പല്ലുതേക്കാത്തതിന് അമ്മ മകളെ ചവിട്ടികൊന്നു

keralanews mother killed daughter

വാഷിങ്ടണ്‍: പല്ലു തേക്കാത്തതിന് അമ്മ നാലുവയസുകാരിയായ മകളെ ചവിട്ടിക്കൊന്നു. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് മകളായ നോഹെലി അലക്‌സാന്‍ഡ്രയെ ചവിട്ടിക്കൊന്നത്. മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇവര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.സമീപത്തെ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തി.

കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ കമന്ന് വീണുകിടക്കുന്നതാണ് കണ്ടതെന്ന്‌ ഐറിസ് പോലീസിനോട് പറഞ്ഞത്.പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് പിന്നീട് പോലീസിനോട് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി.

അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെല്‍റ്റുപയോഗിച്ച് മകളെ അടിച്ചതായും അവര്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവം നടന്നു ഒരു മണിക്കൂറിന് ശേഷം മാത്രമാണ് അമ്മ പോലീസില്‍ വിവരമറിയിച്ചതെന്ന് ഫോക്‌സ്5 റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജി തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ്: ഡൊണാള്‍ഡ് ട്രംപ്

keralanews trump blasts courts for blocking traval ban

വാഷിങ്ടണ്‍: “ഒരു ജഡ്ജി നമ്മുടെ രാജ്യത്തെ ആപത്തിലേക്ക് തള്ളിവിട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം ജഡ്ജിക്കും കോടതി വ്യവസ്ഥയ്ക്കുമായിരിക്കും”.

ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയില്‍ വിലക്കിയ നടപടി തടഞ്ഞ ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജഡ്ജിയുടെ തീരുമാനത്തോടെ ചീത്തയാളുകള്‍ക്കെല്ലാം വളരെ സന്തോഷമായി എന്നും രാജ്യത്തേക്ക് വരുന്നവരെ ഗൗരവമായി പരിശോധിക്കാന്‍ സുരക്ഷാവിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുമ്പോഴാണ് കോടതി ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നതെന്നും ട്രംപ് പറയുന്നു.

ലോകം എമ്പാടും ട്രംപ് വിരുദ്ധ റാലികൾ

keralanews the world against trump

വാഷിങ്ടൺ: പുതിയ  യു എസ്‌ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ലെന്നാണ് പുതിയ റിപോർട്ടുകൾ. ലണ്ടനിൽ ഇന്നലെ നടന്ന റാലിയിൽ 40,000 പേരാണ് പങ്കെടുത്തിരുന്നത്. അമേരിക്കൻ പാസ്പോര്ട്ട് കത്തിച്ചുകളഞ്ഞു വരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. ട്രംപുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ  മെയ്  പുലർത്തുന്ന അടുത്ത ബന്ധം അവസാനിപ്പിക്കണമെന്നാണ് ലണ്ടനിലെ പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടത്. യു കെ സന്ദർശിക്കാൻ ട്രംപിന് നൽകിയ വിവാദപരമായ ക്ഷണം പിൻവലിക്കണമെന്നായിരുന്നു ലണ്ടനിലെ മാർച്ചിൽ പങ്കെടുത്തവർ ആവശ്യപെട്ടിരുന്നത്. ഇതിനു പുറമെ ഒരു വംശീയവാദി എന്ന നിലയിൽ അദ്ദേഹംകുടിയേറ്റക്കാർക്കേർപ്പെടുത്തിയ യാത്ര നിരോധനം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

വൈറ്റ് ഹാളിനടുത്ത് ആയിരക്കണക്കിന് പേര് ഒത്തു ചേർന്ന പ്രതിഷേധത്തിൽ ഒരു വീഡിയോ ടേപ്പ് പ്ളേ ചെയ്തിരുന്നു. ട്രംപ് ഒപ്പിട്ടിരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ പിൻവലിക്കുന്നതുവരെ അദ്ദേഹത്തെ യു കെ യിൽ  കാലുകുത്താൻ അനുവദിക്കരുതെന്ന് ആ വിഡിയോയിൽ ലേബർ നേതാവ് ജെറമി കോർബിൻ ശക്തമായി ആഹ്വാനം ചെയുന്നത് കാണാമായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് യു എസ്‌ എമ്പസിക്കടുത്തു നിന്നാണ് തുടങ്ങിയത് അടുത്തിടെ വൈറ്റഹൗസ് സന്ദര്ശിച്ചതിനിടെയാണ് തെരേസ ഈ വര്ഷം ഒടുവിൽ ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷെണിച്ചത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയ്ക് ട്രംപിന്റെ ശകാരം

keralanews trump blasted australian prime minister

വാഷിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്.ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും ഓസ്‌ട്രേലിയയും നേരത്തെ ഒപ്പുവെച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍. നടത്തിയതാണ് ട്രംപിനെ ദേഷ്യം പിടിപ്പിച്ചത്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്പ് ട്രംപ് ഫോൺ കട്ട് ചെയ്ത് അവസാനിപ്പിച്ചു എന്നും വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമായ  ഓസ്‌ട്രേലിയ ഒബാമയുടെ കാലത്ത് അമേരിക്കയുമായി നിരവധി കരാറുകളിൽ ഒപ്പിട്ടിരുന്നു. താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനടക്കം നാല് രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അതിൽ ഏറ്റവും മോശപ്പെട്ട സംഭാഷണമായിരുന്നു ഇതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ഇക്കാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായില്ല.

അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി

keralanews trump fires acting attorney general of americaവാഷിങ്ട്ടണ് : അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ  നിയമിച്ച  സാലി എട്ടോയെയാണ് ട്രംപ് പുറത്താക്കിയത്.

ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കു ഏർപ്പെടുത്തിയ വിലക്കിനെയാണ് സാലി എട്ടോ എതിർത്തത്.ട്രംപിന്റെ ഉത്തരവനുസരിച് സാലി എട്ടോയെ പുറത്താക്കിയെന്നു വൈറ്റ് ഹൌസ്  വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു

യേറ്റ്സിനു പകരം ദാന ബോയന്റെയെ തൽസ്ഥാനത്തു നിയമിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്  .ഈ വിവാദ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം .

ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി വിനോദ് റായ്

keralanews vinod rai named the new BCC boss

ന്യൂ ഡൽഹി : മുൻ സി ഐ ജി .വിനോദ് റായിയെ  ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു .എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ , ഐ ഡി എഫ് സി ബാങ്ക് എം ഡി വിക്രം ലിമയെ ,വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന  ഈദുൽജി എന്നിവരാണ് ഭരണ സമിതിയിലെ മറ്റു അംഗങ്ങൾ .
ഇടക്കാല ഭരണ സമിതിയിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യുറി  നിർദേശിച്ച പേരുകളിൽ പലതും 70 വയസ്സിനു മുകളിൽ ഉള്ളവരും ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് പുറത്തുള്ളവരുമായിരുന്നു . ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ബി സി സി ഐ യോടും കേന്ദ്ര  സർക്കാരിനോടും പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു

ബ്രിട്ടനും ട്രംപിനെതിരെ

keralanews 11 lakh people signed against trump in Britain

ലണ്ടൻ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ബ്രിട്ടനും രംഗത്ത് . ബ്രിട്ടൻ സന്ദര്ശനത്തിനെതിരെ  ഇതുവരെ ഒപ്പിട്ടത് 11 ലക്ഷം ആളുകൾ
ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്നും അത് അവർക്കു ആശങ്ക ഉളവാക്കുന്നതാണെന്നും പ്രതിഷേധക്കാർ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ചു  ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ഉണ്ടായേകാം എന്നാണ് റിപ്പോർട്ട്.

തീ അണക്കാനുള്ള ശ്രമിത്തിനിടയിൽ കെട്ടിടം തകർന്ന് സേനാംഗങ്ങൾ കൊല്ലപ്പെട്ടു

ടെഹ്റാനിലെ ഇരുനില വ്യവസായ കെട്ടിടത്തിൽ അഗ്നി ആളിപ്പടർന്നു.
ടെഹ്റാനിലെ ഇരുനില വ്യവസായ കെട്ടിടത്തിൽ അഗ്നി ആളിപ്പടർന്നു.

ടെഹ്‌റാൻ: തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ബഹുനില വ്യവസായ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടം തകർന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ 20 സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ടെഹ്‌റാൻ മേജർ അറിയിച്ചു.

താഴെ നിലയിലുള്ള തീ അണയ്ക്കാൻ ശ്രമിച്ചിരുന്ന അഗ്നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ കൂടാൻ സാധ്യത ഉണ്ട്. തീ പിടിത്തത്തിനിടയിലും കെട്ടിടം തകർന്നതിലൂടെയും 200-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്ടറും മറ്റും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരുകയാണ്.

തീ അണക്കാനുള്ള ശ്രമിത്തിനിടയിൽ കെട്ടിടം തകർന്ന് സൈനികർ കൊല്ലപ്പെട്ടു.
തീ അണക്കാനുള്ള ശ്രമിത്തിനിടയിൽ കെട്ടിടം തകർന്ന് സൈനികർ കൊല്ലപ്പെട്ടു.

 

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു

അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.
അപമാനം ഭയന്ന് എയ്ഡ്സ് രോഗികൾ ഒമാനിലെ തെരുവുകളിൽ ഒളിച്ച്‌ താമസിക്കുന്നു.

മസ്കറ്റ്: എയ്ഡ്സ് രോഗികൾ ജനങ്ങളുടെ മുഖം നോക്കുന്നതിനുള്ള അപമാനം ഭയന്ന് തെരുവുകളിൽ ഒളിച്ച് താമസിക്കുന്നത് വർധിക്കുന്നു എന്ന് സർവ്വേ റിപ്പോർട്ട്. 33 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ രണ്ട് വർഷം മുൻപ് നടത്തിയ ടെസ്റ്റിൽ താനൊരു എയ്ഡ്സ് രോഗിയാണെന്ന് തെളിഞ്ഞപ്പോൾ പിന്നെ ആരുടേയും മുൻപിൽ നിൽക്കാതെ തുടർ ചികിത്സ പോലും തേടാതെ അപമാനം കൊണ്ട് ഒമാനിലെ തെരുവുകളിൽ താമസിച്ച് വരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014- ൽ താനൊരു എയ്ഡ്സ് രോഗിയാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയി, അസുഖ വിവരം മറ്റുള്ളവർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേടും വിവേചനവും ഭയന്ന് വീട്ടുകാരോട് മാത്രം വിവരം പറഞ്ഞ് ഒളിച്ച് താമസിക്കുകയായിരുന്നു. 2014-ൽ  ഒരു ലൈംഗിക തൊഴിലായുമായുള്ള ശാരീരിക ബന്ധമാണ് ഇയാളെ ഒരു എയ്ഡ്സ് രോഗിയാക്കിയത്. ആ ദിവസമെനിക്ക് ഒരു കറുത്ത ദിവസമായിരുന്നു എന്ന് ഇയാൾ പറയുന്നു. ഒരുപാട് തവണ ഇയാൾ ആത്മത്യക്കും ശ്രമിച്ചു.

ഇയാൾ മാത്രമല്ല കുറെ വേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു എയ്ഡ്സ് ബാധിതരായി എന്ത് ചെയ്യണമെന്നറിയാതെ ഒളിവിൽ താമസിക്കുന്നതായി. ഇന്നിയാൽ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ച് നടക്കുകയാണ്. എന്നാൽ തന്റെ രോഗ വിവരം അറിഞ്ഞാൽ ഇവരും തന്നെ പുറത്താക്കുമെന്ന് ഇയാൾ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1679 പേരുണ്ട് ഒമാനിൽ എയ്ഡ്സ് ബാധിതരായി. സമൂഹത്തിൽ ഇത്തരക്കാരോടുള്ള മനോഭാവം മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇവർക്ക് സമൂഹത്തിൽ ജീവിക്കാനാകു.

ലോക സമാധാനത്തിന് ആഹ്വാനം നൽകി യു.എൻ സെക്രട്ടറി ജനറൽ

ലോക സമാധാനത്തിനായ് കൈകോർക്കാൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സിന്റെ ആഹ്വാനം.
ലോക സമാധാനത്തിനായ് കൈകോർക്കാൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സിന്റെ ആഹ്വാനം.

ന്യൂയോർക്: പുതുവത്സരത്തിൽ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ്. ബാന്‍കി മൂണിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടെറസ്സ്.

“ലോകത്ത് വിവിധ ഇടങ്ങളില്‍ ആഭ്യന്തര കലാപങ്ങളിലും യുദ്ധങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് മരിക്കുന്നത്. നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുന്നു. യുദ്ധത്തെത്തുടര്‍ന്ന് നിരവധി ലക്ഷം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ യുദ്ധങ്ങളില്‍ ആരും ജയിക്കുന്നില്ലെന്ന്” ഗുട്ടെറസ്സ് പറഞ്ഞു.

“കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രാഷ്ട്രീയ പരിഹാരമാണ് ലോകത്തിന് ആവശ്യം. അതിനായി ലോകരാജ്യങ്ങളും നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തെത്തുവരണം. ആഗോളഭീകരവാദമാണ് ലോകം നേരിടുന്ന മറ്റൊരു ഭീഷണി. സമാധാനം പുലര്‍ന്നാല്‍ മാത്രമേ ലോകത്ത് ഐശ്വര്യവും പുരോഗതിയും ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന്” യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

എന്നാൽ 2017 ജനുവരി 20-ന് അമേരിക്കൻ പ്രെസിഡന്റായി അധികാരമേൽക്കുന്ന ട്രംപ് യു.എന്നിന് ഒരു ഭീഷണിയായേക്കുമോ എന്നും ആശങ്കയുണ്ട്. യു.എൻ നല്ലൊരു സംഘടനായാണെങ്കിലും നിലവിൽ ക്ലബ്ബ് പോലെ ചർച്ച ചെയ്ത് പിരിഞ്ഞു പോകുന്ന അവസ്ഥായാണുള്ളത് എന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.