വിജയ് മല്യയെ അറസ്റുചെയ്യിപ്പിച്ചത് മോഡി

keralanews vijay mallya arrested by scotland yard

ലണ്ടൻ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ അറസ്റ് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടൽ മൂലം. ബാങ്കുകളെ പറ്റിച്ചു മുങ്ങിയ മല്യയെ തിരികെ എത്തിക്കാൻ ശക്തമായ ഇടപെടലുകളാണ് ഇന്ത്യ നടത്തി വന്നിരുന്നത്. ഈ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോഡി നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ മാത്രമല്ല ബ്രിട്ടനിലെ ഉന്നത രഷ്ട്രീയ നേനതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഈ മദ്യ രാജാവിനുള്ളത്. ഇന്ത്യയിൽ 9000 കോടി കുടിശ്ശിക വരുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്. കഴിഞ്ഞ വര്ഷം മെയിലാണ് വിജയ് മല്യ രാജ്യം വിട്ടത്.

കുൽഭൂഷണെ തൊട്ടാൽ പാക് സൈബറിടം തവിടുപൊടിയാക്കുമെന്നു കേരള സൈബർ വാരിയേഴ്‌സ്

keralanews cyber warriors vs pak cyber space

കൊച്ചി: മുൻ നാവിക സേന ഉദ്യോഗതനായ കുൽഭൂഷൺ യാദവിനായുള്ള പ്രാർത്ഥനയിലാണ് രാജ്യമിപ്പോൾ. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ സമ്മർദ്ദം ചെലുത്തിയ ഇന്ത്യ, ഉടനെ വധശിക്ഷ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കാൻ പാകിസ്താനെ നിർബന്ധിതമാക്കി. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാനുള്ള തിരിച്ചടി കാണാത്തതാകുമെന്നു ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മുന്നറിയിപ്പുമായാണ് ഈ മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ വാരിയേഴ്‌സ് എന്ന മലയാളികളുടെ സ്വന്തം ഹാക്കിങ് വീരന്മാരാണ്  300ലധികം പാക് സൈറ്റുകൾ തകർത്തു പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.

പാക് സൈബറിടത്തിനു സൈബർ വാരിയേഴ്സിനെ അങ്ങനെ മറക്കാനാവില്ല. ഒരുകാലത്തു പാക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ പോലും മമ്മൂട്ടിയും സലിം കുമാറുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എം ടി യുടെ വെബ്സൈറ്റ് അക്രമിച്ചതിനുള്ള പ്രതികരമായിരുന്നു ഇത്. ഇന്ത്യൻ ചാരനെന്നു ആരോപിച്ച് പിടികൂടിയ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്‌ കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വധ ശിക്ഷ വിധിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ എന്നാണ് പാകിസ്താന്റെ ആരോപണം.

ഉത്തരകൊറിയയും അമേരിക്കയും നേർക്കുനേർ

keralanews north korea vs united states

പ്യോങ്യാങ് : അമേരിക്കയുടെ ഭീഷണികൾ തള്ളി ഉത്തര കൊറിയ രണ്ടും  കൽപ്പിച്ച് സൈനിക നീക്കം ശക്തമാക്കിയതോടെ ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലിൽ. അമേരിക്കയുടെ സൈനിക ഭ്രാന്ത് അവസാനിപ്പിക്കണം എന്ന പ്രഖ്യാപനത്തോടെ   ഉത്തര കൊറിയ അവരുടെ സൈനിക ശേഷി മുഴുവൻ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി സൈനിക പരേഡ് നടത്തി. അമേരിക്ക വരെ ആക്രമണ പരിധിയുണ്ടെന്നു അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചത് ശക്തമായ മുന്നറിയിപ്പാണ്.

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ആദ്യാവസാനം പരേഡിൽ പങ്കെടുത്തു. ആണവായുധം പരീക്ഷിക്കാനുള്ള ഉത്തര കൊറിയൻ നീക്കത്തിന് തിരിച്ചടി നൽകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പോടെയാണ് മേഖല യുദ്ധഭീഷണിയിലായത്.

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

keralanews today is easter

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ  ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം ദൈവ പുത്രനായ യേശു  ഉയിർത്തെഴുന്നേറ്റുവെന്ന ക്രിസ്തവ വിശ്വാസത്തിന്റെ അനുസ്മരണമാണ് ഈസ്റ്റർ ആഘോഷം. അതിനാൽ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാൾ എന്നാണ് ക്രിസ്തവർ വിശേഷിപ്പിക്കുന്നത്.

ഏത് നിമിഷവും യുദ്ധം തുടങ്ങിയേക്കാമെന്ന് ചൈന

keralanews us north korea china war

ബെയ്ജിങ്: ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്. സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.

സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

keralanews bana alabad supports trump

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. ‘വോയിസ് ഓഫ് ആലപ്പോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഏഴുവയുകാരി ബന അലബദാണ് ട്വിറ്ററിലൂടെ ട്രംപിന് നന്ദിയറിച്ചത്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരത നവമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ ബന നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന ട്രംപിന് നന്ദിയറിയിച്ചുകെണ്ട് ട്വീറ്റ് ചെയ്തത്.

മെട്രോ സ്‌റ്റേഷനിലെ വാതിലില്‍ തലകുടുങ്ങി നിസ്സഹായകയായി മധ്യവയസ്‌ക

keralanews metro accident

ന്യൂയോര്‍ക്ക്: വാതിലില്‍ തലകുടുങ്ങി നിസ്സഹായകയായി നില്‍ക്കുന്ന മധ്യവയസ്‌കയെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നടന്നു നീങ്ങുന്ന ജനങ്ങള്‍. ന്യൂയോര്‍ക്ക് മെട്രോ സ്‌റ്റേഷന്‍ സബ്‌വേയിലാണ് സംഭവം. തലകുടുങ്ങി മണിക്കൂറോളമാണ് മധ്യവയസ്‌ക സഹായമപേക്ഷിച്ച് നിന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ കുറഞ്ഞ സമയംകൊണ്ട് കണ്ടത് പന്ത്രണ്ട്‌ലക്ഷത്തിലധികം പേരാണ്. തന്നെ രക്ഷിക്കണമെന്ന് ഇവര്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി പോലും ഭാവിക്കുന്നില്ല. സ്റ്റേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സമീപം നടന്നു പോകുന്നത് വീഡിയോയില്‍ കാണാം.

ഉത്തര കൊറിയക്കും ചൈനയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്

keralanews will act on north korea with or without chinas help says president trump

വാഷിംഗ്ടൺ : ഉത്തര കൊറിയ നടപ്പിലാക്കുന്ന ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതിനു കഴിയുമെന്ന് ട്രംപ് തുറന്നടിച്ചു. ചൈനയ്ക്ക് ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അവര്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ല. ചൈനയുടെ സഹായമില്ലെങ്കിലും  ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ യുഎസ് കൈകാര്യം ചെയ്യും – ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ സ്ഥാനമേല്‍ക്കും

keralanews ivanka trump

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ ഇവാങ്ക ട്രംപ് സ്ഥാനമേല്‍ക്കും. ശമ്പളമില്ലാതെയാണ് ഇവാങ്ക പദവിയില്‍ തുടരുകയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ മൂത്ത മകളായ ഇവാങ്ക (35) പിതാവ് പ്രസിഡന്റായി സ്ഥാനമേറ്റതുമുതല്‍ വൈറ്റ്ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഒബാമയുടെ കാലാവസ്ഥാ നയം പൊളിച്ചടുക്കി ട്രംപ്

keralanews trump vs obama

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ രാജ്യവ്യാപക പ്രചാരണവും നിയമ നടപടിയും സ്വീകരിക്കുമെന്ന് എതിരാളികള്‍. ഫോസില്‍ ഇന്ധന ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതിയില്‍ വെല്ലുവിളിക്കുമെന്ന് പരിസ്ഥിതി സംഘടനകളും അറിയിച്ചിട്ടുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒബാമ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിലൂടെ വാതക, കല്‍ക്കരി, എണ്ണ വ്യവസായങ്ങളില്‍ ആയിരക്കണക്കിനു പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ട്രംപിന്റെ അനുയായികള്‍ കരുതുന്നത്.

കല്‍ക്കരി മേഖലയിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ ചരിത്രപ്രധാന ചുവടുവയ്പായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ജോലി ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നു എന്നു ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒബാമയുടെ പരിസ്ഥിതി നയത്തിൽ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത്  ട്രംപ് പ്രഖ്യാപിച്ചിരുന്നു