മുംബൈ: മീററ്റിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ATM ൽ നിന്ന് വീണ്ടും ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ യുടെ വ്യാജ നോട്ടുകൾ ലഭിച്ചു. ഇതോടെ 2000 രൂപയുടെ നോട്ടിന്റെ സുരക്ഷാ അവകാശങ്ങൾ പ്രഹസനമാകുന്നു. ഒരാഴ്ച മുൻപ് പണം എടുത്ത ആൾക്കും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന വിവാദ ആരോപണവുമായി ഡൊണാൾഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു. മെക്‌സിക്കോ,ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് പറഞ്ഞു .
ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു; ദേവ് പട്ടേലിന് പുരസ്കാരമില്ല
ലോസ് ആഞ്ചലസ് : എൺപത്തി ഒൻപതാം ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച നടൻ, നടി, ചിത്രം എന്നിവയുൾപ്പെടെ ഇരുപത്തിനാലു വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. പതിനാലു നോമിനേഷനുകളോടെ എത്തിയ ലാ ലാ ലാൻഡ് എന്ന ചിത്രമാണ് ഓസ്‌കാറിന്റെ ശ്രേധാ കേന്ദ്രം. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ ഡോൾബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ദേവ് പട്ടേലിന് പുരസ്കാരമില്ല.
പ്രധാന 2017 ഓസ്കാർ പുരസ്കാരങ്ങൾ
മികച്ച സഹനടൻ :മഹർഷലാ അലി(ചിത്രം: മൂൺലൈറ്റ് )
വയോള ഡേവിസ് : മികച്ച സഹ നടി (ചിത്രം: ഫെൻസസ്)
മികച്ച ചമയം: അലെസാന്ദ്രോ ബെർടലാസി , ജോർജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നെൽസൺ(ചിത്രം: സൂയിസൈഡ് സ്‌ക്വാഡ്)
വസ്ത്രാലങ്കാരം: കൊളീൻ അറ്യുട്(ചിത്രം: ഫന്റാസ്റ്റിക് ബീറ്റ്‌സ് ആൻഡ് വേർഡ് റ്റു ഫൈൻഡ് ദേം)
സൗണ്ട് എഡിറ്റിംഗ് : സിവിയൻ ബെല്ലെമെർ (ചിത്രം: അറൈവൽ )
പ്രൊഡക്ഷൻ ഡിസൈൻ : ഡേവിഡ് വാസ്കോ, സന്ധി റെയ്നോൾഡ്സ് (ചിത്രം: ലാ ലാ ലാൻഡ്)
ട്രംപ് കാണട്ടെ …..അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിം നടൻ
ലോസ് അഞ്ജലീസ് : ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടനാണ് ക്രിസ്ത്യാനിയായി ജനിച്ച മുസ്ലിമായി മതം മാറിയ അലി. കുടിയേറ്റക്കാർക്കും മുസ്ലിങ്ങൾക്കുമെതിരെ പ്രതിഷേധവുമായി ട്രംപ് വാഴുമ്പോൾ ഓസ്കറിൽ ചരിത്ര മെഴുതുകയാണ് അലി.
മൂൺലൈറ്റിലെ അഭിനയത്തിനാണ് അലി ചരിത്ര പ്രധാനമായ ഈ അവാർഡ് നേടിയത്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിച്ച ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള വിജയമാണിതെങ്കിലും പുരസ്‌കാരം നേടിയ ശേഷമുള്ള പ്രസംഗത്തിൽ രാഷ്ട്രീയം കലർത്തിയില്ല അലി. ബാസ്‌ക്കറ് ബോള് താരമായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു
വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്; ട്രംപിനെതിരെ പ്രതിഷേധം
വാഷിംഗ്‌ടൺ : ട്രംപിനെതിരായി പ്രചാരണം നടത്തുന്നു എന്ന പേരിൽ ചില മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തി. ബി ബി സി , സി എൻ എൻ , ന്യൂയോർക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെയാണ് വിലക്കിയത്. . ട്രംപ് ഭരണകൂടത്തിന്റെ ഈ ചെയ്തി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന വിമർശനം ഇതിനോടകം ലോകമെമ്പാടും ഉയർന്നുകഴിഞ്ഞു.
ഡിജിറ്റൽ പയ്മെന്റ്റ് രംഗത്തേക്ക് വട്സാപ്പും വരുന്നു
ഏഴു വയസ്സുകാരനെ ഇരുപതു വയസ്സുകാരൻ കൊന്നു തിന്നു
ലക്‌നൗ : തന്റെ മകൻ ഒരു കുട്ടിയെ കൊന്നു തിന്നുന്നത് കണ്ടെന്നു ഒരു അമ്മയുടെ മൊഴി. യു പി യിലെ അമരിയയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. അമേരിയയിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ വെച്ചു തന്റെ മകൻ നസീം മിയാൻ(20) ഒരു കുട്ടിയെ കൊലപ്പെടുത്തി ശിരസ്സും മറ്റും വേർപെടുത്തി അതിനരികിൽ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയ അമ്മ ഉടൻ വിവരം പോലീസിൽ അറിയിച്ചു. തന്റെ മകൻ നരഭോജിയാണെന്നാണ് ആ അമ്മ പോലീസിൽ പറഞ്ഞത്.
പോലീസ് എത്തിയപ്പോൾ കണ്ടത് ഒരു കുട്ടിയുടെ ശരീരം തൊലി അരിഞ്ഞ നിലയിലും ഉടൽ വെട്ടിമാറ്റിയ നിലയിലും കിടത്തിയിരിക്കുന്നതാണ്. മൃതദേഹത്തിനരികിൽ നിസ്സംഗനായി ഇരിക്കുകയായിരുന്നു മിയാൻ. ഏഴു വയസ്സുള്ള മുഹമ്മദ് മോനിസ്സന്ന കുട്ടിയെയാണ് കളിസ്ഥലത്തു നിന്ന് കൂട്ടികൊണ്ടുപോയി മിയാൻ ദാരുണമായി കൊല ചെയ്തത്. ഇയാൾ മയക്കു മരുന്നിനടിമയാണെന്നു നാട്ടുകാർ പറഞ്ഞു. യാതൊരു എതിർപ്പും കൂടാതെ പോലീസിൽ കീഴടങ്ങിയ മിയാനെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തു. ലോകമെമ്പാടും ഈ സംഭവം വലിയ വാർത്തയായിരിക്കുകയാണ്.
സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി
വാഷിംഗ്‌ടൺ : ഭൂമിയിൽ നിന്നും നാൽപതു പ്രകാശ വര്ഷം അകലെ സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യന്റെ എട്ടുശതമാനം മാത്രമാണ് ഈ നക്ഷത്രത്തിന്റെ വലുപ്പം. ഈ ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ ജലത്തിന്റെ സാന്നിധ്യവും നാസ രേഖപ്പെടുത്തുന്നു. ട്രാപ്പിസ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ നക്ഷത്രത്തിന് 500 മില്യൺ വര്ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിയെക്കാൾ അല്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴു ഗൃഹങ്ങളിലും ഉള്ളത്. നാസയുടെ തന്നെ സ്പിറ്സർ ദുരദർശിനിയാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്.
ചൈനയുമായി ഏറ്റുമുട്ടാനുറച്ച് അമേരിക്ക
താജ്മഹലിന്റെ നിറം മാറുന്നു; ഉത്തർപ്രദേശ് സർക്കാരിന് 20 ലക്ഷം രൂപ പിഴ.
ന്യൂഡൽഹി : ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ നിറം മാറുന്നു. ഇതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തർപ്രദേശ് സർക്കാരിന് 20 ലക്ഷം രൂപ പിഴ ചുമത്തി. കാർബൺ പുകപടലവുമായി ചേർന്ന് ടാജ്മഹലിൽ പതിക്കുന്നതിനെ തുടർന്നാണ് നിറം മാറുന്നതെന്നാണ് കണ്ടെത്തൽ.
ആഗ്ര നദീ തീരത്ത് മുനിസിപ്പാലിറ്റി ഖര മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നെന്ന ആരോപണം എൻ ജി ഓ സംഘടനകളാണ് ഉയർത്തിയത്. ഇതിനു മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതി യു പി സർക്കാരിന് പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്ത്രർ കുമാർ അധ്യക്ഷനായ ഹരിത ട്രൈബ്യുണൽ ബെഞ്ചാണ് ഉത്തരവിട്ടത്.
മറുപടി നൽകാത്ത ഓരോ ഉദ്യോഗസ്ഥർക്കും 20000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. താജ്മഹലിന് സമീപം പ്രവർത്തിക്കുന്ന കമ്പനികൾ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്രയധികം മാലിന്യങ്ങൾ കത്തിക്കുന്നത് മനുഷ്യജീവനും ആപത്താണ്, ട്രൈബ്യുണൽ വ്യക്തമാക്കി.