ആലപ്പുഴ:ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.സ്വകാര്യ ആശുപത്രിയായ കെ.വി.എമ്മിലാണു സമരം നടക്കുന്നത്.ആശുപത്രി മാനേജ്മെന്റ് നടപടിക്ക് എതിരെയാണ് സമരം.നൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ആശുപത്രിയിൽ നഴ്‌സുമാരുടെ സംഘടനാ രൂപീകരിച്ചതോടെയാണ് മാനേജ്‌മന്റ് പ്രതികാര നടപടിയുമായി രംഗത്തു വന്നത്.മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു.പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മാത്രമേ ചർച്ചയ്‌ക്കെത്തിയുള്ളൂ.ഇതേ തുടർന്ന് ചർച്ച അലസിപ്പോയി.ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടായതോടെ മാനേജ്‌മന്റ് രണ്ടു ജീവനക്കാരെ പുറത്താക്കി.നിയമാനുസൃതമായ ആനുകൂല്യങ്ങൾ നല്കാൻ മാനേജ്‌മന്റ് തയ്യാറായില്ല.ഇതാണ് നഴ്സുമാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന് 18 വർഷം തടവ്
കൊച്ചി:വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന് 18 വർഷം തടവ്.ജയരാജൻ നായർക്ക് 11 വർഷവും തടവ് ലഭിച്ചു.എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ജയരാജന്‍ നായര്‍ക്ക് എതിരായ കേസ്.കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍, സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി സെപ്റ്റംബർ രണ്ടു വരെ നീട്ടി.റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു കോടതി നടപടികൾ പൂർത്തിയാക്കിയത്.അതെ സമയം റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുതിർന്ന അഭിഭാഷകനായ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.
കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി
തൃശൂർ:തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
ലഹരി ഗുളികകളുമായി അഞ്ച് പേർ അറസ്റ്റിൽ
പഴയങ്ങാടി: പഴയങ്ങാടി മേഖലയിൽ വർധിച്ചു വരുന്ന കഞ്ചാവ് കേസുകൾക്കു പിന്നാലെ ലഹരി ഗുളികകളുമായി അഞ്ചു പേരെ പഴയങ്ങാടി എസ്ഐ പി.ബി.സജീവും സംഘവും പിടികൂടി. ഇവരുടെ പക്കൽ നിന്നും പോക് സിമോൺ പ്രസ്, സ്പാ സ്മോ തുടങ്ങിയ ലഹരി ഗുളികകളാണ് മാടായിപ്പാറയിൽ വച്ച് ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്.അടുത്തിലയിലെ തട്ടുപറമ്പത്ത് മനു (26), എം.ജമീൻ (31) എരിപുരം, അടുത്തിലയിലെ ഹാഷിം (31), പഴയങ്ങാടിയിലെ മുഹമ്മദ് അസ്‌ലം (32), കണ്ണൂർ താണസ്വദേശി എ.ടി.ഷമീൻ (33) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.കണ്ണൂർ സ്വദേശിയാണ് ഇത്തരം ലഹരി ഗുളികൾ പഴയങ്ങാടിയിലെ പല കേന്ദ്രങ്ങളിലുമെത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മംഗളൂരുവിൽ നിന്നാണ് ഇത്തരം ലഹരി ഗുളികകൾ പ്രദേശങ്ങളിലെത്തുന്നത്. കോളകൾ പോലുള്ള ലായനിയിൽ ചേർത്താണ് ഇവ ഉപയോഗിക്കുന്നത്.
ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.സിനിമാരംഗത്തെ പ്രമുഖരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉന്നയിക്കുക.പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടാകും.ദിലീ പിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതെ സമയം കേസിലെ നിർണായക തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി
കൊച്ചി:വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റ് അഞ്ച് പ്രതികളെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. വരാപ്പുഴ സ്വദേശിനിയായ യുവതിയെ കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലെത്തിച്ചു നിരവധിപേർക്ക് കാഴ്ചവെച്ച കേസിലാണ് കോടതി വിധി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്ക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍ ,സഹോദരി പുഷ്പവതി ,ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടു.ഒന്നാം പ്രതി ശോഭാ ജോണിന്റെയും എട്ടാം പ്രതി ജയരാജന്‍ നായരുടെയും ശിക്ഷാവിധി സംബന്ധിച്ച് കോടതി ഉച്ചകഴിഞ്ഞ് വാദം കേള്‍ക്കും . ഇതിന് ശേഷമായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക . 2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ് . സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതില്‍ 5 കേസുകളുടെ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ഒമാൻ:ഒമാനിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം.തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി.മറ്റു രണ്ടുപേർ പാകിസ്ഥാൻ സ്വദേശികളാണ്.വാദി കബീറിൽ അലുമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്.