നോർക്ക റിക്രൂട്ട്മെന്റിലെ വീഴ്ചകൾ

keralanews norka roots nurses recruitment issues

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം നടത്തുന്ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ നോര്‍ക്കയുടെ വീഴ്ച കാരണം കഴിഞ്ഞ 9 മാസമായി ഒരു നഴ്സിംഗ് തൊഴിലവസരവും കേരളത്തിനു ലഭിച്ചില്ല.

കേന്ദ്രം ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതിനാലാണ് നഴ്സിംഗ് നിയമന കാര്യത്തില്‍ കേരളത്തിലെ നഴ്സുമാരുടെ വഴിയടഞ്ഞത്.

തൊഴില്‍ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇ.സി.ആര്‍. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് 2015-ല്‍ ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം  നടന്നിട്ടില്ല. മലയാളി നഴ്സുമാരുടെ അവസരമാണ് നോര്‍ക്ക കാരണം ഇല്ലാതായത്.

വിക്ഷേപണ വഴിയിൽ പുതിയ ചരിത്രം കുറിച്ച് ISRO

keralanews isro's pslv c37 carrying 104 satellites lifts off from sriharikota
ശ്രീഹരിക്കോട്ട: വിക്ഷേപണ വഴിയില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പിഎസ്എല്‍വി സി37 റോക്കറ്റാണ് ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് ഒരുമിച്ച് വഹിച്ചത്.ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ലോക റിക്കോര്‍ഡാണിത്. ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ.
ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.

ഷാരൂഖ് ഖാനെ പ്രകീർത്തിച്ച്‌ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ

keralanews Brazilian novelist Paulo Coelho to praise Shahrukh Khan

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.

താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബ്രസീലുകാരനായ പൗലോ കൊയ്‌ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ 81 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദി ആൽക്കമിസ്റ്റ് നോവലിനെ ആസ്പദമാക്കി മലയാളത്തിൽ ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്.കരൺ ജോഹർ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാൻ’ 2010 ലാണ് തിയേറ്ററുകളിലെത്തിയത്. മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവത്തിനെതിരെയുള്ള മികച്ചൊരു കലാ സൃഷ്ടിയായിരുന്നു ഈ സിനിമ.

ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

keralanews bafta awards announced

ലണ്ടൻ : ബ്രിട്ടീഷ് അക്കാഡമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ലാ ലാ ലാന്‍ഡ് ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

അഞ്ചു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേലും നേടി. ലയണ്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ദേവ് പട്ടേലിനു പുരസ്‌കാരം ലഭിച്ചത്.

 

മകന്റെ കൊലപാതകിയെ കണ്ടെത്തുന്നവർക്കോ വിവരം നല്കുന്നവർക്കോ അമ്മയുടെ വക 13 ലക്ഷം രൂപ പ്രതിഫലം

keralanews woman seeks answeres in son's shooting death,$20000 reward offered

ഫിലാഡൽഫിയ:ഒരമ്മയുടെ ഏറ്റവും വലിയ ദുഃഖം സ്വന്തം മക്കൾ നഷ്ടപ്പെടുന്നതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത മുറിവാണ് മക്കളുടെ മരണം അമ്മമാർക്ക് നൽകുന്നത്. അത്തരത്തിലുള്ള ഒരമ്മയുടെ നിസ്സഹായതയാണ് ഫിലാഡൽഫിയയിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. സ്വന്തം മകൻ നായയെ നടത്തിക്കാൻ വേണ്ടി പോയതാണെന്ന് മാത്രം ഈ അമ്മക്കോർമ്മയുണ്ട്. പിന്നെ കേൾക്കുന്നത് മകൻ വെടിയേറ്റ് മരിച്ചെന്നാണ്. മകന്റെ ഘാതകരെ കണ്ടെത്താൻ പോലീസ് പരാജയപ്പെട്ടപ്പോൾ വിവരം നൽകുന്നവർക്ക്  പ്രതിഫലവും ഈ അമ്മ വാഗ്ദാനം ചെയ്തു.

കാർമൻ കാഡറിക്ക് എന്ന അമ്മയാണ് ഹക്കീം കാഡറിക് സബൂർ എന്ന മകനെ  കൊന്നവരെ പിടികൂടാൻ ജനങ്ങളുടെ സഹായം തേടിയത്

2015 ഡിസംബർ 21 നാണ് സംഭവം നടക്കുന്നത്. നായയെ നടത്തിക്കാൻ കൊണ്ട് പോയ മകൻ ഹക്കീം കാഡറിക് സബൂർ പിന്നെ തിരിച്ചു വന്നിട്ടില്ല. ആ ദിവസം രാത്രി 7 .30 നാണ് കാഡറിക്കിന് പോലീസിൽ നിന്ന് ഒരു ഫോൺ വരുന്നത്. പടിഞ്ഞാറേ ഫിലാഡൽഫിയയിൽ റോഡരികിലായി 22 വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് നെറ്റിയിൽ വെടി കൊണ്ട് മരിച്ചിരിക്കുന്നു എന്നായിരുന്നു ആ ഫോൺ സന്ദേശം. ആ വാർത്ത കേട്ടതേ കാഡറിക്കിന് ഓർമ്മയുള്ളൂ പിന്നെ തളർന്നു പോയി. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും അതിന്റെ സത്യാവസ്ഥ പൊലീസിന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ആ അമ്മയെ കൂടുതൽ തളർത്തുന്നു.

‘എന്റെ മകൻ പാവമായിരുന്നു, ഒരുപാട് സ്നേഹമുള്ളവനായിരുന്നു, കുടുംബമെന്ന് വെച്ചാൽ അവന് ജീവനായിരുന്നു’ കാഡറിക്ക് മകന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീരൊപ്പി, നിർമ്മാണ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന സബൂർ തുണി മില്ല് തുടങ്ങാനും തീരുമാനിച്ചിരുന്നതായി കാഡറിക്ക് പറയുന്നു .
പൊലീസിന് കുറ്റവാളികളെ പിടികൂടാൻ കഴിയാത്തത് കൊണ്ടാണ് മകന്റെ കൊലയാളികളെ കണ്ടെത്താൻ സഹായിക്കണമെന്ന് അമ്മ പറയുന്നത്. വിവരം കിട്ടുന്നവർക്ക് വിളിച്ച് പറയാൻ ഒരു നമ്പറും ഉണ്ട് 215 546. പക്ഷെ ഒന്നും വെറുതെ വേണ്ട വിവരം നൽകുന്നവർക്ക് 20000 ഡോളർ (13 ലക്ഷം രൂപ). പാരിതോഷികം നൽകാനും ഈ ‘അമ്മ തയ്യാറാണ്.

ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചു

keralanews North Korea tested missile even after America warned them

സിയോൾ: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിർപ്പുണ്ടായിട്ടും അതിനെ വക വെക്കാതെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഉത്തര്‍കൊറിയ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉത്തര കൊറിയ തയ്യാറായില്ല. വിശദ വിവരങ്ങൾ മനസ്സിലാക്കി വരികയാണെന്ന് അമേരിക്കയും അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയിലെത്തിയ യു എസ് പ്രതിരോധ സെക്രട്ടറി മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അധികം നാളാകുന്നതിനെ മുമ്പെയുള്ള ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം വളരെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്.

വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ സൂക്ഷിക്കുക

keralanews Prank call from foreign will empty your pocket

തൃശൂർ:ഫോൺ വിളിച്ച് ബാലൻസ് ചോർത്തുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികളെ ഇനി സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണം എടുക്കാൻ. കാരണം ഫോണെടുത്ത് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. കാലങ്ങളായി നടന്നുവരുന്ന ഇന്റർനെറ്റ് തട്ടിപ്പുകൾ പുതിയ രീതിയിൽ ഇരകളെ പിടിക്കാനിറങ്ങിയതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോണെടുക്കുന്നതോടെ മൊബൈലിലെ ഡാറ്റകൾ എ ടി എം പിൻ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ തുടങ്ങി എല്ലാ രഹസ്യങ്ങളും നിമിഷ നേരം കൊണ്ട് മറുതലക്കൽ എത്തുന്ന ‘മായാജാലമാണ്’ ഇവർ പയറ്റുന്നത്. ഫോൺ എടുക്കുന്ന ആളിന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയും ഒപ്പം ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ വിളിക്കുന്ന കോൾ എടുത്ത് സംസാരിച്ചാൽ പിന്നെ കാശ് പോയ വിവരമാണ് കിട്ടുക. മിസ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവർക്കും ഭീമമായ സംഖ്യയാണ് നഷ്ടമാകുന്നത്

ഫോണെടുക്കാതിരുന്നാൽ പണം നഷ്ടമാകില്ലെന്ന് കരുതേണ്ട, ഫോണെടുക്കാതെ ബെല്ലടിച്ചത് കൊണ്ടും ചിലർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. സേവന ദാതാക്കൾ ഇല്ലാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലൻസ് ചോർത്തുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിക്കുന്നതാണോ എന്ന കാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്.  മറ്റ് ചിലർക്ക് തിരിച്ച് അതേ നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടവർ മാനഹാനി കാരണം മിണ്ടാതിരിക്കുന്നതിനാൽ തന്നെ എത്ര പേർക്ക് പണം നഷ്ടമായെന്ന് ഇത് വരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നുള്ള ബന്ധുവിന്റെ കോൾ ആയിരിക്കും എന്ന നിഗമനത്തിലാണ് തട്ടിപ്പിനിരയായ ഒരാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഫോൺ ബാലൻസ് ചോർന്നു പോയ വിവരം മനസ്സിലായത്.

ഏറ്റവും ഒടുവിൽ വ്യാഴാച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരേയാണ് ഇത്തരം ഫോണുകൾ പലർക്കും കോളുകൾ വന്ന് തുടങ്ങിയത്. എന്നാൽ എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ വന്നിട്ടില്ല. പ്രീ പെയ്ഡ് വരിക്കാരായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കാണ് കോളുകൾ വന്നത്.

പരിചയമില്ലാത്ത സ്ത്രീ ശബ്ദമായിരിക്കും മറുവശത്തുണ്ടാകുക. പ്രാദേശിക ഭാഷ മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസാരിക്കും. കസ്റ്റമറെ വശീകരിക്കാൻ വേണ്ടിയാണ് സ്ത്രീ ശബ്ദത്തിൽ വിളിക്കുന്നതെന്ന് പോലീസ് പറയുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് കോൾ ആയത് കൊണ്ട് തന്നെ ഇത്തരം കോളുകൾ ട്രെയിസ് ചെയ്യാനോ കണ്ട് പിടിക്കാനോ പറ്റില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സൈബർ പോലീസും ബി എസ് എൻ എൽഉം ഒരുപോലെ വ്യക്തമാക്കുന്നു. മുമ്പും ഇത്തരത്തിൽ തട്ടിപ്പ് കോളുകൾ ബി എസ് എൻ എൽ ഉൾപ്പെടെ മറ്റു നെറ്റ് വർക്കുകളിലേക്കും വന്നിട്ടുണ്ട്.

ഈ നമ്പറിൽ നിന്നുള്ള ഫോണുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക

+447, +381, +255 ഈ നമ്പറിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് കൂടുതലും ഫോണുകൾ വരുന്നത്. ഈ നമ്പറുകളോ ഇതിന് സമാനമായ നമ്പറുകളോ ആണെങ്കിൽ കോളുകൾ എടുക്കാതിരിക്കാൻ ശ്രമിക്കണം. വിളി വരുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് യു കെ, സെർബിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ പേരുകളാണ് തെളിഞ്ഞ് വരുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കോളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി ഫോൺ എടുക്കാതിരിക്കുകയോ ഓഫ് ചെയ്ത് വെക്കുകയോ ചെയ്യാവുന്നതാണ്. ആ രാജ്യങ്ങളിൽ ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടാൽ തിരിച്ചറിയാൻ എളുപ്പമാകും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എ ടി എം പിൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെക്കരുത്. പിന്നെ മൊബൈലിൽ വരുന്ന മെസേജുകൾക്ക് ഒരിക്കലും മറുപടി കൊടുക്കരുത് . പ്രത്യേകിച്ച് വൺ ടൈം പാസ്‌വേഡ് (OTP) ചോദിച്ചുള്ള സന്ദേശമാണെങ്കിൽ.

അതേസമയം തട്ടിപ്പിനിരയായവരുടെ എണ്ണം വർദ്ധിച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള മിസ് കോളുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി ബി എസ് എൻ എൽ വരിക്കാർക്ക് മെസ്സേജ് അയക്കുന്നുണ്ട്

ഷാർജയിൽ ഡീസൽ ടാങ്കിനുള്ളിൽ മുന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജയില്‍ ഡീസല്‍ ടാങ്കിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ടാങ്കിനുള്ളില്‍ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടനെ പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

keralanews three indians whose bodies were found in diesel tanks in sharjah

മരണങ്ങള്‍ കൊലപാതകമാണോയെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടരന്വേഷണങ്ങള്‍.

ഇന്ത്യ vs ബംഗ്ലാദേശ് : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

keralanews cricket india vs bangladesh
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. മുരളി വിജയ് തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണ് ഹൈദരാബാദില്‍ നേടിയത്. ഇന്ത്യ 86 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി കണ്ടെത്തി.ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് മുരളി വിജയിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദിമിറാസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡ്  മുരളി വിജയ് നേടി. 12 ഫോറും ഒരു സിക്‌സും മുരളി വിജയിയുടെ ബാറ്റില്‍ നിന്ന് പിറന്നു
ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യെ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.

മുലയൂട്ടുന്ന അമ്മമാർക്കായി ബസിൽ പുതിയ സംവിധാനം വരുന്നു.

keralanews maternity seat for feeding mothers

മധ്യപ്രദേശ്: മുലയൂട്ടുന്ന കുട്ടികളുമായി അമ്മമാരുടെ ബസ് യാത്ര മിക്കപ്പോഴും ദുരിതപൂർണ്ണമാണ്. ഇടയ്ക്ക് കുഞ്ഞിന് പാൽ നൽകേണ്ടി വന്നാൽ തുറിച്ചു നോട്ടങ്ങളും കമ്മന്റുകളും അവൾക്കു ചുറ്റും ഉണ്ടാകും. ഇതിനു ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ.  അമ്മയുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്ന് വശത്തു നിന്നും കർട്ടൻ കൊണ്ട് മറച്ച സീറ്റാണ് ഇതിനായി ബസിൽ ഒരുക്കിയിരിക്കുന്നത്.  സർക്കാർ ബസുകൾക്കു പുറമെ സ്വകാര്യ ബസുകളിലും ഇത് നടപ്പിലാക്കും. ഇത്  സംബന്ധിച്ഛ് ബസുടമകൾക്ക് നിർദേശം നൽകിയതായി ഭുപേന്ദ്ര സിംഗ് അറിയിച്ചു.

സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ മറ്റേർണിറ്റി സീറ്റ് എന്ന ഈ സംവിധാനം വളരെക്കാലം മുൻപേ നടപ്പിലാക്കിയതാണ്.