടുത്തത്.2018 ഫെബ്രുവരി 23 മുതൽ 28 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നല്കാൻ തീരുമാനിച്ചതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ സമ്മേളനങ്ങൾ ഡിസംബർ അവസാന വാരത്തോടെയാണ് ആരംഭിക്കുന്നത്.ഏഷ്യൻ രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയിൽ നടക്കുമെന്ന് കോടിയേരി പറഞ്ഞു.
ഐ.എസ് ബന്ധം;ആലപ്പുഴ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ:ഐ.എസ് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നു ആലപ്പുഴ സ്വദേശിയെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബേസിൽ ഷിഹാബിനെയാണ് അന്വേഷണ ഏജൻസി വ്യാഴാച രാത്രി വീട്ടിൽ നിന്നും വിലങ്ങു വെച്ച് കസ്റ്റഡിയിലെടുത്തത്.ഒരാഴ്ചയായി ഇയാളെ പിടികൂടാനായി എൻ.ഐ എ സംഘം ആലപ്പുഴയിലുണ്ടായിരുന്നു.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ജില്ലാ കോടതിക്ക് സമീപമുള്ള ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും രാത്രി പത്തുമണിയോടെ വിലങ്ങുവെച്ചു കൊണ്ടുപോവുകയുമായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമന്റിടുകയും ഫേസ്ബുക് ലിങ്കും ബേസിൽ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.മാതാവും സഹോദരിയും മാതാവിന്റെ അമ്മയും മാത്രമാണ് ശിഹാബിന്റെ വീട്ടിലുള്ളത്.പിതാവ് വിദേശത്താണ്.കോയമ്പത്തൂരിൽ ബി ടെക്കിനു പഠിക്കുകയാണ് ശിഹാബ്.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം.കെ.എസ്.യു സംഘടിപ്പിച്ച വെൽക്കം പരിപാടിക്കിടെയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ഇതിനെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.നിരവധി പോലീസുകാർക്ക് പരിക്കേറ്റു.അക്രമികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
മഅ്ദനിയുടെ സുരക്ഷ ചെലവ് കുറച്ചു
തിരുവനന്തപുരം:പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ കേരള യാത്രയുടെ ഭാഗമായുള്ള സുരക്ഷ ചെലവ് സുപ്രീംകോടതി കുറച്ചു. മഅ്ദനി 1,18,000 രുപ നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് പ്രകാരമാണ് നടപടി. മഅ്ദനിക്ക് കേരളത്തില്‍ തങ്ങാവുന്ന തിയതികളിലും സുപ്രീംകോടതി മാറ്റം വരുത്തി. ഈ മാസം ആറു മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന വാദം കോടതി തള്ളി. വിചാരണ തടവുകാരുടെ മേല്‍ സുരക്ഷ ചെലവ് ചുമത്തുന്നത് കീഴ്‍വഴക്കമാക്കരുത്. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.ഒൻപതാം തീയതി തലശ്ശേരിയിൽ വെച്ചാണ് മദനിയുടെ മകന്റെ വിവാഹം.അതിനു ശേഷം രോഗിയായ മാതാവിനെയും കണ്ട ശേഷമായിരിക്കും മദനി ജയിലിലേക്ക് മടങ്ങുക.