വാഷിംഗ്ടൺ: ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ ഉത്തര കൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഒത്തുതീർപ്പിനുള്ള സാദ്ധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ തീർക്കാനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി പരിഗണനയിലില്ലെങ്കിലും അദ്ദേഹം അറിയിച്ചു.
കൊറിയൻ മേഖലയിൽ യുദ്ധഭീതി
സോൾ: ഉത്തരകൊറിയക്കെതിരെ പടയൊരുക്കം അമേരിക്ക ശക്തമാക്കി. താട് മിസൈൽ പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചാണ് അമേരിക്കയുടെ പുതിയ നീക്കം. ഒപ്പം വിമാനവാഹിനിയായ കാൾ വിൻസന്റ് നേതൃത്വത്തിൽ പടക്കപ്പലുകളുടെ വ്യൂഹവും അന്തർവാഹിനിയും മേഖലയിൽ യു എസ് വിന്യസിച്ചിട്ടുണ്ട്. ഇന്നലെ മറ്റൊരു മിസൈൽ പരീക്ഷണം കുടി അമേരിക്ക നടത്തി.
ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. ഒബാമയുടെ ഭരണ കാലത്തു ചുമതലയേറ്റ വിവേക് മൂർത്തിയാണ് പുറത്താക്കപ്പെട്ടത്. കർണാടക സ്വദേശിയായ മൂർത്തി 2014 ലാണ് സർജൻ ജനറലായി നിയമിതനാക്കിയത്. ഭരണം സുഗമമാക്കുന്നതിനായി മൂർത്തിയോട് രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് യു എസ് ആരോഗ്യ മാനവ സേവന വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ട്രംപ് അധികാരത്തിലെത്തിയ ശേഷം പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക് മൂർത്തി.
വരുന്നു മൂന്നാം ലോക മഹായുദ്ധം
വാഷിംഗ്ടൺ: മൂന്നാംലോക മഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുൻപ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവൻ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ഇൽ തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹോറസിയ വിജേഗസ് എന്ന വ്യക്തിയും. എന്നാൽ മൂന്നാം ലോക മഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വൻ നഷ്ടവും കൊടും ദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹോറസിയോയുടെ വാക്കുകൾ. കരകയറാനാകാത്ത വിധം പല രാജ്യങ്ങൾക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്‌സാസിൽ ജീവിക്കുന്ന ഈ പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നു.
ഐ എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ മലയാളിയായ ഐ എസ് ഭീകരനും കൊല്ലപ്പെട്ടതായി സൂചന. ഐ എസിൽ ചേർന്നവരുടെ തലവനെന്നു കരുതുന്ന സജീർ മംഗലശ്ശേരി അബ്ദുല്ലയാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചത്.
വയനാട്ടിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് സജീർ മംഗലശ്ശേരി അബ്ദുല്ല. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം യു എ ഇ ഇൽ എത്തിയ സജീർ അവിടെ നിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം
അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് വൻ നുണ: യുദ്ധക്കപ്പൽ നീങ്ങുന്നത് ഓസ്‌ട്രേലിയയിലേക്ക്
വാഷിംഗ്ടൺ: ലോകത്തെ മുൾ മുനയിൽ നിർത്തി ഉത്തര കൊറിയ ലക്ഷ്യമാക്കി അമേരിക്കൻ യുദ്ധക്കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്ന എന്ന വാർത്ത കളവെന്നു വ്യക്തമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീരവാദം മുഴക്കുമ്പോൾ കാൾ വിൻസൻ എന്ന വിമാനവാഹിനി കപ്പൽ കൊറിയയ്ക്കടുത്തെന്നതു പോയിട്ട് നേരെ വിപരീത ദിശയിൽ നീങ്ങുകയായിരുന്നുവെന്നു വ്യക്തമായത് യു എസ് നാവികസേനാ പുറത്തു വിട്ട ചിത്രങ്ങളിലൂടെ തന്നെയാണ്.
സുൻദ കടലിടുക്ക് കടന്ന് യുദ്ധ കപ്പൽ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചെന്നു സേന വെളിപ്പെടുത്തിയതോടെ സംഘർഷത്തിന് അയവു വന്നെന്നാണ് നിഗമനം. യു എസ് യുദ്ധ കപ്പൽ വരുന്നുണ്ടെന്നു കേട്ട് പുതിയ മിസൈലുകളുമായി ഉത്തര കൊറിയയും തയ്യാറെടുത്തിരുന്നു.
ഇസ്ലാം രണ്ടുതരത്തിലുണ്ട്: ഒന്ന് ഭ്രാന്തു പിടിച്ചതും മറ്റേത് മനുഷ്യത്വമുള്ളതും
ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടുത്ത വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്ജു നടത്തിയിരിക്കുന്നത്. ലോകത്ത് രണ്ടു തരത്തിലുള്ള ഇസ്ലാമുണ്ടെന്നും അതിലൊന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്നും ഇതിനെ ലോകത്തു നിന്ന് തൂത്തെറിയണമെന്നുമാണ് കട്ജുവിന്റെ പോസ്റ്റ്.
രണ്ടാമത്തേത് മനുഷ്യത്വവും സഹിഷ്ണുതയും ഉള്ളതാണെന്നും കട്ജു പറയുന്നു. ഇതിനകം തന്നെ പോസ്റ്റ് വിവാദമാവുകയും നിരവധി വിമർശനങ്ങൾ പോസ്റ്റിന്റെ താഴെ വരുകയും ചെയ്തു.
മുതലാഖിനേക്കാൾ ഭേദം ഹിന്ദുത്വം സ്വീകരിക്കുന്നതാണ്
ഡെറാഡൂൺ: രാജ്യത്തെമ്പാടും മുതലാഖിനെതിരെ തർക്കങ്ങൾ നടക്കുമ്പോൾ വിഷയത്തിൽ ഇടപെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുസ്ലിം യുവതിയുടെ അഭിവാദനം. ഇസ്‌ലാം മതത്തിൽ നടക്കുന്ന ഹീനമായ സംസ്ക്കാരത്തിൽ വ്യതിയാനം കൊണ്ടുവരാൻ ശ്രമിച്ച ഇരുവരെയും അഭിനന്ദിച്ച യുവതി ഹിന്ദുത്വം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതലാഖിനെതിരെ രംഗത്ത് വന്നിരുന്നു . മുതലാക്ക് നിർത്തലാക്കണമെന്ന് യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിൽ മൗനം പാലിക്കുന്നവർ ക്രിമിനലുകളാണെന്നും ഇവർക്കെതിരെ പൊതുവായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എച് 1 ബി വിസ നൽകുന്നതിന് നിയന്ത്രണം; ഉത്തരവിൽ ട്രംപ് ഒപ്പിട്ടു
വാഷിംഗ്ടൺ: എച് 1 ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച് 1 ബി വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം
ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. 50 ലക്ഷം പൗണ്ട് (എകദേശം 5.32 കോടി ഇന്ത്യന്‍ രൂപ) കെട്ടിവെച്ചാണ് മല്ല്യ ജാമ്യം നേടിയത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.