മുംബൈ:വാഹന നിര്‍മ്മാതാക്കളായ ബജാജ്, അവരുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബജാജ് ചേതക് ചിക് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നായിരിക്കും പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ പേര്. അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക.ജര്‍മന്‍ ഇലക്‌ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് എന്ന ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്ബ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാംപ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്‌ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.
ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്റെ കൊല; പ്രതി സ്വവര്‍ഗ പങ്കാളി;കൊലപ്പെടുത്തിയത് കഴുത്തറുത്ത്
ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ്‌കുമാറിന്റെ (56)കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യനായ ജനഗമ ശ്രീനിവാസനാണ് (39) അറസ്റ്റിലായത്. മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ശ്രീനിവാസിനെ പോലീസ് കുരുക്കിയത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പൊലിസ് പറഞ്ഞു.സ്വവര്‍ഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്‌കുമാര്‍ നല്‍കാത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി ശ്രീനിവാസന്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു താമസം. ഇതു മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ സമീപ്പിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്.ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ സാങ്കേതിക വിദഗ്ധനായ സുരേഷ്‌കുമാര്‍ ഹൈദരാബാദില്‍ തനിച്ചാണ് താമസം.കുടുംബം ചെന്നെയിലാണ്. സെപ്റ്റംബര്‍ 30ന് രാത്രി 9.30ന് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ കത്തി ഉപയോഗിച്ച് സുരേഷ്‌കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.സുരേഷ് കുമാറിന്റെ രണ്ട് സ്വര്‍ണ മോതിരങ്ങളും സെല്‍ഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്ന് കണ്ടെടുത്തു.ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്.2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്.
മൂന്ന് ജയ്‌ഷെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായി റിപ്പോർട്ട്;തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
ന്യൂഡല്‍ഹി:മൂന്ന് ജയ്‌ഷെ ഭീകരര്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്.ആകെ എട്ടിലധികം ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നുണ്ട്.സൈന്യത്തിനെതിരെ ചാവേർ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമേരിക്കൽ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് കേന്ദ്രീകൃത സംഘടകൾ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്നു.ഇതിനെത്തുടർന്ന് പലയിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ദില്ലിയിലെ വിവിധയിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിവരുകയാണ്.
തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ
തമിഴ്‌നാട്:തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ.കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.തിരുച്ചിറപ്പള്ളി ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം നടന്നത്.50 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇവിടെ നിന്നും കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാൻ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.പൊലീസ് നടത്തിയ പരിശോധനയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ജ്വല്ലറിയുടെ പിറകുവശത്ത് സ്‌കൂളാണ്.മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തുകയറുകയായിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. ഒരാള്‍ക്ക് കടക്കാന്‍ പാകത്തിന് വലുപ്പത്തിലാണ് ഭിത്തി തുരന്നത്.പുലര്‍ച്ചെ രണ്ടിന് അകത്തുകയറിയ രണ്ടുപേര്‍ ഒന്നരമണിക്കൂറോളം ജൂവലറിയില്‍ ചെലവഴിച്ചു.ഇതെല്ലാം സിസിടിവിയില്‍ വ്യക്തമാണ്. കൈയില്‍ ബാഗുമായി കയറിയ ഇവര്‍ കടയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്നതുള്‍പ്പെടെ എല്ലാ ആഭരണങ്ങളും കൊള്ളയടിച്ചു.ഇവര്‍ അകത്തുവന്ന സമയത്ത് പുറത്ത് മറ്റൊരു സംഘം കാവലിനുണ്ടായിരുന്നതായി സംശയിക്കുന്നു. ജനത്തിരക്കേറിയ മേഖലയിലെ വന്‍കവര്‍ച്ച നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 17ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്നിരുന്നു.ഇപ്പോൾ പിടിയിലായവർക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
അതിർത്തിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ശ്രീനഗര്‍: ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പ് വീണ്ടും സജീവമായതിന് പിന്നാലെ ഇന്ത്യയിലെ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ജയ്‌ഷെ ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.ഇന്ത്യയിലെ സൈനിക താവളങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് എങ്കിലും പൊതു ഇടങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമൃത്സര്‍,പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നേരത്തേ ഇന്ത്യ തകര്‍ത്ത ഭീകരക്യാമ്പ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചത്.ചാവേര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് രാജ്യത്തേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടാകാമെന്ന സംശയം നിലനില്‍ക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുംബൈ:ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു.ഹീനമായ അധിഷേപങ്ങളും ഉണ്ടായി.എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.ശബരിമല വിധി വന്ന് ഒരു വര്‍ഷം പൂർത്തിയാകുമ്പോഴാണ് വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍.വിധി പറഞ്ഞതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരവധി ഭീഷണികള്‍ ഉണ്ടായി.ഓഫീസിലെ സഹപ്രവര്‍ത്തകര്‍, ഇന്റേണികള്‍,ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പല ഭീഷണി സന്ദേശങ്ങളും കണ്ടു.പലതും പേടിപ്പെടുത്തുന്നവയായിരുന്നുവെന്നും ചന്ദ്രചൂഡ് മൂബൈയില്‍ നടന്ന നിയമ വിദഗദ്ധരുടെ ഒരു സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കി.പക്ഷെ യുവതി പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നു. യുവതികള്‍ക്ക് മാത്രം പ്രവേശനം തടയുന്നത് തൊട്ട്കൂടായ്മയ്ക്ക് തുല്യമാണന്നും ചന്ദ്രചൂഡ് വിമര്‍ശിച്ചു. യുവതി പ്രവേശനം എതിര്‍ത്ത ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടിലെ അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും ചന്ദ്രചൂഡ് ആവിശ്യപ്പെട്ടു.
ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞനെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും കൃത്യംചെയ്തവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.ഭാരമേറിയ വസ്‌തു ഉപയോഗിച്ച് തലയില്‍ അടിയേറ്റതാണ് സുരേഷിന്‍റെ മരണത്തിനിടയാക്കിയതാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
ഭാരത് പെട്രോളിയം ഉള്‍പ്പെടെ നാലു കമ്പനികളിൽ കേന്ദ്രസര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വിൽക്കുന്നു
ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
ദുബായ്:ദുബായില്‍ വാഹനാപകടത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം.ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിനടുത്തായി ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമെന്ന് ദുബായ് ആംബുലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദായി പറഞ്ഞു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് പ്രളയം;മരണസംഖ്യ 114 ആയി
ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 114 ആയി.മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 87 പേരാണ്. വരുന്ന രണ്ടു ദിവസം കൂടി യുപിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.പ്രളയമേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മഴ രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കേരളാ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു.ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രളയം ബാധിച്ച ബിഹാറിലെ പാറ്റ്നയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദാര്‍ഭന്‍ഗ, ഭാഗല്‍പൂര്‍, വെസ്റ്റ് ചമ്ബാരന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി.ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം നല്‍കാനും മുഖ്യന്ത്രി ഉത്തരവിട്ടു.