ജിദ്ദ:ജിദ്ദയിൽ മലയാളി യുവാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു.ആലപ്പുഴ സ്വദേശി ശ്രീജിത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവാണ് മരിച്ച ശ്രീജിത്ത്(30).കുടുംബവഴക്കിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു.മൂന്നുമാസം മുൻപ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും.വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇതിന് ശേഷമാണ് കുട്ടിയുടെ കൊലപാതകത്തേയും ആത്മഹത്യയേയും കുറിച്ച് കൃത്യമായ ചിത്രം നാട്ടിലും ലഭിച്ചത്.കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോര്‍ട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.ചികില്‍സയിലുള്ള അനീഷയില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. ഇതിന് ശേഷമാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. കുടുംബ വഴക്കിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി നഴ്‌സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് 3 മാസം മുന്‍പാണ് വിസിറ്റിങ് വീസയില്‍ ജിദ്ദയിലേക്ക് പോയത്. ഇരുവരുടെയും വഴക്ക് മൂര്‍ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം.
ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കം
കണ്ണൂർ:ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാവും.ഈ സെക്ടറില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലായി നാല് സർവീസുകളാണ് ഉണ്ടാവുക.ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു
സലാല:ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ നിവാസികളായ സലാം, അസൈനര്‍, ഇ.കെ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദര്‍ശന വിസയില്‍ സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നുവെന്നാണ് സൂചന.മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ്(സീനിയർ)അന്തരിച്ചു
വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു.മകന്‍ ജോര്‍ജ്ജ് ബുഷാണ് മരണ വിവരം പുറത്തുവിട്ടത്.പാര്‍ക്കിങ്‌സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു.രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കനത്ത മഴ;യുഎഇയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
ദുബായ്:കനത്ത മഴയെ തുടർന്ന് യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.മണിക്കൂറോളം ശക്തമായി നിലനില്‍ക്കുന്ന മഴമൂലം യുഎഇ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.ദുബായില്‍ മാത്രം 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..കഴിഞ്ഞ മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി നീണ്ടുനിൽക്കുന്ന കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.മരങ്ങള്‍ റോഡിലേയ്ക്ക് കടപുഴകി വീണതോടെ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം താൽക്കാലികമായി അടച്ചു
കുവൈറ്റ് സിറ്റി:കുവൈത്തില്‍ കനത്തമഴ തുടരുന്നു.കാറ്റും ഇടിമിന്നലും ശക്തമാണ്.മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു.ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു.
വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്തോനേഷ്യൻ വിമാനാപകടം;മുഴുവൻ യാത്രക്കാരും മരിച്ചതായി അധികൃതർ
ജക്കാർത്ത:ഇന്നലെ ഇന്തോനേഷ്യയിൽ ഉണ്ടായ വിമാനാപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ വ്യക്തമാക്കി.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നുമാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് ലയണ്‍ എയറിന്റെ വിമാനം അല്‍പസമയത്തിനകം കടലില്‍ പതിക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യൻ വിമാനം കടലില്‍ തകര്‍ന്നുവീണു
ജക്കാര്‍ത്ത:188 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്നുവീണു. പ്രദേശിക സമയം രാവിലെ 6.20 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 6.33 നാണ് വിമാനവുമായി അവസാനം ആശയ വിനിമയം നടത്തിയത്. വിമാനം തകര്‍ന്നു വീണതായി റസ്‌ക്യൂ ഏജന്‍ജി വക്താവ് യൂസുഫ് ലത്തീഫാണ് സ്ഥിരീകരിച്ചത്.ലയണ്‍ എയര്‍ കമ്ബനിയുടെ ബോയിംഗ് 737 മാക്‌സ് 8 മോഡല്‍ വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കാല്‍ പിനാങ്കിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ജാവ കടലിന് സമീപത്ത് വച്ചാണ് വിമാനം കാണാതാവുകയായിരുന്നു.വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പറന്നുയരുമ്ബോള്‍ വിമാനത്തില്‍ 188 പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
സുനാമി;ഇന്തോനേഷ്യയിൽ മരണസംഘ്യ ആയിരത്തിലേക്ക്
ജക്കാർത്ത:ഇന്തോനേഷ്യയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്.540 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്റ്റർ സ്കെയിലിൽ ൭.൪ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 150 ഓളം തുടർ ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടുപ്രദേശങ്ങളെ തകർത്തത്.ദ്വീപിൽ മൂന്നരലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേർ മരിച്ചത്. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ,ഷോപ്പിംഗ് മാളുകൾ,പള്ളികൾ എന്നിവ തകർന്നു. വീട് തകർന്നവർ തുടർചലനങ്ങൾ ഭയന്ന് ക്യാമ്പുകളിലാണ് കഴിയുന്നത്. മൂന്നുലക്ഷത്തോളംപേർ താമസിക്കുന്ന ഡോംഗ്‌ലയിൽ 11 പേർ മരിച്ചതായി സ്ഥിതീകരിച്ചിട്ടുണ്ട്. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഇവിടെ ഗതാഗതം നിലച്ചിരിക്കുകയാണ്. വൈദ്യുതി,വാർത്ത വിനിമയ സംവിധാനങ്ങളൂം തകരാറിലായിരിക്കുകയാണ്. ഇവയൊക്കെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ വെച്ചാണ് പരിക്കേറ്റവരെ ചികില്സിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഇന്തോനേഷ്യക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമിയും;30 മരണം
ജക്കാര്‍ത്ത: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്‍റെ തലസ്ഥാനമായ പാലു നഗരത്തിലുണ്ടായ സുനാമിത്തിരകളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നീട് നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വന്‍ തിരമാലകള്‍ തീരം തൊട്ടു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.