രാജ്യവ്യാപക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന

keralanews in the case of nation wide protest continuing citizenship amendment notification may delay

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം  തുടരുന്ന സാഹചര്യത്തിൽ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന. നിലവില്‍ പൗരത്വ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ ജനവരി 28-നാണു കോടതി പരിഗണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. 12 ദിവസത്തോളമായിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ഇത്.പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.പൗരത്വനിയമത്തെയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

keralanews onion price in the country reach at 20upees in january

ന്യൂഡൽഹി:കുതിച്ചുയർന്ന ഉള്ളിവില ജനുവരിയോടെ 20-25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ലസര്‍ഗാവ്. ജനുവരിയോടെ ഗുണനിലവാരമുള്ള ഉള്ളി ധാരാളമായി എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്‍പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.

മംഗളൂരു അതീവ ജാഗ്രതയിൽ;മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

keralanews high alert in mangalore media persons under custody

മംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ സംഘർഷം രൂക്ഷം. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മീഡിയ വൺ,മാതൃഭൂമി,24, ഏഷ്യാനെറ്റ്,ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ മാധ്യമ സംഘമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു.ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. മംഗളൂരു ഉള്‍പെടെ ദക്ഷിണ കന്നട ജില്ലയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു

keralanews protest against citizen amendment bill two died in police firing in mangalore

മംഗളൂരു:മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. വെടിവെപ്പുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലഖ്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണ്ണാടക പോലീസും വെടിവച്ചിട്ടില്ലെന്ന് യുപി പോലീസും പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു;കർണാടകയിൽ നിരോധനാജ്ഞ

keralanews protest against citizenship amendment bill prohibitory order in karnataka

ബംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്‌ അറിയിച്ചു. പ്രമുഖ ചരിത്രകാരനും ആക്‌റ്റിവിസ്‌റ്റുമായ രാമചന്ദ്രഗുഹയെ ബെംഗളൂരുവിൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബംഗളൂരു ടൗണ്‍ ഹാളിനു മുന്‍പില്‍ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്ന്‌ രാവിലെ 11ന്‌ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സിപിഐ എം നേതൃത്വത്തില്‍ ഇടതുപാര്‍ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു.അതേസമയം കടുത്ത പ്രതിഷേധം തുടരുന്ന ടൗണ്‍ഹാളിനു മുൻപിൽ നിന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബെംഗളൂരു ടൗണ്‍ഹാളിനു മുൻപിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച്‌ പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ എത്തിക്കുന്നതു വരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് സൂചന.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; രാജ്യത്ത് കൂട്ട അറസ്റ്റ്

keralanews protests against citizenship bill mass arrests in country

ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഡല്‍ഹി ,കര്‍ണാടക,തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി വിദ്യാർത്ഥികളുൾപ്പെടെ വിവിധ രാഷ്ടട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്തിയന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേയും ഒപ്പം ക്യാംപസില്‍ ഉണ്ടായ പോലിസ് നടപടിയിലും പ്രതിഷേധിച്ച് ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ നടത്തുകയാണ്. ചെങ്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. 13 മെട്രോ സ്‌റ്റേഷനുകളും അടച്ചു. റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി.ജാമിഅ മില്ലിയ്യ, ജമാ മസ്ജിദ്, മുന്റുക എന്‍ട്രി, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.കൂടുതല്‍ സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കാളികുന്ദ് മധുര റോഡും അടച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനത്ത് നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളും രംഗത്തെത്തിട്ടുണ്ട്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചത്തിന്റെ പേരില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ചരിത്രക്കാരന്‍ രാമചന്ദ്ര ഗുഹ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്,കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ശുഹൈബ്‌ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ വോയ്‌സ്, എസ്‌എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ കമ്പനി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്നാണ് കമ്പനി നല്‍കുന്ന വിവരം.സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചാല്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതാണെന്ന് എയര്‍ടെല്‍ കമ്പനി പ്രതിനിധി ഡാനിഷ് ഖാന്‍ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും വിതരണം ചെയ്യും;പദ്ധതി 2020 ഏപ്രില്‍ ഒന്നുമുതല്‍

keralanews plan to supply fish egg and meat through ration shops from 2020 april 1st

ഡല്‍ഹി : റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാന്‍ നീതി ആയോഗ് ആലോചിക്കുന്നത്.പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച്‌ നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.പ്രമുഖ എന്‍.ജി.ഒ. ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയില്‍ പാകിസ്താനും പിന്നില്‍ 102 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്.കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ സര്‍വേ നടന്നത്. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ വിദ്യാര്‍ത്ഥികള്‍; ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച്‌

keralanews jamia students protest again against citizenship amendment bill today march to redfort

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ മിലിയ സർവകലാശാല വിദ്യാര്‍ത്ഥികള്‍.ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച്‌ നടത്തും. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിനും ജാമിയ സമര സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ള നാല് പേര്‍ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ഡല്‍ഹിയെ യുദ്ധക്കളമാക്കിയിരുന്നു. ശേഷം പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസിന്റെ നരനായാട്ടില്‍ പരിക്കേറ്റത്.സംഭവത്തില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മദ്രാസിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ വരെ പ്രതിഷേധമുയര്‍ന്നു. പോലീസ് നടപടികളില്‍ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സമരം വീണ്ടും ശക്തമാക്കുന്നത്.

പൗരത്വ ഭേദഗതിബില്ലിൽ സ്റ്റേ ഇല്ല;സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

keralanews no stay on citizenship amendment bill and supreme court sent notice to central govt

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി.ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.ബില്ലുമായി ബന്ധപ്പെട്ട 59 ഹര്‍ജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബില്‍ സംബന്ധിച്ച എല്ലാ ഹര്‍ജികളും ഇനി ജനുവരി 22നാണ് കോടതി കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പുതിയ പൗരത്വ നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തമല്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റേ ചെയ്യാന്‍ സാധ്യമല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്​കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു;ആറുപേര്‍ അറസ്​റ്റില്‍

keralanews protest continues in north east delhi against citizenship amendment bill six arrested

ന്യൂഡല്‍ഹി:പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ഉണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരാഴ്ചയായി സീലംപൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് പ്രതിഷേധം അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറിയത്. സംഘര്‍ഷത്തിനിടെ രണ്ട് ബസ്സുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സീലംപൂര്‍ – ജാഫ്രദാബാദ് റോഡ് പൊലീസ് അടച്ചിരിക്കുകയാണ്.ചൊവ്വാഴ്ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബ്രിജി പുരി ഏരിയയില്‍ പൊലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിഷേധ റാലികളില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. സിലംപൂരില്‍ നിന്നും ജഫ്രബാദിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയിരുന്നു.