ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഇന്ധനം അടിച്ചേൽപ്പിക്കരുത് – പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി

keralanews do not impose branded fuel on dealers petroleum traders welfare and legal services society

കോട്ടയം:ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഫ്യൂവലുകളായ എക്സ്ട്രാ പ്രീമിയം, എക്സ്ട്രാ ഗ്രീൻ എന്നിവ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

IMG_20221023_071432

സാധാരണ പെട്രോൾ/ഡീസൽ എന്നിവയെ അപേക്ഷിച്ച് ആറുരൂപയിലധികം വില വ്യത്യാസം വരുന്ന ബ്രാൻഡഡ് ഇന്ധനത്തെ ഉപഭോക്താക്കളും താല്പര്യപ്പെടുന്നില്ല എന്നതാണ് സ്ഥിതി.ഐഒസി പമ്പുകളിലെ രണ്ടു ടാങ്കുകൾ ബ്രാൻഡഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്കായി ഒഴിച്ചിടണമെന്നും സാധാരണ പെട്രോൾ , ഡീസൽ എന്നിവയുടെ വില്പനയെക്കാൾ ബ്രാൻഡഡ് ഫ്യുവലിന്റെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഐഒസി ഇപ്പോൾ തങ്ങളുടെ ഡീലർമാരോട് നിർബന്ധപൂർവം ആവശ്യപ്പെടുന്നത്.

Screenshot_2022-10-23-07-11-00-33_40deb401b9ffe8e1df2f1cc5ba480b12
ഐഒസി യുടെ ഈ നടപടി സാമ്പത്തികമായി ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന ഡീലർമാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് മാത്രമല്ല ഐഒസി പമ്പുകൾ സന്ദർശിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള സംഭവവികാസമായി മാറിയേക്കുമെന്ന് ലീഗൽ സർവീസ് സൊസൈറ്റി പ്രസ് റിലീസിലൂടെ അറിയിച്ചു.

മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് പ്രസിഡന്റ്

keralanews mallikarjun kharge new congress president

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. 416 വോട്ട് അസാധുവായതായി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഖാർഗെയുടെ കർണ്ണാടകയിലെ വസതിക്ക് മുമ്പിലും ഒഫീസ് പരിസരത്തും വിജയാഘോഷം തുടങ്ങിയിരുന്നു.കള്ളവോട്ട് നടന്നതായുള്ള തരൂരിന്റെ അക്ഷേപം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ വോട്ടെണ്ണൽ ഏറ്റവും ഒടുവിൽ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂവായിരം വോട്ടുമായി ഖാർഗെ ബഹുദൂരം മുന്നിലെത്തി.വോട്ടെണ്ണൽ പാതി പിന്നിട്ടതോടെ ഖാർഗെയുടെ അപ്രമാദിത്യം വ്യക്തമായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തന്നെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു.അതേസമയം എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും തരൂർ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാർജുന ഖാർഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസനേർന്ന തരൂർ, കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താൻ‌ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

keralanews challenge to national security center bans popular front of india

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം, ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കൽ, ക്രമസമാധാനം തകർക്കൽ, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങി കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തി നേതാക്കൾ അടക്കം അറസ്റ്റിലായതന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരും; ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി. കേസ് നിലനില്‍ക്കുന്നതിനാല്‍ മോചിതനാകില്ല

keralanews siddique kappan remain in prison will not released ed case is pending

ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്നൗവിലെ ജയിലില്‍ തുടരുമെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണിത്.2020 ഒക്ടോബറില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്‌. എന്നാല്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി. കേസ് അന്വേഷണത്തില്‍ തീരുമാനം ആകാത്തതിനാല്‍ കാപ്പന് പെട്ടെന്ന് പുറത്തിറങ്ങാനാവില്ല.ഒരു ലക്ഷം രൂപയ്ക്കും ഒരാളുടെ ആള്‍ജാമ്യത്തിലുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.കലാപ ഗൂഢാലോചനയുടെ ഭാഗമായെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് സിദ്ദിഖ് കാപ്പന്‍, അഥികുര്‍ റഹ്‌മാന്‍, ആലം മസൂദ് എന്നിവരെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ. നിയമം, ഐ.ടി. നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദി ക്കുകയായിരുന്നു.ജയില്‍ മോചിതനായ ശേഷം അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ;അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും

keralanews indian railways announces new baggage rules extra baggage fees will charge for more baggage

ന്യൂഡൽഹി: പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഇനി മുതൽ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് ഉണ്ടെങ്കിൽ അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യണം.ഏതെങ്കിലും യാത്രക്കാരന്‍ നിശ്ചിത മാനദണ്ഡത്തേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കുന്നതായി കണ്ടെത്തിയാല്‍, അവരില്‍ നിന്ന് അധിക ഫീസ് ഈടാക്കും. യാത്രക്കാരന് 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്യാം.40 കിലോ മുതല്‍ 70 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ ട്രെയിന്‍ കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ കോച്ചിനും അനുസരിച്ച്‌ ലഗേജുകള്‍ക്ക് റെയില്‍വേ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതുപോലെ, എസി ടു ടയറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 50 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസിയില്‍ പരമാവധി 70 കിലോഗ്രാം വരെ. അധിക തുക നല്‍കി ഈ പരിധി 80 കിലോ വരെ വര്‍ധിപ്പിക്കാം.

വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

keralanews state bank of india hiked loan interest rates again

ന്യൂഡൽഹി: വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകള്‍ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയര്‍ത്തി. മുന്‍പ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.

കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചു; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

keralanews number of corona cases increased masks again made mandatory in delhi

ന്യൂഡൽഹി: കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ പൊതു ഇടങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.കാറിലും മറ്റും ഒരുമിച്ചുള്ള യാത്രകൾക്ക് പിഴ ബാധകമായിരിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 2495 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് അത് 2146 ആയി കുറഞ്ഞിട്ടുണ്ട്. 17.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു;540 എംപിമാരുടെ പിന്തുണ

keralanews presidential election draupadi murmu confirms victory support of 540 m ps

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15ാം രാഷ്ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു.ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണ മുര്‍മുവിനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാര്‍ലമെന്‍റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

അമര്‍നാഥ് മേഘവിസ്ഫോടനം;ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 20 ആയി

keralanews amarnath cloudburst four more deadbodies found death toll rises to 20

അമര്‍നാഥ്: അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി.ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂര്‍ സ്വദേശികളാണ്. ഇതോടെ മരിച്ച രാജസ്ഥാന്‍ സ്വദേശികളുടെ എണ്ണം ഏഴായി. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. ജൂലൈ 6 ന് പഹല്‍ഗാമില്‍ നിന്നാണ് ഇവര്‍ യാത്ര ആരംഭിച്ചത്.വെള്ളിയാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേരുടെ മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര താല്‍കാലികമായി നിര്‍ത്തിവെയ്‌ക്കുകയും തിങ്കളാഴ്ച രാവിലെ ഭാഗീകമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ പഞ്ചതരണി പാതയിലൂടെ യാത്ര ആരംഭിച്ച്‌ ബാല്‍ത്തല്‍ വഴി തിരികെ എത്താനാണ് നിര്‍ദേശം. സിആര്‍പിഎഫിന്റെ സുരക്ഷയോട് കൂടി 4,000 ത്തോളം പേര്‍ യാത്ര ആരംഭിച്ചു.ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാമിലെ നുന്‍വാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍ത്തല്‍ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക.ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ 43 ദിവസത്തെ തീര്‍ത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.ജൂണ്‍ 30 ന് ആരംഭിച്ച യാത്ര രക്ഷാബന്ധന്‍ ദിനത്തില്‍ അവസാനിക്കും.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

keralanews central consumer protection authority has banned charging of service charges in hotels and restaurants

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാം.സര്‍വീസ് ചാര്‍ജിനെക്കുറിച്ച്‌ ഹോട്ടല്‍ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ  ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടരുതെന്നും ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് റെസ്റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാന്‍ പാടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു.