സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും പുറത്താക്കി

keralanews sachin pilot removed from rajasthan congress president and deputy chief minister

ജയ്‌പൂർ:രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്‍ലോട്ട്, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല , അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.നിയമസഭാ കക്ഷിയോഗം വിട്ട് നിൽക്കുന്ന എം.എൽ.എമാർക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. സച്ചിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് ഗഹ്‌ലോട്ടിന് കീഴിൽ മുന്നോട്ട് പോകാനാകില്ലെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർ വ്യക്തമാക്കിയിരുന്നു.

2018 ഡിസംബര്‍ 17 മുതല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസിസി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആണ്. ടോങ്ക് മണ്ഡലത്തിലെ എംഎല്‍എയാണ്. തിരഞ്ഞെടുപ്പ് വിജയം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന സച്ചിന്‍ പൈലറ്റ്, ഗെലോട്ടുമായി നിരന്തരം പോരിലായിരുന്നു.30 എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും 16 പേരോളമാണ് സച്ചിനൊപ്പമുള്ളത് എന്നാണ് സൂചന. 17 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടന്നാണ് ഇന്നലെ സച്ചിന്‍ വിഭാഗം അവകാശപ്പെട്ടത്. അശോക് ഗെലോട്ട് സ്വതന്ത്രരടക്കം 109 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നലെ ജയ്പൂരിലെ വീട്ടില്‍ നടത്തിയ ശക്തി പ്രകടനത്തില്‍ 97 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും അവകാശവാദങ്ങള്‍ പരസ്പരം തള്ളിക്കളഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന് ദേശീയ നേതൃത്വം പറഞ്ഞിരുന്നെങ്കിലും നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനോ അനുനയ ശ്രമങ്ങള്‍ക്കോ സച്ചിന്‍ പൈലറ്റ് വഴങ്ങിയിരുന്നില്ല.

യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് നാട്ടിലേക്ക് മടങ്ങണം

keralanews holders of visitor visas to the uae must return home before august 12

ദുബായ്:യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർ ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും.നാട്ടിലുള്ള താമസവിസക്കാർ യു എ യിൽ തിരിച്ചെത്തിയാൽ രേഖകൾ ശരിയാക്കാൻ ഒരുമാസം സമയം നൽകും.മാർച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലാവധിക്ക് ശേഷം അവർ പിഴ നൽകേണ്ടി വരും.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്ക് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകാം. മേയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിച്ചാൽ മതി. ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീർന്നവർക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല.നേരത്തേ വിസാ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ica.gov.ae എന്ന വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

keralanews cbse plus two result published

ന്യൂഡൽഹി:സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.ഈമാസം 15ന് മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിന് ഒരേ രീതിയാണ്. മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതിനനുസരിച്ചു മാര്‍ക്കു നല്‍കും. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്, ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു നല്‍കുക. മൂന്നു പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മികച്ച മാര്‍ക്കു ലഭിച്ച രണ്ടു വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു ലഭിക്കുക. അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം.

കോവിഡ് പ്രതിരോധത്തിൽ ധാരാവി മികച്ച മാതൃക;പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന

keralanews dharavi is a role model in kovid defense praised by the world health organization

മുംബൈ:കൊവിഡ് പ്രതിരോധത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് മികച്ച മാതൃകയാണ് മുംബൈയിലെ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ പരിശോധനകളിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കഴിയുമെന്ന് ധാരാവി തെളിയിച്ചു. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മുതല്‍ ഇന്നുവരെ അരലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ ചേരിയുടെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കി. അവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍ നിരീക്ഷണത്തിലാക്കി. ഇത്തരത്തിലൂള്ള നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് ധാരാവിയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധന, ഉറവിടം കണ്ടെത്തല്‍ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും

keralanews upa will investigate the gold smuggling case in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14 ആം തിയ്യതി കോടതി പരിഗണിക്കും. പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്രബാഗുകളില്‍ എങ്ങനെ സ്വര്‍ണ്ണം കടത്തി, കള്ളകടത്തിന് പിന്നിലെ ഉറവിടം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. ആസൂത്രിതമായി നടന്ന കള്ളകടത്ത് ദേശിയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെകുറിച്ച്‌ എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച്‌ കശ്മീരില്‍ നിരവധി റെയ്ഡുകളും നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കുന്നതില്‍ ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണ കള്ളകടത്തുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.വിദേശത്ത് അന്വേഷണം നടത്തുന്നതിലെ 2019 ലെ എന്‍ഐഎ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നോ സംശയിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യാനും എന്‍ഐഎക്കാവും.കേസില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും പരമാവധി തെളിവ് കണ്ടെത്താനാണ് ശ്രമം. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അജിത് ഡോവലാണ് യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിക്കുക.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്

keralanews india in the third position in the number of covid patients

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ പിന്‍തള്ളി.രാജ്യത്ത് രോഗികളുടെ എണ്ണം 6.97 ലക്ഷം കടന്നു.ഇതോടെ ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതായി. ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ ഇനി അമേരിക്കയും ബ്രസീലുമാണ് ഉള്ളത്.ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യ പിറകിലാണ്. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരും രോഗം ബാധിച്ച്‌ മരിച്ചപ്പോള്‍ ഇന്ത്യയില്‍ 19,692 പേരാണ് മരിച്ചത്.അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌.

പ്രധാനമന്ത്രിയും സൈനിക മേധാവികളും ലഡാക്ക് സന്ദർശിച്ചു;സംഘര്‍ഷ മേഖലയിലേക്കുള്ള യാത്ര മൂന്‍കൂട്ടി പ്രഖ്യാപിക്കാതെ

keralanews prime minister and army chiefs visit ladakh

ന്യൂഡല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമാണ് സന്ദര്‍ശനം.അതേസമയം മുന്‍ കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു യാത്ര. രാവിലെ തന്നെ ഉന്നതതല സംഘം ലെ യില്‍ എത്തി. പിന്നാലെ ലഡാക്കിലും എത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ് ജനറല്‍ ഹരീന്ദര്‍ സിംഗ് വിശദീകരിച്ചു കൊടുത്തു. 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്താനായിരുന്നു അദ്ദേഹം എത്തിയത്.അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ലെയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്ത പുറത്തുവന്നത്. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം. എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തെന്നും പറഞ്ഞു.

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന് ലഭ്യമാകും; പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഐസിഎംആര്‍

keralanews indias covid vaccine to be available on august 15 icmr is in the final stages of testing

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ അടുത്ത മാസം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത ബിബിവി152 കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്കു ഇന്റര്‍നാഷണല്‍ ലിമിറ്റുമായി പങ്കുചേര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 15 ഓടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. സാര്‍സ് കോവ് 2 ( SARS COV 2) വില്‍ നിന്നും പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വേര്‍തിരിച്ചെടുത്ത ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാക്‌സിന്റെ ക്ലിനിക്കല്‍, ക്ലിനിക്കലേതര പ്രവര്‍ത്തനങ്ങളില്‍ ഐസിഎംആറും, ബിബിഐഎല്ലും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

keralanews central govt withdraw the decision about requirement of govt doctors recomendation for covid test

ന്യൂഡൽഹി:കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,29,588 പേരില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഏതാണ്ട് ഒരു കോടിക്കടുത്തായി. വ്യാഴാഴ്ച വരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി മൊത്തം 1065 ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഇതിനുപുറമേ, പരിശോധനാ ക്യാമ്പുകൾ, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.അതേസമയം, കോവിഡിനുള്ള മുഖ്യ പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി;രാജ്യത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ന​വം​ബ​ര്‍ വ​രെ നീ​ട്ടി

keralanews covid crisis free ration supply extended to november

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ വിതരണം നവംബര്‍ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.90,000 കോടി ഇതിനായി വിനിയോഗിക്കുമെന്നും രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും രാജ്യത്തെ അഭിമുഖീകരിച്ച്‌ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.ഒരു റേഷന്‍ കാർഡ്, ഒരു രാജ്യം എന്ന സംവിധാനം നടപ്പാക്കുമെന്നും ആരും പട്ടിണി കിടക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും ക‍ര്‍ഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി മുതല്‍ എല്ലാവരുടെയും ചുമതലയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ നേരിട്ടു നല്‍കി. ഒൻപത് കോടി കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.