ഇസ്ലാമാബാദ്:പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേഷ് മുഷ്റഫിന് വധശിക്ഷ.പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ്കോടതി വധശിക്ഷ വിധിച്ചത്.മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു.വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.അറസ്റ്റില്‍ ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്. വധശിക്ഷയ്‌ക്കെതിരെ മുഷറഫ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകള്‍ മാറുന്നത് വരെ കേസില്‍ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ അറിയിച്ചിരിക്കുന്നത്.
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പൽ റാഞ്ചി;കപ്പലിൽ 18 ഇന്ത്യൻ ജീവനക്കാരും
ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഹോങ്കോങ് കപ്പല്‍ തട്ടിയെടുത്തു. കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരുമുണ്ടെന്നാണ് വിവരം.മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ്. മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജന്‍സി വെബ്‌സൈറ്റില്‍ പറയുന്നത്. ബോണി ദ്വീപിന് സമീപത്തു വച്ചാണ് കപ്പൽ റാഞ്ചിയത്.കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 18 പേരും ഇന്ത്യക്കാരാണ്.ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
ഒമാനില്‍ കനത്ത മഴ;കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാര്‍ മരിച്ചു
മനാമ: ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാർ മരിച്ചു.ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജലവിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. 14 അടി താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പൈപ്പിന് 295 മീറ്റര്‍ നീളമുണ്ട്.ഞായറാഴ്ച രാത്രിയാണ് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.അപകടത്തില്‍ അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 16 പേര്‍ വെന്തുമരിച്ചു
ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരില്‍ ട്രെയിനിനു തീപിടിച്ച് 16 പേര്‍ വെന്തുമരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ മൂന്നു ബോഗികളിലാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠന റിപ്പോർട്ട്
ന്യൂയോർക്:ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠന റിപ്പോർട്ട്.ന്യൂജേഴ്‌സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍ കമ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ലോക ജനസംഖ്യയില്‍ 150 ദശലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലം നഷ്ടമായേക്കും എന്നും പഠനം സൂചിപ്പിക്കുന്നു. മുന്‍പ് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ ദുരന്തങ്ങളാണ് സമുദ്രനിരപ്പ് ഉയരുന്നതിലൂടെ 2050ഓടെ സംഭവിക്കാന്‍ പോകുന്നത് എന്നാണ് പഠനം വെളിവാക്കുന്നത്. പഠനം പ്രകാരം ദക്ഷിണ വിയറ്റ്നാം പൂര്‍ണ്ണമായും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും. വിയറ്റ്നാമിന്‍റെ സാമ്പത്തിക കേന്ദ്രമായ ഹോ ചിമിന്‍ പട്ടണം കടലെടുക്കും. 20 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന വിയറ്റ്നാമിലെ കാല്‍ഭാഗം ജനങ്ങളെ ഈ ദുരന്തം ബാധിച്ചേക്കും എന്നാണ് പഠനം പറയുന്നത്. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈ 2050 ഓടെ കടല്‍ വിഴുങ്ങിയേക്കും എന്നും പഠനം സൂചന നൽകുന്നു.ആഗോള താപനത്തിന്‍റെ ദുരന്തം അനുഭവിക്കാന്‍ പോകുന്നത് മലേഷ്യ പോലുള്ള രാജ്യങ്ങളാണ് എന്നാണ് ബാങ്കോക്കിലെ യുഎന്‍ ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ലൊറേട്ട ഹൈബര്‍ പ്രതികരിച്ചത്.2050 ല്‍ മുങ്ങിപ്പോകുന്ന തായ്‌ലൻഡിലെ പ്രദേശങ്ങളില്‍ അവിടുത്തെ 10 ശതമാനം ആളുകള്‍ എങ്കിലും ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുവാന്‍ എല്ലാ സാധ്യതകളും പഠനം മുന്നോട്ടുവയ്ക്കുന്നു.
മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിച്ച് 35 പേര്‍ വെന്തുമരിച്ചു
സൗദി:മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിച്ച് 35 പേര്‍ വെന്തുമരിച്ചു. റിയാദില്‍ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ ഹിജ്‌റ റോഡില്‍ 170 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം.റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അല്‍ഹംന, വാദി ഫറഅ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്.സിവില്‍ ഡിഫന്‍സ്, പോലിസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ നേരിടാന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും മറ്റ് അടിയന്തര സേവനങ്ങളും രംഗത്തെത്തിയിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍
സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര്‍ ദുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍കൈ എടുത്തത്. ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്‌തെന്ന് സമിതി വിലയിരുത്തി.കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്.ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1988ല്‍ പി എച്ച് ഡി കരസ്ഥമാക്കി. അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹ സ്ഥാപകനാണ്.നൊബേല്‍ സമ്മാനം പങ്കിട്ട എസ്തര്‍ ദുഫ്‌ലോയാണ് അഭിജിത്തിന്റെ ഭാര്യ.നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ എസ്തര്‍.
ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
ദുബായ്:ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം.ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിനടുത്തായി ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമെന്ന് ദുബായ് ആംബുലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദായി പറഞ്ഞു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ചൈനയിലെ ഫാക്റ്ററിയിൽ വൻ തീപിടുത്തം;19 പേർക്ക് ദാരുണാന്ത്യം
ബെയ്ജിങ് : കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രൊവിന്‍സിലെ നിംഗ്‌ബോ ജില്ലയിലെ ഫാക്ടറിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 19പേര്‍ക്ക് ദാരുണാന്ത്യം.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ഹായ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടമെന്ന് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികളുടെ സഹായത്തോടെ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും 19 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ആമസോണ്‍ കാടുകളിലെ തീയണയ്ക്കാൻ സൈന്യം;എയർ ടാങ്കറുകൾ കാടുകള്‍ക്ക് മേല്‍ ‘മഴ’ പെയ്യിക്കുന്നു
ബ്രസീൽ:ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടായ ആമസോണ്‍ വനത്തിലെ തീ അണക്കാന്‍ ബ്രസീലിയന്‍ യുദ്ധവിമാനങ്ങള്‍ ആമസോണ്‍ വനങ്ങില്‍ എത്തി. വെള്ളം ഒഴിച്ച് തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണെന്ന് ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.പാരാ, റോണ്ടോണിയ, റോറൈമ, ടോകാന്റിന്‍സ്, ഏക്കര്‍, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളാണ് സൈന്യത്തിന്റെ സേവനം തേടിയിരിക്കുന്നത്.പാരാഗ്വ അതിര്‍ത്തിയില്‍ മാത്രം 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൌദ്യോഗിക കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറല്‍സിന്‍റെ പ്രത്യേക ആവശ്യപ്രകാരം എത്തിയ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ കാടുകള്‍ക്ക് മേല്‍ മഴ പെയ്യിപ്പിച്ച് പറക്കുന്നതിന്‍റെ ആകാശ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്.