18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ

keralanews vaccine for those over 18 years of age registration starts today at 4 p m

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടി ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.

കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവിധം:

  • https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • രജിസ്റ്റര്‍ ചെയ്യുക/പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
  • മൊബൈല്‍ നമ്പർ നല്‍കിയാല്‍ ഫോണില്‍ വണ്‍ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
  • പിന്‍കോഡ് നല്‍കി ആവശ്യമുള്ള വാക്സിന്‍ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
  • ഒരു മൊബൈല്‍ നമ്പറിൽ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
  • ആരോഗ്യ സേതു ആപ്പിലെ കോ-വിന്‍ ടാബില്‍ ക്ലിക്ക് ചെയ്തും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തിക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം; കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധനാ നിരക്ക് കേന്ദ്ര നിര്‍ദ്ദേശത്തിന് മുകളില്‍

keralanews center ready to impose lockdown in districts where test positivity is above 15 per cent the test rate in all districts of kerala above central norm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലാണ്. നിർദേശം നടപ്പിലാക്കുകയാണെങ്കിൽ കേരളം ഫലത്തില്‍ സമ്പൂർണ്ണ അടച്ചിടലിലേക്ക് പോകും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തീരുമാനം എടുക്കും. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിനോടും ഭാരത്​ ബയോടെകിനോടും കോവിഡ്​ വാക്‌സിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം

keralanews center asked serum institute bharat biotech to reduce price of covid vaccine

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വിലയെക്കാള്‍ കൂടിയ നിരക്കില്‍ ഇന്ത്യയില്‍ വില്‍പന നടത്താനുള്ള വാക്സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇടപെട്ട് കേന്ദ്രം.വാക്സിന് വില കുറക്കാന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇരു കമ്പനികളും പുതിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.സെറം ഇന്‍സ്റ്റിറ്റ്യുട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഒരു വാക്സിന് വിലയിട്ടിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്സിനായ കൊവാക്സിന് യഥാക്രമം 600ഉം 1,200ഉം ആണ് വില. ഇരു കമ്പനികളും കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കാണ് വാക്സിന്‍ നല്‍കുക.ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ വാക്സിന്‍ നിയമപ്രകാരം മേയ് ഒന്നിനു ശേഷം മരുന്നുകമ്പനികള്‍ പകുതി വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. അവശേഷിച്ച 50 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സ്വകാര്യ വിപണിയിലോ വില്‍ക്കാം.ഇതോടെ വില കുത്തനെ കൂട്ടി വില്‍ക്കാന്‍ കളമൊരുക്കിയാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയർന്നു.കേന്ദ്രത്തിന് നല്‍കുന്ന വിലക്ക് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നില്ലെന്ന ചോദ്യവും ഉയർന്നു.മരുന്ന് വില്‍പനവഴി കൊള്ളലാഭം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും കേന്ദ്രത്തിന് നല്‍കുന്ന 150 രൂപക്ക് സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതെന്ന് കോൺഗ്രസ്സും  കുറ്റപ്പെടുത്തി.ആദ്യം നല്‍കിയ വില പിന്നീട് പുതുക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സര്‍ക്കാര്‍ സഹായത്തോടെ ആയതിനാലാണ് ആ വിലക്ക് നല്‍കിയതെന്നും കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ നിഷേപം ആവശ്യമായതിനാലാണ് വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.

ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം;14 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ച് കർണാടക സർക്കാർ; പൊതുഗതാഗതം അനുവദിക്കില്ല

keralanews similar restrictions like lockdown karnataka govt announces 14 days curfew public transportation is not allowed

ബംഗളൂരു: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഞായറാഴ്ച മാത്രം 34,804 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവില്‍ മാത്രം 20,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച്‌ 143 പേരാണ് മരിച്ചത്.  വാരാന്ത്യങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാളെ രാത്രി ഒന്‍പതു മുതല്‍ മെയ് ഒന്‍പതു വരെയായിരിക്കും നിയന്ത്രണങ്ങള്‍.14 ദിവസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങള്‍ക്കിടെ, രാവിലെ ആറു മുതല്‍ പത്തുവരെ ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇളവുണ്ടാകും. വസ്ത്ര, നിര്‍മാണ, കാര്‍ഷികമേഖലകള്‍ ഒഴികെയുള്ള ഉത്പാദന മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കും. നിലവിലുള്ള പോലെ ഹോട്ടലുകളില്‍ പാര്‍സല്‍ അനുവദിക്കും. യാത്ര ചെയ്യുന്നതിനോ അന്തര്‍ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകും. ബംഗളൂരുവില്‍ എത്തുന്നവരെ ഉള്‍പ്പെടെ പരിശോധിക്കും. മെട്രോ ട്രെയിന്‍, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കര്‍ഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഫലത്തില്‍ കര്‍ഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്. ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതും ഓക്സിജന്റെ ക്ഷാമവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ണായകമായി. 14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.

പശ്ചിമബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

keralanews seventh phase election in westbengal today

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.മുൻഘട്ടങ്ങളിൽ വോട്ടെടുപ്പിനിടെ വ്യാപക അക്രമം അരങ്ങേറിയതിനാൽ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ. 796 കമ്പനി കേന്ദ്ര സേനയെ ആണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്.കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റോഡ് ഷോയ്ക്കും റാലികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.268 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ വനിതകളാണ്. 86 ലക്ഷം ജനങ്ങള്‍ വേട്ടെടുപ്പില്‍ പങ്കാളികളാകും. സ്ഥാനാർത്ഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.സംസ്ഥാനത്ത് അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ് നടക്കുന്നത്. ഇതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ;24 മണിക്കൂറിനിടെ 2812 മരണം

keralanews number of corona patients in the country has crossed three lakh for the fifth day 2812 deaths in 24 hours

ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി. രാജ്യത്ത് രോഗമുക്തി നിരക്കിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,43,04,382 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 2,19,272 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 28,13,658 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 2812 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,95,123 ആയി. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും മരണനിരക്ക് ഉയര്‍ത്തുന്നതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം.കോവിഡ് കേസുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 66191 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് 35,311, കര്‍ണാടക 34,804, കേരളം 28,269, ഡല്‍ഹി 22,933 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

മെഡിക്കല്‍ ഓക്സിജനും അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ; ഓക്‌സിജനുള്ള ആരോഗ്യ സെസും പിന്‍വലിച്ചു

keralanews central government waives customs duty on medical oxygen and related medical equipment oxygen health cess was also withdrawn

ന്യൂഡൽഹി: മെഡിക്കല്‍ ഓക്സിജനും അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ  ഒഴിവാക്കി കേന്ദ്രസർക്കാർ.തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും.രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറേറ്ററുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഫില്ലിങ് സംവിധാനങ്ങള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു നോഡല്‍ ഓഫിസറെയും നിയമിച്ചു.ഇറക്കുമതി ചെയ്യുന്ന കൊറോണ പ്രതിരോധ വാക്‌സിനുകൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്.മൂന്നുമാസത്തേക്കാണ് ഇവയ്ക്കും തീരുവ ഒഴിവാക്കുക.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിൽ കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പിയുഷ് ഗോയൽ എന്നിവരടക്കം പങ്കെടുത്ത് സ്ഥിതിഗതികൾ വിശദീകരിച്ചു. കൂടാതെ പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും നിലവിലെ സ്ഥിതി ഉടൻ മെച്ചപ്പെടുമെന്നും യോഗത്തിന് ശേഷം പിയുഷ് ഗോയൽ പ്രതികരിച്ചു.

രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകൾ പിടികൂടി;വീട്ടുടമ പിടിയിൽ

keralanews 48 oxygen cylinders seized from a house in delhi when country faces oxygen shortage house owner arrested

ന്യൂഡൽഹി: രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. സ്ഥിരം പട്രോളിംഗിനിറങ്ങുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്സിജന്‍ വിതരണം ചെയ്യുന്ന അനില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്ക് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഓക്സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.വലിയ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിന്ന് ചെറിയതിലേക്ക് മാറ്റിയാണ് ഇയാള്‍ ഓക്സിജന്‍ വില്‍പന നടത്തിയിരുന്നത്. സിലിണ്ടറൊന്നിന് 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് പിടിച്ചെടുത്ത ഓക്സിജന്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മായാപുരിയിൽ പ്രത്യേകം സംഭരണശാല അനിലിനുണ്ടെന്നും അവിടെ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു.

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി

keralanews covid spread meeting of the chief ministers called by the prime minister began

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളത്തെ പ്രതിനിധീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിമാരുമായുളള യോഗം കഴിഞ്ഞശേഷം പന്ത്രണ്ട് മണിയ്‌ക്ക് ഓക്‌സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നോ നാളെയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

ഓക്സിജൻ ക്ഷാമം;ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു

keralanews oxygen shortage 25 patients die in 24 hours at delhi gangaram hospital

ദില്ലി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചതായി ആശുപത്രി അധികൃതർ.60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ  എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നാണ് സര്‍ ഗംഗാറാം ആശുപത്രി.മരിച്ച രോഗികളുടെയെല്ലാം അവസ്ഥ ഗുരുതരമായിരുന്നെന്നും എല്ലാവരും കൂടുതല്‍ ഓക്സിജന്‍ വേണ്ട നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ബുധനാഴ്ച രാത്രി ആശുപത്രിക്ക് ഓക്സിജന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമേ ഇത് നീണ്ടു നില്‍ക്കുകയുള്ളൂവെന്ന് അധികൃതര്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു.”ഐനോക്സില്‍ നിന്നുള്ള ട്രക്കുകള്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവര്‍ എത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. തടസ്സമില്ലാത്തതും സമയബന്ധിതമായി ഓക്സിജന്‍ വിതരണം ചെയ്യാനാകുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് ആവശ്യം,” ആശുപത്രി ചെയര്‍മാന്‍ അറിയിച്ചു.