
പാതയോരത്തെ മദ്യശാലകൾ തുറക്കാൻ തീരുമാനം

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.കേസ് വിധി പറയാനായി വെള്ളിയാഴ്ചയിലേക്ക് മാറ്റി.അതെ സമയം ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായാണ് എതിർത്തത്.ദിലീപ് കിംഗ് ലയർ ആണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു.തൃശൂർ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാരൻ ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ചു കണ്ടിട്ടുണ്ട്.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകർപ്പ് കിട്ടിയശേഷം സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് തീരുമാനം.പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തൽ നിലനിൽക്കുന്നവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
തിരുവനന്തപുരം:എസ്.എൻ.സി ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസിലെ ചില പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്.അങ്ങനെ അഴിമതി നടന്നു എങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം അന്നത്തെ മന്ത്രിസഭയ്ക്കാണ്.മന്ത്രിക്കുമുണ്ട്.മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല എന്നും കുമ്മനം പറഞ്ഞു.ഈ കേസിൽ കോടതിയുടെ കണ്ടെത്തലുകൾ വിസ്മരിക്കാനാകില്ല. സി.എ.ജിയുടെ കണ്ടെത്തലുമുണ്ട്.അതിനാൽ നീതി തേടി മേൽക്കോടതിയിലേക്ക് സിബിഐ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം:ഓടിക്കൊണ്ടിരുന്ന കേരളാ എക്സ്പ്രസിന് മുകളിൽ മരം വീണു.കോട്ടയം പൂവന്തുരുത്തിയിലാണ് സംഭവം.ഇതേ തുടർന്ന് കേരളാ എക്സ്പ്രസ് ചിങ്ങവനം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.അതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന എസ്.എൻ.സി ലാവലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി.പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.മന്ത്രി സഭ യോഗത്തിന്റെ കൂട്ടായ തീരുമാനത്തിൽ ഒപ്പിട്ട കരാറിൽ പിണറായി വിജയൻ മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു.പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു.കേസിൽ പിണറായിക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ എ. സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാരൻ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.
കോഴിക്കോട്:സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തബര്‍ ഒന്ന് വെള്ളിയാഴ്ച്ച. കോഴിക്കോട് കാപ്പാട് മാസപിറവി ദൃശ്യമായതിനാല്‍ നാളെ(ബുധന്‍) ദുല്‍ ഹജ്ജ് ഒന്നായിരിക്കും. ദുല്‍ഹജ്ജ് പത്ത് സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച ബലി പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്,സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി സുഹൈല്‍ മൌലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ ഷൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ വൻ തിരിച്ചടിയാണ് കെ.കെ ഷൈലജയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നു പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.ഉത്തവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.ഷൈലജ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.