ഖത്തറും അമേരിക്കയും 1200 കോടി രൂപയുടെ ആയുധകരാറിൽ ഒപ്പു വെച്ചു
ദോഹ :ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ മേഖലയെ ആശങ്കയിലാഴ്ത്തി ഖത്തർ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങി കൂട്ടുന്നു.1200 കോടി രൂപയുടെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്.36 എഫ്-15 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം.കരാറിന്റെ പ്രാരംഭ ചിലവാണ് 1200 കോടി ഡോളർ.വാഷിങ്ടണിൽ ബുധനാഴ്ച വൈകിട്ടാണ് കരാർ ഒപ്പിട്ടത്.ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് അൽ അതിയ്യയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാർ ഒപ്പിട്ടത്.പുതിയ വിമാനങ്ങൾ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വർധിക്കുമെന്നും ഗൾഫ് മേഖലയിൽ സുരക്ഷിതത്വം വര്ധിക്കുമെന്നുമാണ് ഖത്തർ കരുതുന്നത്.എന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഭിന്നത അമേരിക്ക മുതലെടുക്കുകയാണോ എന്ന് തോന്നും വിധമാണ് കാര്യങ്ങൾ.ഖത്തർ തീവ്രവാദികളെയും ഇറാനെയും പിന്തുണയ്ക്കുന്നു എന്നാണ് സൗദിയുടെയും മറ്റു ജി സി സി രാജ്യങ്ങളുടെയും ആരോപണം.ഇത് അമേരിക്കയും ശരി വെച്ചിട്ടുണ്ട്.എന്നാൽ അതെ സമയം തന്നെ അമേരിക്ക ഖത്തറിന് ആയുധങ്ങളും നൽകുന്നു.
ലണ്ടന്‍ തീപിടിത്തം: മരിച്ചവരുടെ എണ്ണം 12 ആയി
ലണ്ടൻ:ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടം നിലം പൊത്താനുള്ള സാധ്യതയുള്ളതിനാല്‍ തൊട്ടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.മധ്യലണ്ടനിലെ വൈറ്റ് സിറ്റിക്കടുത്തുള്ള ഗ്രെന്‍ഫെല് ടവറില്‍ ചൊവ്വാഴ്ച പുവര്‍ച്ചെ ഒന്നേകാലോടെയാണ് തീകത്തിപ്പടര്‍ന്നത്. കെട്ടിടത്തിന്റെ 24 നിലകള്‍ പൂര്‍ണമായും തീവിഴുങ്ങി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.പരിക്കേറ്റ 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതിൽ ഇരുപതു പേരുടെ നില ഗുരുതരമാണ്.ആളുകളെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് സൂചന.കെട്ടിടത്തിന്റെ ഏഴ് നിലകളിലേക്ക് ഇനിയും പ്രവേശിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കായിട്ടില്ല.
ലണ്ടനില്‍ വന്‍ തീപ്പിടിത്തം
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.40 ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണ് ഉള്ളത്.
ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു
ഷാർജ:ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു.ഇൻഡോനേഷ്യൻ സ്വദേശിനിയായ 41 കാരിയാണ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് മരിച്ചത്. അൽ മറിജ പ്രദേശത്താണ് സംഭവം.സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബ്രിട്ടനിൽ ആദ്യമായി സിഖ് വനിത പാർലമെന്റിലേക്ക്
ബ്രിട്ടനിൽ ആദ്യമായി സിഖ് വനിത പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർഥി പ്രീത് കൗർ ഗിലാണ് എം പി ആയി തിരഞ്ഞെടുക്കപ്പെട്ടത്.എഡ്‌ജ്‌ബാസ്റ്റണിൽ തന്നെ ജനിച്ചു വളർന്നയാളാണ് ഗിൽ. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ കരോളിൻ സ്‌ക്യൂറിയെയാണ് പ്രീത് കൗർ പരാജയപ്പെടുത്തിയത്
ബ്രിട്ടനിൽ തൂക്കുസഭ
ലണ്ടൻ: ബ്രിട്ടനിൽ തൂക്കുസഭ. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ കൺസർവറ്റിവ് പാർട്ടിക്ക് തിരിച്ചടി. സീറ്റ് നില: കൺസർവറ്റിവ് പാർട്ടി:308 സീറ്റ്, ലേബർ പാർട്ടി:259 സീറ്റ് ,എസ് എൻ പി:35 സീറ്റ് ,ലിബറൽ പാർട്ടി:12 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 326 സീറ്റ്.
വോട്ടെണ്ണൽ പുരോഗമിക്കുന്നു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലം വരുമ്പോൾ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നേറ്റം. 650 അംഗ പാർലമെന്റിലേക്ക് കേവല ഭൂരിപക്ഷത്തിനു 326 സീറ്റു വേണം.
വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം
തിരുവനന്തപുരം∙ ലോകം മുഴുവൻ ആശങ്ക പടർത്തിയ വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം. ആക്രമണം ശക്തി താൽക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ് സൈബർ ഡോം നല്‍കുന്നത്. . അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.
ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി; കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.
2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു.
ജാദവിനെ കാണാൻ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്നു 13 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായിരുന്നില്ല.