ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…

keralanews earth hour

തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.

ചൈനയിൽ സ്വർണഖനി അപകടം; പത്തുപേർ മരിച്ചു

keralanews china accident 10 killed

ബെയ്‌ജിങ്‌: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടനില്‍ ഭീകരാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതർ

keralanews london terrorist attack

ന്യൂഡല്‍ഹി: ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാം. അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ പോലീസ് പിടിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക്; ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്

keralanews objection to carrry electronic devices in aeroplane

ന്യൂഡൽഹി : വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവിൽ വന്നത്. ഭീകരർ വിമാനങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയയിൽ മലയാളി വൈദികനെ പള്ളിയില്‍ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു

keralanews nri oceania australia ethnic

മെല്‍ബണ്‍: മെല്‍ബണില്‍ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് കഴുത്തില്‍ കുത്തേറ്റത്. ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയത്. വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.കറിക്കത്തി കൊണ്ടാണ് കുത്തിയത്. പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പാരീസില്‍ ലെറ്റര്‍ ബോംബ് സഫോടനം

keralanews letter bomb in paris

പാരിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കവെ ഐ എം എഫ്(ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) ന്റെ ഫ്രാന്‍സിലെ ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്‌ഫോടനം. ഐഎംഎഫ് ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് പൊള്ളലേറ്റു. ഏതാനും ദിവസങ്ങളായി തീവ്രവാദ ഭീഷണി നേരിടുന്ന ഐ എം എഫ് ഓഫീസിൽ  പോസ്റ്റലായിട്ടാണ് കത്ത് ലഭിച്ചത്. സ്‌ഫോടനത്തെ തീവ്രവാദ ആക്രമണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്‍ദെ വിശേഷിപ്പിച്ചത്.

കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

keralanews india in first position

ദില്ലി : ഇന്റർനാഷണൽ ആന്റി ഗ്രാഫ്ട് ഗ്രൂപ്പ് ആയ ട്രാൻസ്പെരൻസി ഇന്റർനാഷണൽ നടത്തിയ സർവേയിൽ ഏഷ്യ പസഫിക് മേഖലയിൽ കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം. മൂന്നിൽ രണ്ടു ഇന്ത്യ കാരും കൈക്കൂലി വാങ്ങുന്നു എന്നാണ് സർവേയുടെ കണ്ടെത്തൽ. രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്. പാകിസ്ഥാനും ചൈനയും ഈ കാര്യത്തിൽ പിന്നോട്ടാണ്. ഏറ്റവും കുറവ് ജപ്പാനിലാണ്. കൈക്കൂലി വാങ്ങുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.

ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം; അമേരിക്ക

keralanews india us travel warning

വാഷിങ്ടണ്‍: ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം ഉണ്ടെന്നാണ് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ദക്ഷിണേഷ്യയില്‍ അമേരിക്കയ്‌ക്കെതിരെ ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണു അമേരിക്കയുടെ വിലയിരുത്തൽ. ബംഗ്ലാദേശിലും നിരവധി തീവ്രവാദി അക്രമങ്ങള്‍ നടന്നിട്ടുള്ളതായി മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാബൂൾ നഗരത്തില്‍ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം

keralanews kabul blast 16 killed

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിർത്ത ശേഷം പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു.നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.

ഇനി 5 ജി യുഗം

keralanews 5 generation is coming

ഫോർ ജി യുഗം കഴിയുകയാണ്. ഇനി 5  ജി യുഗം . 5  ജി യുഗത്തിലേക്ക് ചുവടു വെക്കാനായി നോക്കിയയും ബി എസ് എൻ എൽ ഉം ഇനി ഒന്നിക്കുന്നു.  5  ജി സേവനം ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം.  പ്രമുഖ ടെലികോം കമ്പനിയായ നോകിയയുമായി ബി എസ് എൻ എൽ ഇതിനായി എഗ്രിമെന്റ് ഉണ്ടാക്കി. മൊബൈൽ വേൺഡ് കോൺഗ്രസിലാണ് ബി എസ് എൻ എൽ ചെയർമാൻ അനുപം ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനിടയിൽ തന്നെ  ജിയോ സാംസങിനോട് ചേർന്ന് 5  ജി സേവനം ആരംഭിക്കുന്നതായി റിലയൻസ് ജിയോയും അറിയിച്ചിട്ടുണ്ട്.  ഫോർ ജി യെക്കാൾ 65 ,൦൦൦ തവണ വേഗമേറിയതാണ് 5  ജി.