നെയ്‌റോബി:എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു.എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം.അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ ദ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.
ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍
പാകിസ്താന്‍:പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍.ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കൊണ്ടാണ് ഉര്‍ദു ദിനപത്രമായ ജിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.മസൂദ് അസർ രോഗബാധിതനാണെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.വീടിനു പുറത്തുപോകാൻ കഴിയാത്ത വിധം അസർ രോഗബാധിതനാണെന്നാണ് ഖുറേഷി പറഞ്ഞത്.പുൽവാമയിലെ നാലാപത്തോളം വരുന്ന ഇന്ത്യൻ സൈനികരുടെ കൊലപാതകത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയായിരുന്നു.
ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു;റാമി മാലിക് മികച്ച നടന്‍, ഒലീവിയ കോള്‍മാന്‍ മികച്ച നടി
ലോസാഞ്ചൽസ്:തൊണ്ണൂറ്റിയൊന്നാമത് ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു.റാമി മാലിക് മികച്ച നടനായും ഒലീവിയ കോള്‍മാന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാമി മാലിക്കിന് പുരസ്ക്കാരം.ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മഹര്‍ഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മെക്സിക്കന്‍ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.
ബംഗ്ലാദേശിൽ രാസവസ്തു സംഭരണശാലയില്‍ സ്‌ഫോടനം; 69 മരണം
ധാക്ക:ബംഗ്ലാദേശിലെ ധാക്കയിൽ ചൗക്ക്ബസാറില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ 69 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. നിരവധിയാളുകള്‍ കെട്ടിടത്തിനകത്തു കുടുങ്ങി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തിരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ബംഗ്ലദേശ് അഗ്‌നിശമനസേനാ വിഭാഗം തലവന്‍ അലി അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.ഗ്യാസ് സിലിണ്ടറില്‍ നിന്നാണു തീപടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം.രാസവസ്തുക്കള്‍ സംഭരിക്കുന്ന മറ്റു നാലുകെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതോടെയാണു മരണസംഖ്യ ഉയര്‍ന്നത്.അപകടസ്ഥലത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ഒരേ സമയം ജനവാസ കേന്ദ്രവും വാണിജ്യ കേന്ദ്രവുമായ ചൗക്ക് ബസാറില്‍ കെട്ടിടങ്ങള്‍ തമ്മില്‍ നേരിയ അന്തരം മാത്രമാണുള്ളത്. ഇത് തീ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരാനിടയാക്കി. കെട്ടിടങ്ങള്‍ക്കകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളും നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്.
വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടൻ:വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി.വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21 ആം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ജനുവരി 21 തിങ്കളാഴ്ച വൈകുന്നേരം 7.15-ന് പുറപ്പെട്ട വിമാനം രാത്രി 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.
യുഎസില്‍ അതിശൈത്യം;മരണസംഘ്യ ഉയരുന്നു
വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു.ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്.ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു.അതേസമയം തണുപ്പേറിയതോടെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇതിനൊടകം തന്നെ ആശുപത്രികളില്‍ ചികിത്സതേടിയെത്തി.
റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു;11 പേർ മരിച്ചു
മോസ്‌കോ:റഷ്യയിലെ കെർഷ് കടലിടുക്കിൽ റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു.റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.ടാൻസാനിയയുടെ പതാകയുള്ള കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ത്യ,തുർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.ഒരു കപ്പലിൽ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു.പ്രകൃതി വാതകം ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.രണ്ടു കപ്പലുകളിലുമായി 32 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 15 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ 11 പേർ മരിച്ചതായി റഷ്യൻ വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.ഇതിൽ എത്രപേർ ഇന്ത്യക്കാരാണെന്ന് വ്യക്തമല്ല.ആദ്യം ഒരു കപ്പലിന് തീപിടിക്കുകയും ഇത് അടുത്ത കപ്പലിലേക്ക് പടരുകയുമായിരുന്നു.തീപിടുത്തമുണ്ടായ ഉടനെ കടലിൽ ചാടിയ ജീവനക്കാരിൽ പന്ത്രണ്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ഒൻപതു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മെക്സിക്കോയിൽ ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി:ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു.ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റു. മെക്‌സിക്കന്‍ സംസ്ഥാനമായ ഹിഡാല്‍ഗോയിലെ ത്‌ലാഹുലിപാനിലാണ് സംഭവം.പൈപ്പ് ലൈനില്‍ അനധികൃത ടാപ്പ് സ്ഥാപിച്ച് മോഷണത്തിന് ശ്രമം നടന്നിരുന്നു. ഇവിടെ നിന്ന് ഇന്ധനം ചോര്‍ത്തി എടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്.പരിക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്.മരണസംഖ്യ കൂടാനാണ് സാധ്യത.മെക്‌സിക്കന്‍ സിറ്റിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നതിനിടെ ശേഖരിക്കാന്‍ പ്രദേശവാസികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഈ വേളയിലാണ് തീപ്പിടുത്തമുണ്ടായത്.മെക്‌സിക്കോയില്‍ ഇന്ധനമോഷണം പതിവാണ്. പ്രസിഡന്റ് ലോപസ് ഒബ്‌റാഡര്‍ അധികാരത്തിലെത്തിയ ശേഷം പൈപ്പ് ലൈന്‍ സുരക്ഷക്കായി ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 2013ലും 2012ലും മെക്‌സിക്കോയില്‍ സമാന സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇന്തോനേഷ്യയിൽ വീണ്ടും സുനാമി;മരണം 281; ആയിരത്തിലധികം പേർക്ക് പരിക്കേറ്റു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30ഓടെയാണ് ഇന്തോനേഷ്യയില്‍ തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.നൂറു കണക്കിന് കെട്ടിടങ്ങൾ നിലംപതിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി.അനക് ക്രാക്കത്തുവ എന്ന അഗ്നിപര്‍വ്വതത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളും മണ്ണിടിച്ചിലുമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനമുണ്ടായി 24 മിനിറ്റിന് ശേഷമാണ് സുനാമിയുണ്ടായത്. അതേസമയം അനക് ക്രാക്കത്തുവ അഗ്നിപര്‍വ്വത്തില്‍ നിന്നും ഞായറാഴ്ച അന്തരീക്ഷത്തിലേക്ക് പുകയും ചാരവും വലിയ രീതിയില്‍ പുറത്തേക്ക് വന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം
കാഠ്‌മണ്ഡു:നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം.കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്.1640 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിയുകയായിരുന്നു.20 പേര്‍ക്ക് പരിക്കേറ്റു.നേപ്പാളിലെ കൃഷ്‌ണ സെന്‍ലുക്ക് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.