റിയാദ്: 2016ല്‍ സൗദി അറേബ്യ 153 പേരുടെ വധശിക്ഷ നടപ്പിലാക്കി. എ എഫ് പി പുറത്തുവിട്ട റിപോർട്ടിലാണ് കണക്ക് വെളിപ്പെടുത്തിയത്. 2015ല്‍ 158 പേരെ വധശിക്ഷയ്ക്ക് ഇരയാക്കിയെന്നാണ് ഇന്റര്‍നാഷണല്‍ ആംനെസ്റ്റി നല്‍കുന്ന വിവരം.
എന്നാൽ സൗദിയെ കവച്ചു വെക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും പാക്കിസ്ഥാനും. സൗദിക്ക് മൂന്നാം സ്ഥാനമാണുള്ളത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മോഷണം, ലൈംഗീക പീഡനങ്ങള്‍ എന്നീ തെറ്റുകൾക്കാണ് സൗദിയില്‍ വധശിക്ഷ നൽകുന്നത്.
അതേസമയം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന രാജ്യം ചൈനയാണെന്നാണ് അനൗദ്യോഗീക കണക്ക്. എന്നാല്‍ വധശിക്ഷയുടെ കണക്കുകള്‍ ചൈന അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ട് വിവരങ്ങള്‍ ലഭ്യമല്ല.
2016ല്‍ 47 പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കി സൗദി അറേബ്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെയായിരുന്നു അന്ന് വധിച്ചത്.ഷിയ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെയും മറ്റ് 46 പേരേയുമാണ് അന്ന് സൗദി വധിച്ചത്.ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരായിരുന്നു.
ഇസ്താംബൂളിലെ നിശാ ക്ലബ്ബിൽ വെടിവെപ്പ്:35 മരണം,40 പേർക്ക് പരിക്ക്
ഇസ്താംബൂൾ:തുർക്കിയിലെ ഇസ്താംബൂൾ ഓർടക്കോയ് മേഖലയിലുള്ള റെയ്‌ന നിശാ ക്ലബ്ബിൽ പുതുവത്സരാഘോശങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ 35 പേർ കൊല്ലപ്പെട്ടു,40 പേർക്ക് പരിക്കേറ്റു.ഞായറാഴ്ച്ച രാവിലെ 1.30 ന് ആയിരുന്നു ആക്രമണം.
സാന്തായുടെ വേഷത്തിൽ എത്തിയ ഭീകരൻ ക്ലബ്ബിലുണ്ടായിരുന്നവർക്ക് നേരെ നിർത്താതെ വെടിയുതിർക്കുകയായിരുന്നു.സംഭവ സമയത്ത് 600-ഓളം ക്ലബ്ബിൽ ഉണ്ടായിരുന്നു.മരിച്ചവരിൽ ഒരു പോലീസുകാരനും ഉണ്ടായിരുന്നു.തീവ്രവാദി ആക്രമണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
രക്ഷപ്പെടാൻ ക്ലബ്ബിൽ ഉണ്ടായിരുന്നവർ പുഴയിലേക്ക് ചാടി.ആക്രമണത്തെ തുടർന്ന് നഗരത്തിൽ വൻ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചിലെയിൽ സുനാമി മുന്നറിയിപ്പ്:7.7 തീവ്രതയിൽ ഭൂചലനം
സാന്റിയാഗോ:തെക്കൻ ചിലെയിലെ പ്യൂർട്ടോ മോണ്ടിൽ നിന്നും ഇരുനൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ മാറി ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു.7.7 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂചലനത്തെ തുടർന്ന് ചിലെ തീരങ്ങളിൽ സുനാമി തിരകൾ എത്താൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് വരെ എവിടെയും ആളപായം രേഖപ്പെടിത്തിയിട്ടില്ല.ചില സ്ഥലങ്ങളിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു.തീരങ്ങളിൽ നിന്നും 4000-ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
റഷ്യൻ സൈനിക വിമാനം തകർന്നു:92 പേർ കൊല്ലപ്പെട്ടു
മോസ്കോ:സിറിയയിലേക്ക് പറന്ന് കൊണ്ടിരുന്ന റഷ്യൻ സൈനിക വിമാനം തകർന്നു 92 പേർ കൊല്ലപ്പെട്ടു.വിമാനത്തിൽ ഉണ്ടായിരുന്നത് റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡും 9 മാധ്യമ പ്രവർത്തകരുമാണ്.വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന്റെ ടി യു 154 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.സോചിയിൽ നിന്നും പറന്നുയർന്ന് രണ്ട് മിനുട്ട് കഴിഞ്ഞ ഉടനെ റഡാറിൽ നിന്നുമുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
കരിങ്കടൽ തീരത്തുള്ള സോചി നഗരത്തിൽ 1.5 കി.മീ അകലെ കടലിനടിയിൽ 50 മുതൽ 70 മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
കോംഗോയിൽ പ്രസിഡന്റ് ജോസഫ് കബിലയ്‌ക്കെതിരെ പ്രക്ഷോഭം:22 മരണം
കിൻഷാസ്:പ്രസിഡന്റ് സ്ഥാന കാലാവധി കഴിഞ്ഞിട്ടും ഇലക്ഷൻ നടത്താതെ സ്ഥാനം തുടരുന്ന പ്രസിഡന്റ് ജോസഫ് കബിലയ്‌ക്കെതിരെ വ്യാപകമായ പ്രക്ഷോഭം.
ചൊവ്വാഴ്ച്ച മുതൽ തുടങ്ങിയതാണ് പ്രക്ഷോഭം.പ്രക്ഷോഭക്കാരെ പിരിച്ചു വിടാനുള്ള ശ്രമത്തിനിടയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം 22 പേർ കൊല്ലപ്പെട്ടു.ജനാധിപത്യ രാജ്യമായ കോംഗോയിൽ ഇലക്ഷൻ നടത്താൻ തയ്യാറാകാതെയാണ് ജോസഫ് കബിൽ അധികാരം തുടരുന്നത്.തിങ്കളാഴ്ച്ച രാത്രിയോടെ അധികാരം അവസാനിച്ചിരുന്നു.
പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.300 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പട്ടിണി മൂലം നൈജീരിയയിൽ മരിക്കാനിരിക്കുന്നത് 80,000 കുട്ടികൾ:യൂനിസെഫ്
ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണിയും പോഷകാഹാരത്തിന്റെയും കുറവ് മൂലം മരിക്കാനിടയുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയുടെ മുന്നറിയിപ്പ്.പട്ടിണി മൂലം വടക്കു-കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ മരിക്കാനിടയുണ്ടെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.
ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതൊരു വാൻ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് യൂനിസെഫ് അഭിപ്രായപ്പെടുന്നത്.
നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ പറ്റുന്നില്ല.ഈ നില തുടരുകയാണെങ്കിൽ ഓരോ അഞ്ച് കുട്ടികളിൽ നിന്നും ഒരു കുട്ടി എന്ന നിലയിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടൈം പേഴ്സൺ ഓഫ് ദി ഇയർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്
വാഷിങ്ടൺ:ടൈം പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്.അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഹിലാരി ക്ലിന്റൺ,ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 10 അവസാന പദക്കാരെ തള്ളിയാണ് ട്രംപ് പുരസ്ക്കാരം നേടിയത്.
4 തവണ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈം പേഴ്സൺ ഓഫ് ദി ഇയർ ചുരുക്ക പട്ടികയിൽ ഇടം പിടിച്ചെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.
ടൈംസ് എഡിറ്റർമാരുടെ സംഘമാണ് അവസാന തീരുമാനം എടുത്തത്.ഓരോ വർഷത്തിന്റെയും അവസാനം ആ വർഷം ആഗോള തലത്തിലും വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പറ്റിയ വ്യക്തികൾക്കുള്ളതാണ് ടൈംസിന്റെ പുരസ്കാരം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന് പകരം ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് എന്നാണ് മാസിക അഭിസംബോധന ചെയ്തത്.
പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് ട്രംപ് പ്രതികരിച്ചു.ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് പറഞ്ഞത് തന്നെ വിമർശിക്കാൻ ആയിരിക്കുമെന്നും അമേരിക്കയെ വിഭജിക്കാൻ ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നും ട്രംപ് പറഞ്ഞു.
കൊളംബിയയിൽ തകർന്ന വിമാനം മെസ്സിയടക്കമുള്ള അർജന്റീന ടീമിനെയും കൊണ്ട് പറന്നതും ഇന്ധനമില്ലാതെ
ബ്യുണസ് അയേഴ്‌സ്:നവംബർ 18-നു കൊളംബിയയിൽ വെച്ച് തകർന്ന വിമാനത്തിൽ അപകടം സംഭവിക്കുന്നതിനു രണ്ടാഴ്ച്ച മുൻപ് യാത്ര ചെയ്ത ഫുട്ബാൾ സൂപ്പർ താരം മെസ്സിയടക്കമുള്ള അർജന്റീന ടീം വെറും 18 മിനുട്ടിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
ബ്രസീലുമായി സാവോപോളയിൽ നടന്ന ലോകകപ് യോഗ്യത മത്സരത്തിന് ശേഷം മടങ്ങിയത് ഇതേ വിമാനത്തിൽ.അന്ന് യാത്രക്ക് 4 മണിക്കൂറും 4 മിനുട്ടും എടുത്തു.4 മണിക്കൂറും 22 മിനുട്ടും പറക്കാനുള്ള ഇന്ധനം മാത്രമാണ് വിമാനത്തിൽ ഉണ്ടായത്.വെറും 18 മിനുറ്റ് കൂടി കഴിഞ്ഞിരുന്നു എങ്കിൽ അന്ന് അപകടം സംഭവിക്കുമായിരുന്നു.
നവംബർ 18-നു നടന്ന അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 77 പേരും കൊല്ലപ്പെട്ടിരുന്നു.ബ്രസീലിയൻ ഫുട്ബാൾ താരങ്ങളും അന്ന് അപകടത്തിൽ മരിച്ചിരുന്നു.
ചൈനയിൽ കൽക്കരി സ്ഫോടനം:32 പേർ കൊല്ലപ്പെട്ടു
ബീജിംഗ്:വടക്കൻ ചൈനയിലെ മംഗോളിയൻ റീജിയണിൽ ഒരു ഖനിയിൽ ഇന്നലെ ഉണ്ടായ കൽക്കരി സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടുഖനിക്കുള്ളിൽ.
ഖനിക്കുള്ളിൽ ഉണ്ടായിരുന്ന ബാക്കി 149 പേർ രക്ഷപ്പെട്ടു.അപകടം നടന്ന സമയത്ത് 181 പേർ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അഗ്നിശമന സേനയും മെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും അപകടത്തിൽ പെട്ടവർ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
കഴിഞ്ഞ ദിവസം ചൈനയിൽ തന്നെ മറ്റൊരു ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 21 പേർ മരിച്ചിരുന്നു.ഇതോടെ ഈ ആഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ ഖനി ദുരന്തമാണിത്.സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതാണ് ദുരന്തത്തിന്റെ കാരണം.
രണ്ടാമത്തെ ഇന്ത്യ- അമേരിക്ക വനിതയെ ഉയർന്ന പോസ്റ്റിലേക്ക് നോമിനേറ്റ് ചെയ്ത് ട്രംപ്
വാഷിംഗ്‌ടൺ:രണ്ടാമത്തെ ഇന്ത്യ-അമേരിക്ക വനിതയെ അമേരിക്കയുടെ അഡ്മിനിസ്ട്രേറ്റർ പോസ്റ്റിലേക്ക് ട്രംപ് തിരഞ്ഞെടുത്തു.
ഹെൽത്ത്കെയർ ഡിപ്പാർട്മെന്റിൽ ഫിനാൻഷ്യൽ ചാർജാണ് സീമ വർമെയ്‌ക്ക് കിട്ടുക.കോൺഗ്രെസ്സ്മാൻ ടോം പ്രൈസിനെ അദ്ദേഹത്തിന്റെ ഹെൽത്ത്&ഹ്യൂമൻ സർവീസ് സെക്രട്ടറി ആക്കിയതിനു പിന്നാലെയാണ് ഈ നിർദേശം.
‘ഡ്രീം ടീം’ എന്ന് ട്രംപ് ഇതിനെ വിശേഷിപ്പിച്ചു.ഇവർ ചേർന്ന് ഹെൽത്ത് ഡിപ്പാർട്മന്റ് ഉയർച്ചയിൽ എത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു.