മീററ്റ്: മുതാലാഖ് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ആവാമെന്ന് തെളിയിച്ച് യുവതി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചിരുന്ന ഭർത്താവിനെ യുവതി പരസ്യമായി മൊഴിചൊല്ലി. പോലീസിന്റെയും മാധ്യമങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു മീററ്റ് സ്വദേശിനി അമീറൻ ഭാനു ആണ് ഭർത്താവിനെ മൊഴി ചൊല്ലി ഉപേക്ഷിച്ചത്. നിസാര കാരണങ്ങളുടെ പോലും പേരിൽ ഇഷ്ടമില്ലാത്ത ഭാര്യമാരെ ഉപേക്ഷിക്കാൻ ഭർത്താക്കന്മാർ മുതാലാഖ് ഉപയോഗിക്കുന്നതിനെതിരെയുള്ള മറുപടി കൂടിയാണിതെന്നും ഭാനു പറയുന്നു.
ലോകം ഭയപ്പെടുന്ന മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്‌സ്
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ശാസ്ത്രലോകത്തിന് പുതിയ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യവംശം ഇനി 100 വര്‍ഷം കൂടിയേ നിലനില്‍ക്കൂ എന്നതാണിത്. കാലാവസ്ഥാ വ്യതിയാനം, ജനപ്പെരുപ്പം, ഉല്‍ക്കാ പതനം എന്നിവയാകും ഭൂമിയുടെ നാശത്തിനു കാരണമായിത്തീരുകയെന്ന് ഹോക്കിങ്‌സ് പറയുന്നു.
ലോകത്തെ ക്രൂരതയുടെ പര്യായമായ ഐ എസ് നാമാവശേഷമാകുന്നു
സിറിയ: ഏറെ പൈശാചിക പ്രവർത്തിയിലൂടെ പേടി സ്വപ്നമായിരുന്നു ഐ എസിന് ഇനി ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ല. ഐ എസ് ഇനി സിറിയയിലും ഇറാക്കിലും വേരുറപ്പിക്കുകയില്ല എന്ന് നിസംശയം പറയാം. ഇറാഖിലെയും സിറിയയിലെയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. മനുഷ്യ കവചം രൂപീകരിച്ച് സൈന്യത്തെ തടയാൻ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോവില്ല. കാരണം സൈന്യം അത്രമാത്രം ഐ എസിനെ ഇരു രാജ്യങ്ങളിലും അമർച്ച ചെയ്തിരിക്കുകയാണ്.
ബ്ലുവയിൽ സൂയിസൈഡ് ഗെയിം
ദുബായ് : റഷ്യയിൽ നൂറുകണക്കിന് കൗമാരക്കാരുടെ ജീവനെടുത്ത സൂയിസൈഡ് ഗെയിം ബ്ലുവൈൽ പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പ് ആണ് ഈ ഗെയിമിന് പിന്നിൽ. അൻപത് ദിവസം നീളുന്ന വെല്ലു വിളികളാണ് ഈ ഗെയിമിലുള്ളത്. അൻപതാം ദിവസം ഗെയിം കളിക്കുന്ന വ്യക്തിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. പ്രമുഖ പത്രമായ ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടത്.
വാട്ട്സാപ്പിൽ ഈ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കൾ ഭയചകിതരാണ്. ഈ ഗെയിം ആദ്യമുണ്ടായത് റഷ്യയിലാണ്. അവിടെ നൂറോളം കൗമാരക്കാർ അത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ട്. ഹൊറർ ചിത്രങ്ങൾ കാണാനുള്ള വെല്ലുവിളികൾ ഈ ഗെയിമിന്റെ ഭാഗമാണ്.
കൂടാതെ ഓരോ ആകൃതിയിൽ ശരീരത്തിൽ മുറിവുണ്ടാക്കാനും ഗെയിം ആവശ്യപ്പെടും. അത്മഹത്യ ചെയ്യാനുള്ള വെല്ലുവിളിയാണ് അവസാനം. ഈ വെല്ലുവിളികൾ ഏറ്റെടുത്തതിനു തെളിവായി ഗെയിം ദാതാക്കൾ ഫോട്ടോകളും ആവശ്യപ്പെടും. ഒരിക്കൽ ഈ ഗെയിം ഡൗൺലോഡ് ചെയ്താൽ പിന്നെ അത് ഡിലീറ്റ് ചെയ്യാനാവില്ല. ഫോൺ ഹാക്ക് ചെയ്ത് ഗെയിം ദാതാക്കൾക്ക് ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്താനാകും.
നൂറാമത്തെ പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ മരിച്ചു
ലണ്ടൻ: ലോക പ്രശസ്ത മോഡലായ ക്രിസ്റ്റീന മാട്ടെല്ലി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. സൗന്ദര്യം നിലനിർത്താനായി നൂറാമത്തെ ശസ്ത്രക്രിയക്കിടെയാണ് മരണം. പതിനേഴാം വയസ്സിൽ മോഡലിംഗ് രംഗത്തെത്തിയ ക്രീസ്റ്റീന അന്നുമുതൽ പ്ലാസ്റ്റിക് സർജറിയും ചെയ്ത് തുടങ്ങിയിരുന്നു.
ശസ്ത്രക്രിയക്കിടെ ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതിന് മുൻപുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്റ്റീന ശരീരത്തിൻറെ എല്ലാ ഭാഗങ്ങളും പരിഷ്കരിച്ചിരുന്നു. സൗന്ദര്യം നിലനിർത്താൻ എല്ലാ സ്ത്രീകളും ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
സൗന്ദര്യ സംരക്ഷണമാണ് തൻരെ ഹോബിയും പാഷനുമെന്ന് ക്രിസ്റ്റീന എപ്പോഴും പറഞ്ഞിരുന്നു. ഓരോ സർജറിയെക്കുറിച്ചും വെബ് സൈറ്റിലൂടെ വിശദമാക്കുകയും ചെയ്തിരുന്നു. എൻറെ ശരീരം എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം. ഇതിനായി ഞാൻ ചെയ്യുന്ന ഓരോ സർജറിയും ഞാൻ ആസ്വദിക്കുന്നു, ഇങ്ങനെയായിരുന്നു ക്രിസ്റ്റീനയുടെ വിശദീകരണം.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു
ഒമാനിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ദമാം: ഒമാനിൽ മലയാളി യുവാവ് വാഹന അപകടത്തിൽ മരിച്ചു. തലശ്ശേരി കീഴല്ലൂർ സ്വദേശി ഷിജിൻ ചന്ദനാണ് മരിച്ചത്. 26വയസ്സായിരുന്നു. മൃതദേഹം സലാലയിലെ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്
ഫിലിപ്പീൻസിൽ വൻ ഭൂചലനം
മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനമുണ്ടായി. റിക്റ്റർ സ്കെയിലിൽ 7.2തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഫിലിപ്പീൻ കാലാവസ്ഥാ പഠനകേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങൾ.
2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കൻ ഏജൻസി
ന്യൂയോർക്ക്: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ഓടെ ഇന്ത്യ മാറുമെന്ന് അമേരിക്കൻ സർക്കാർ ഏജൻസി. സാമ്പത്തിക വളർച്ച ൭.4ശതമാനം ശരാശരി വാർഷിക വളർച്ചയുടെ ൪൩൯ ലക്ഷം കോടിയാകുമെന്നാണ് പ്രവചനം. കൂടാതെ ജപ്പാൻ, ജർമനി, ബ്രിട്ടൻ ,ഫ്രാൻസ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യ മുന്നേറ്റം കാഴ്ചവെക്കുന്നത്.
അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുന്നതായിരിക്കും. ലോകജനസംഘ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവയ്ക്ക് ആവശ്യകത കൂടുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു
ദുബായ് : സ്റ്റേജ് പരിപാടി അവതജരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ചു. കാസർഗോഡ് സദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത് . ചെന്നൈയിലെ രവി എന്ന ഇടനിലക്കാരൻ വഴിയാണ് ഞായറാഴ്ച യുവതിയെ ദുബായിലെത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലർക്കും കാഴ്ച വെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസിലായത്. മുറിയിൽ അടച്ചിടപ്പെട്ട യുവതി നാട്ടിലെ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് കാസർഗോഡ് എസ് പിക്ക് പരാതി നൽകി. തുടർന്ന് മാധ്യമ പ്രവർത്തകനും അബുദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഫോൺ നമ്പർ യുവതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ബന്ദിയാക്കിയ മുറി തുറപ്പിച്ചു. മുറിയിൽ നർത്തകിയെ കൂടാതെ പതിനഞ്ചോളം പെൺകുട്ടികളും ഉണ്ടായിരുന്നു.