അബുദാബി: ദുബായില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചു. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ സാഗറാണ് മരിച്ചത്.ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 41 വയസ്സുള്ള പ്രദീപ് സ്വകാര്യആശുപത്രിയില്‍ ആണ് ചികിത്സ തേടിയത്.ശ്വാസം മുട്ടല്‍, പനി തുടങ്ങിയ അസുഖത്തെ തുടര്‍ന്നാണ് ഇയാളെ ദുബായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.ഗള്‍ഫില്‍ മാത്രം അഞ്ച് മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്കാരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ കൂട്ടമായി താമസിക്കുന്ന ലേബര്‍ ക്യാംപുകളിലാണ് വൈറസ് ബാധ കുടുതല്‍ സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു, രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്
ന്യൂഡൽഹി:ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനടുത്തെത്തി.ആഗോള മഹാമാരിയായി മാറിയ കോവിഡ് അമേരിക്ക, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുകയാണ്. ലോകത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ 49,830 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 3.76 ലക്ഷം പേര് രോഗവിമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.അമേരിക്കയില്‍ മാത്രം 18,000ലധികം ആളുകള്‍ മരിച്ചു.ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്.രോഗബാധിതരുടെ എണ്ണം 5 ലക്ഷമായി ഉയര്‍ന്നു. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 150000 കവിഞ്ഞു.16000 പേര് മരണത്തിന് കീഴടങ്ങി.55,668 പേര്‍ക്ക് സ്പെയിനില്‍ രോഗം ഭേദഗമായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല, 147000ത്തില്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 18,000മായി ഉയർന്നു.ഫ്രാന്‍സിലും ജര്‍മനിയിലും മരണസംഖ്യ ഉയരുകയാണ്.ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കും ജര്‍മനിയില്‍ 1,22,171 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ മരണ സംഖ്യയില്‍ കുറവുണ്ടെങ്കിലും രാജ്യം കനത്ത ജാഗ്രതയിലാണ്. കോവിഡ് ബാധിച്ചവരില്‍ നിന്നെടുത്ത ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ 100% വിജയമാണെന്ന് ചൈനയില്‍ നിന്നുള്ള പഠനഫലം വ്യക്തമാക്കുന്നു.
അമേരിക്കയില്‍ ദമ്പതികൾ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു;കൊറോണ ബാധിച്ചെന്ന് സംശയം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോവിഡ് രോഗം ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട സ്വദേശികളായ സാമുവൽ, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ പൂക്കുടി എന്നിവരാണ് മരിച്ചത്.12 മണിക്കൂറിന്റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡാണ് എന്ന് പിന്നീട് സംശയമുയര്‍ന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം വരുന്നത് വരെ കാത്തിരിക്കുക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകികില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൊറോണ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍
ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടുവെന്നും, ഇപ്പോള്‍ കിടക്കയില്‍ ഇരിക്കുകയും ക്ലിനിക്കല്‍ ടീമുമായി നല്ല രീതിയില്‍ ഇടപഴകുന്നുണ്ടെന്നും ഋഷി സുനക് സ്ഥിരീകരിച്ചു.ഇപ്പോഴും തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിക്ക് സെന്റ് തോമസ് ആശുപത്രിയില്‍ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ലണ്ടനിലെ സെന്റ് തോമസ് ആശുപത്രി ഐസിയുവിലാണ് ബോറിസ് ജോണ്സണ് ചികിത്സയില്‍ തുടരുന്നത്. കോവിഡ് സ്ഥിരീകരിച്ചു 10 ദിവസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി ഐസിയുവില്‍ തുടരുകയാണ്.ബോറിസ് ജോണ്‍സന്റെ ആരോഗ്യ പരിചരണത്തില്‍ നേതൃത്വം വഹിക്കുന്നത് രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ദന് ഡോ. റിച്ചാര്‍ഡ് ലീച്ചാണ്.രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
കൊറോണ വൈറസ് ബാധ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി;നില അതീവ ഗുരുതരം
ലണ്ടൻ:കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില അതീവ ഗുരുതരം.ഇന്നലെ രാത്രിയോടെ അസുഖം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.കൊവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്സണ് ചികിത്സയിലുള്ളത്.ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.മാർച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്സണ്. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല.തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.പനിയും ശ്വാസ തടസവും ശക്തമായതിനെ തുടർന്നായിരുന്നു ഇത്.ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതല കൈമാറിയിരിക്കുന്നത്.നേരത്തെ ജോൺസൺന്റെ ജീവിത പങ്കാളി ക്യാരി സിമണ്ട്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ആറു മാസം ഗർഭിണിയാണ്. സിമണ്ട്സ് സുഖം പ്രാപിച്ച് വരികയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും നേരത്തേ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമിംഗ്സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിലാണ്.ബ്രിട്ടണിൽ കൊവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 439 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5373 ആയി. രാജ്യത്ത് രോഗികളുടെ എണ്ണം 50,000 കടന്നു.
ഒമാനിൽ മലവെള്ളപാച്ചിലിൽ കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒമാൻ:ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കാണാതായ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ടാണ് അപകടം.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.റോയൽ ഒമാൻ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ വിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിതിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവരെ കാണാതായ സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെയായിരുന്നു മൃതദേഹങ്ങൾ.
ഒമാനിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ,കൊല്ലം സ്വദേശികളായ രണ്ടുപേരെ കാണാതായി
ഒമാൻ:ഒമാനിഇബ്രിയിൽലെ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ,കൊല്ലം സ്വദേശികളായ രണ്ടുപേരെ കാണാതായി.കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെടുകയായിരുന്നു.ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇവർ കൂട്ടുകാരനെ ഫോണിൽ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു.പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരുടെ വാഹനം കണ്ടെത്താനായിട്ടുണ്ട്.ഒമാൻ തീരത്ത് രൂപപ്പെട്ട അൽറഹ്മ ന്യൂനമർദത്തിന്റെ ഫലമായി ഇബ്രി മേഖലയിൽ കനത്ത മഴയായിരുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന മലവെള്ളപാച്ചലുകൾ അപകടകാരികളാണ്. ഇന്നലെ കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും ഇവിടെ വെള്ളത്തിൽ കുടുങ്ങി.വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.
ഇറ്റലിയിൽ കൊറോണ താണ്ഡവം തുടരുന്നു;ബുധനാഴ്ച മാത്രം മരണപ്പെട്ടത് 475 പേർ
മിലാൻ: ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊറോണ താണ്ഡവം തുടരുന്നു.475 പേര് ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും.ഇറ്റലിയില്‍ വൈറസ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2978 പേരാണ്.ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇറ്റലി മരണനിരക്കിൽ ചൈനയെ പിന്നിലാക്കി.ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചതും ഇറ്റലിയെയാണ്.80,894 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച ചൈനയിൽ 3237 ആളുകൾ മരിച്ചു.എന്നാൽ ഇതിന്റെ പകുതി പോലും ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഇറ്റലിയിൽ മരണസംഘ്യ 3000 കടക്കാനൊരുങ്ങുന്നത്. ഇറാനില്‍ 147 പേരും സ്പെയിനില്‍ 105 പേരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.35713 പേർക്ക് രോഗബാധ സ്ഥിതീകരിച്ചതായാണ് ഒടുവിൽ ഇറ്റലിയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ.2257 പേരാണ് സർക്കാർ കണക്കുപ്രകാരം കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ഫെബ്രുവരി 17 വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.എന്നാൽ ഒരുമാസത്തിനുള്ളിൽ ഇത് 35000 ലേക്ക് കുതിക്കുകയായിരുന്നു. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.
അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി അമേരിക്ക സൈനികരെ ഇറക്കിയിരിക്കുകയാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ അൻപതുലക്ഷം മാസ്ക്കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സമ്പർക്ക വിലക്ക് കര്‍ശനമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരും മരിക്കുമെന്നാണ് ലണ്ടനിലെ ഇന്പീരിയല് കോളേജിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്ത്യയില്‍ ഇതുവരെ 137 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
കൊറോണ വൈറസ്;രോഗി പരിചരണത്തിനായി റോബോര്‍ട്ടുകള്‍ വികസിപ്പിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്:കൊറോണ വൈറസ് രോഗികളെ പരിചരിക്കുന്നതിനായി റോബോര്‍ട്ടുകള്‍ വികസിപ്പിക്കാനൊരുങ്ങി ചൈന.അതിനായി വുഹാനിലെ ആശുപത്രിയില്‍ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു.പരീക്ഷണം വിജയിച്ചാല്‍ മനുഷ്യകരസ്പര്‍ശം ഇല്ലാതെ രോഗിപരിചരണം സാധ്യമാക്കാം.ശ്വാസതടസമുള്ള രോഗികള്‍ക്ക് ശ്വാസനാളികളില്‍ ട്യൂബുകളടക്കമുള്ളവ സ്ഥാപിക്കേണ്ടിവരുന്നു. ഈ പരിചരണം ഡോക്ടര്‍മാരുടെ ജീവനും അപകടമായി മാറും എന്ന ചിന്തയില്‍ നിന്നാണ് സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ആഴ്ചകളോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രക്കൈ നിര്‍മ്മാണം സംഘം പൂര്‍ത്തിയാക്കി.രോഗിയെ ക്യാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നല്‍കുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി.
കൊറോണ വൈറസ്;യു.എ.ഇയില്‍ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടും
ദുബായ്:കൊറോണ വൈറസ് (കോവിഡ് 19) രാജ്യമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടാൻ തീരുമാനം.മാർച്ച് എട്ടുമുതൽ ഒരുമാസത്തേക്കാണ് അടച്ചിടുക.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഎ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്വകാലശാലകള്ക്കും ഇക്കുറി വസന്തകാല അവധി നേരത്തെ ആക്കുകയാണെന്നാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയംഅറിയിച്ചിരിക്കുന്നത്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.ഈ അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ലക്ഷ്യം വച്ചിട്ടുണ്ട്.