തുർക്കി-സിറിയ ഭൂകമ്പം: മരണം 8000 കടന്നു, ആയിരങ്ങൾക്കായി തിരച്ചിൽ

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ 8000ത്തിന് മുകളിൽ. തകർന്ന കെട്ടിടങ്ങൾക്കടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു. അതിനിടെ ഡൽഹിയിലെ തുർക്കി എംബസിയിൽ പതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ്. വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുർക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ പ്രതികരണ സംഘം തുർക്കിയിലെത്തിയിട്ടുണ്ട്. 150 ഓളം ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്, അവർ രക്ഷാപ്രവർത്തനങ്ങളിലും മെഡിക്കൽ പ്രവർത്തനങ്ങളിലും സഹായ വിതരണത്തിലും സഹായിക്കും. തുർക്കി, സിറിയ ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.

നേപ്പാളിൽ വിമാന അപകടം; 68 പേർക്ക് ദാരുണാന്ത്യം;ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

keralanews plane crash in nepal 68 died black box found

നേപ്പാള്‍: നേപ്പാളിലെ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവള റണ്‍വേയിലുണ്ടായ വിമാനാപകടത്തില്‍ 68 പേർക്ക് ദാരുണാന്ത്യം.ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നുവീണത്.യാത്രക്കാരെ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 68 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിതകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് (കോക്ക് പീറ്റ് വോയ്‌സ് റെക്കോഡർ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 15 വർഷം പഴക്കമുള്ള വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായെന്നാണ് പ്രാഥമിക വിവരം.അപകടത്തിന് ഇടയാക്കിയ വിമാനം 2012 വരെ ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം കുറച്ച് കാലം തായ്ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019-ലാണ് യതി എയർലൈൻസ് ഈ വിമാനം വാങ്ങിയത്.

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക;യാത്രക്കാരെ ഒഴിപ്പിച്ചു

keralanews smoke on air india express flight from muscat to kochi passengers evacuated

മസ്‌കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക.ഇതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്.എയർ ഇന്ത്യയുടെ IX 442  എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടെത്തിയത്. യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ 14 പേർക്ക് പരുക്കേറ്റു. ടേക്ക് ഓഫിന് തൊട്ടു മുമ്പാണ് പുക കണ്ടത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.144 യാത്രക്കാരും 6 കാബിൻ ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു.

ഉക്രൈന്‍ അധിനിവേശം; റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച്‌ വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ

keralanews all services in russia are discontinued by visa and mastercard companies

മോസ്‌കോ: റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച്‌ വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ.യുക്രെയ്‌നില്‍ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ റഷ്യയ്‌ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി. തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ഖേദിക്കുന്നു.എന്നാല്‍ ഈ യുദ്ധവും സമാധനത്തിനും സ്ഥിരതയ്‌ക്കും നേരെയുള്ള ഭീഷണിയും ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിസ സിഇഒ എല്‍ കെല്ലി പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി കമ്പനികളുമായും കൂടിക്കാഴ്ച നടത്തി റഷ്യയിലെ സേവനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.മാസ്റ്റര്‍കാര്‍ഡും വിസയും റഷ്യയിലെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവെയ്‌ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.

അതേസമയം പതിനൊന്നാം ദിവസവും ഉക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഉക്രൈന്‍ നഗരങ്ങള്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി.റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.

യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല

keralanews pcr verification is no longer required to travel to uae

യുഎഇ: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല.രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കാണ് ഇളവ് ബാധകം. മാർച്ച് ഒന്നിന് ഇളവുകൾ നിലവിൽ വരും. റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്. അതേ സമയം അബുദാബിയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഈ മാസം 28 ന് നീക്കാനുള്ള തീരുമാനവുമായി.മാർച്ച് 1 മുതൽ യുഎഇയിലേക്ക് വരുന്ന, പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്നാണ് ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതി അധികൃതർ അറിയിച്ചത്. എന്നാൽ, പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർ ക്യുആർ കോഡുള്ള അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് നിർദ്ദേശമുണ്ട്.രാജ്യത്ത് കേസുകൾ ഗണ്യമായി കുറയുന്നതിനാൽ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ നീക്കം.വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരേക്കേണ്ടതുണ്ട്. അല്ലെങ്കിൽ, യാത്രാ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ കൊറോണ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്യു ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരേക്കണ്ടതാണ്. എല്ലാ കായിക പരിപാടികളും പുനരാരംഭിക്കുന്നതായും സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം ഒഴിവാക്കുന്നതായും പ്രഖ്യാപിച്ചു. പള്ളികളിലെ ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള പ്രോട്ടോക്കോളുകളും അധികൃതർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധന ഒഴിവാക്കും. അതിർത്തിയിലെ ഇ.ഡി.ഇ സ്‌കാനർ പരിശോധനയും ഒഴിവാക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, കോവിഡ് പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാം.

കീവിൽ റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നു;40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

keralanews russian military crashes ukraine plane in kiev 40 soldiers and 10 civilians were reported killed in the russian attack

കീവ്: റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നതായി റിപ്പോർട്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായിരുന്ന സൈനിക വിമാനമാണ് റഷ്യ തകർത്തതെന്നാണ് റിപ്പോർട്ട്. ആകെ 40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആകെ ഏഴ് റഷ്യൻ വിമാനങ്ങൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. ലുഹാൻസ് മേഖലയിലാണ് ഒടുവിൽ റഷ്യൻ വിമാനം തകർന്നത്.പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രെയ്‌നിലെ രണ്ട് ഗ്രാമങ്ങൾ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. അധിനിവേശത്തിന് മുന്നോടിയായി തന്നെ യുക്രെയ്ൻ പട്ടാളക്കാരോട് ആയുധം നിലത്തുവെക്കാനും വീട്ടിൽ പോയിരിക്കാനും വ്‌ളാഡിമർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നെതിരായ സൈനിക നടപടി അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നാണ് പുടിന്റെ നിലപാട്.

യുഎഇയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു;ആളപായമില്ല

keralanews school bus got fire in uae

അബുദാബി: യുഎഇയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. അല്‍ താവുന്‍ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീം തീ നിയന്ത്രണ വിധേയമാക്കി. വിദ്യാര്‍ത്ഥികളെയെല്ലാം ബസിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.ഉച്ചയ്ക്ക് 2:52 നാണ് സ്‌കൂള്‍ ബസിനുള്ളില്‍ തീപിടിത്തമുണ്ടായതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീമിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം രക്ഷാ പ്രവര്‍ത്തനത്തിനായി അപകടം സംഭവിച്ച മേഖലയിലെത്തി. 14 മിനിറ്റിനുള്ളില്‍ സംഘം തീ നിയന്ത്രണ വിധേയമാക്കി.

‘ഇഹു’: ഒമിക്രോണിന് പിന്നാലെ കോറോണയുടെ പുതിയ വകഭേദം

keralanews ihu a new variant of the corona after omicron

പാരീസ്: കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന് പിന്നാലെ ഇപ്പോഴിതാ കൊറോണയുടെ പുതിയൊരു വകഭേദം വന്നിരിക്കുകയാണ്.IHU എന്നാണ് ഈ പുതിയ വേരിയന്റിന്റെ പേര്.ഒമിക്രോണ്‍ വ്യാപനം തീവ്രമായി നില്‍ക്കുന്നതിനിടെയാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.640.2 (ഇഹു-ഐഎച്ച്‌യു) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നും ഫ്രാന്‍സിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇഹു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.11.640.2 എന്ന വകഭേദത്തിന് ഇഹു എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്‌ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നും സൂചനയുണ്ട്.

‘ലോകം കൊവിഡ് സുനാമി’യിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

keralanews world to covid tsunami world health organization with warning

ജനീവ:ലോകം ‘കൊവിഡ് സുനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച്‌ ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്ബോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.

ബം​ഗ്ലാ​ദേ​ശി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ച്‌ 37 പേ​ര്‍ ​മ​രി​ച്ചു

keralanews 37 died when ship got fire in bengladesh

ധാക്ക:ബംഗ്ലാദേശില്‍ കപ്പലിന് തീപിടിച്ച്‌ 37 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം നടന്നത്.ഇതുവരെ 37 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.എഞ്ചിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. 310 പേരെ വഹിക്കാന്‍ കഴിയുന്ന കപ്പലില്‍ 500 പേരോളം ഉണ്ടായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഒബിജാൻ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.