ഷാർജയിൽ മൂന്നു ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു

keralanews a driver was burnt to death in a collision between three trucks

ഷാർജ:മൂന്നു ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു.പാക്കിസ്ഥാൻ സ്വദേശിയായ 57 കാരനാണ് മരിച്ചത്.മറ്റു രണ്ടു ഡ്രൈവർമാർക്കും പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.എമിറേറ്റ്സ് റോഡിൽ അൽ സുബൈറിനും അൽ റഹ്‌മയ്യക്കും ഇടക്കുള്ള സ്ഥലത്താണ് അപകടമുണ്ടായത്.അമിത വേഗതയിൽ പോവുകയായിരുന്ന ഒരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ നിന്നും തെന്നിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ഷാർജയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ

keralanews major fire broke out in sharjah oil storage

ഷാർജ:ഷാർജയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ അഗ്‌നിബാധ.വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ.സിവിൽ ഡിഫെൻസ് യൂണിറ്റുകൾ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.ഈ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്.തൊളിലാളികളെയും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.വൈദ്യുതി ബന്ധം വിച്ഛേദിച്ചു.കനത്ത ചൂടും കാറ്റും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി.

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

keralanews two died in accident in soudi

റിയാദ്:സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.സൗദി തലസ്ഥാനമായ റിയാദിൽ നിന്നും മദാഇൻ സാലിഹിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.മലപ്പുറം വളാഞ്ചേരി ഇരിമ്പ്ളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷാജിലാ(32),മാതാവ് ചിറ്റാർ ആലുങ്ങൽ സാബിറ(62) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ഫാറൂഖ്,മക്കളായ ഷയാൻ(7),റിഷാൻ(4),ഫാറൂഖിന്റെ പിതാവ് അബ്ദുള്ളകുട്ടി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഖത്തറിൽ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി

keralanews malayali boy died in qatar

ദോഹ:ഖത്തറിൽ മലയാളി ബാലൻ അപകടത്തിൽ മരിച്ചു.കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശ്ശി പാലക്കോട്ട് പറമ്പത് ബഷീറിന്റെയും റഫാനയുടെയും മകൻ ആറ് വയസ്സുകാരൻ ഇസാം അഹമ്മദ് ബഷീറാണ് മരിച്ചത്.കുടുംബത്തോടൊപ്പം വുകൈർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് മകനെ കാണാതാവുന്നത്.തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ അറിയിച്ചു തിരച്ചിൽ നടത്തിയപ്പോൾ മാൻഹോളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സൗദിയിൽ വാഹനാപകടം;മലയാളി ദമ്പതികളും മകനും മരിച്ചു

keralanews malayali couple and son died in car accident in soudi

ജിദ്ദ:മക്ക-മദീന എക്സ്പ്രസ്സ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരും മകനും മരിച്ചു.രണ്ട് മക്കൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്‌റഫ് ,ഭാര്യ റസിയ,മകൻ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്.ഉംറയും പെരുന്നാൾ നമസ്ക്കാരവും കഴിഞ്ഞു മക്കയിൽ നിന്നും മദീനയിലേക്ക് പോകുമ്പോൾ ഖുലൈസിൽ ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം.ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു മരിച്ച അഷ്‌റഫ്.ഭാര്യയും മക്കളും സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു.

പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി

keralanews oil tanker accident in pakisthan

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ  അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുർ നഗരത്തിലാണ് അപകടം ഉണ്ടായത്.ടാങ്കർ മറിഞ്ഞതിനു പിന്നാലെ എണ്ണ ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടിയെന്നും അതാണ് മരണനിരക്ക് കൂടാൻ കാരണമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി.നൂറു കണക്കിന് വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.

2050ല്‍ ലോകജനസംഖ്യ 980 കോടിയിലെത്തും, ഇന്ത്യ ചൈനയെ മറികടക്കും

keralanews world population projected to reach 980crores by 2050

ന്യൂയോർക്: 2050ല്‍ എത്തുമ്പോള്‍  ലോക ജനസംഖ്യ 980 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും.ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഉള്ളത്.ഇപ്പോള്‍ ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള ചൈനയെ ഇന്ത്യ മറികടക്കും. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയായിരിക്കും ജനസംഖ്യയില്‍ ഒന്നാമന്‍.മൂന്നാമതുള്ള അമേരിക്കയെ നിലവില്‍ ഏഴാമതുള്ള നൈജീരിയ മറികടക്കും.ഓരോ വര്‍ഷവും 83കോടി ജനസംഖ്യാ വര്‍ധനവാണ് ലോകത്തുണ്ടാകുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ 2050 ആകുമ്പോഴേയ്ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളായിരിക്കും ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഉണ്ടാകുക.

ചൈനയിൽ പട്ടിയിറച്ചി മേള

keralanews dog meat festival

ബീജിംഗ്: ചൈനയിൽ വാർഷിക പട്ടിയിറച്ചി മേള ആരംഭിച്ചു. ഗാങ്‌സി പ്രവിശ്യയിലെ യുലിൻ നഗരത്തിലാണ് മേള ആരംഭിച്ചത്.മൃഗ സംരക്ഷകരുടെ ശക്തമായ ആവശ്യം പരിഗണിച്ച് സർക്കാർ ഈ വർഷം വ്യാപാരികളോട് പട്ടിയിറച്ചി വ്യാപാരം നിർത്തി വെക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിരോധനവുമായി ബന്ധപ്പെട്ട യാതൊരു നിർദ്ദേശങ്ങളും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.പട്ടിയിറച്ചി മേളക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിൽപനക്കായി എത്തിയ പട്ടികളിൽ കുറവുണ്ടെന്ന് മൃഗ സംരക്ഷണ സംഘടനയായ ആനിമൽ ഏഷ്യ പ്രതിനിധി ഐറിൻ ഫെഞ്ച് എ എഫ് പിയോട് പറഞ്ഞു.

.

ഇന്ന് അന്താരാഷ്ട്ര യോഗദിനം

keralanews international yoga day

ന്യൂഡൽഹി:ഇന്ന് അന്താരാഷ്ട്ര യോഗദിനം. യോഗ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ യോഗദിനത്തിന്റെ മുദ്രാവാക്യം.പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശില്‍ വിവിധ യോഗ ദിന പരിപാടികളില്‍ പങ്കെടുക്കും.യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും യോഗ ചെയ്യുന്നത് എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 21 അന്താരാഷ്ട്രയോഗദിനമായി ആചരിക്കാൻ തീരുമാനിച്ചതിനു ശേഷമുള്ള മൂന്നാം യോഗാദിനമാണിത്.യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗദിനാചരണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 72 വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി.അതേസമയം രാജ്യത്ത് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ യോഗയുടെ ഭാഗമായ ശവാസനം ചെയ്ത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും

ജപ്പാന്‍ ചരക്കുകപ്പലും അമേരിക്കന്‍ പടക്കപ്പലും കൂട്ടിയിടിച്ചു; എഴുപേരെ കാണാതായി

keralanews american navy destroyer collided with japan container ship
വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം.അമേരിക്കൻ സേനയുടെ   യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്‌ചെയ്ത് കളഞ്ഞുകൊണ്ടിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്