ന്യൂഡൽഹി: 1000,500 നോട്ടുകൾ പിൻവലിച്ചതിനെ പറ്റി ജനങ്ങളുടെ അഭിപ്രായം ചോതിച്ച് നരേന്ദ്ര മോദി.അദ്ദേഹത്തിന്റെ ആപ്പിൽ അഭിപ്രായം പറയാൻ മോദി ട്വീറ്ററിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.
App. http://nm4.in/dnldapp ഇതിൽ ലോഗോൺ ചെയ്ത് ജനങ്ങൾക്ക് അഭിപ്രായം രേഖപെടുത്താം.
നവംബർ 8 ന് മോദി അപ്രതീക്ഷിതമായി 1000,500 നോട്ടുകൾ ബാൻ ചെയ്യുകയായിരുന്നു.50 ദിവസമാണ് മോദി ജനങ്ങളോട് ആവശ്യപെട്ടത്.
ന്യൂഡൽഹി: ഏഴു സംസ്ഥാനത്തു നിന്നായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന്.നാല് പാർലിമെന്റ് സീറ്റ്സീനും പത്തു അസംബ്ലി സീറ്റസിനുമായി നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന് അറിയും. കൗണ്ടിങ് ഇന്ന് രാവിലെ മുതൽ തുടങ്ങി.
നോട്ട് ബാനിനു ശേഷം ആദ്യമായി നടക്കുന്ന ഇലക്ഷൻ ആണ് നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്നത്.
നെല്ലിത്തോപ്പിൽ നിന്നും പോണ്ടിച്ചേരി മുഖ്യ മന്ത്രി വി നാരായണ സ്വാമിയും മത്സരിച്ചിട്ടുണ്ട്.6 സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും ആണ് ഇലക്ഷൻ നടന്നത്.പ്രധാന മന്ത്രിയുടെ നോട്ട് ബാൻ ജനങ്ങൾ എങ്ങിനെ ഏറ്റെടുത്തു എന്ന് ഇലക്ഷൻ റിപ്പോർട്ട് വരുമ്പോൾ അറിയും.
ന്യൂഡൽഹി:ഒരു കോടി രൂപ വരെയുളള കാർഷീക, ഭവന,വാഹന, വായപകളുടെ കാലാവധി RBI 60 ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.നവംബർ, ഡിസംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന വായ്പകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അതേ സമയം പിൻ വലിച്ച 1000, 500 രൂപ നോട്ടുകൾ ഡിസംബർ അവസാനം വരെ സ്വന്തം അകൗണ്ടിൽ നിക്ഷേപിക്കാനുള്ള അവസരം പ്രധാന മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്.പ്രധാന മന്ത്രി ഇതിനു നേരിട്ട് മറുപടി പറയണമെന്നവശ്യപെട്ട് പാര്‍ലിമെന്റില്‍ ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കി. പ്രതിപക്ഷ എംപിമാര്‍ പാര്‍ലിമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബുധനയ്ച്ച ഇതിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും സഖ്യം ചേരും.
പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ശക്തമായി എല്ലായിടത്തും എതിര്‍ക്കുകയാണ്.
ലക്നോ: ഉത്തര്‍പ്രദേശിലെ കാന്പുരില്‍ പാട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഇന്നലെ ഉണ്ടായ അപകടത്തില്‍ മരണം 127 ആയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നാല് എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം അപകടത്തില്‍ രക്ഷപെട്ടവരെയും കൊണ്ടുള്ള പ്രതേക ട്രെയിന്‍ ഇന്ന് രാവിലെ പാട്നയില്‍ എത്തി.
ഭൂരിഭാഗം പേരും ഉറങ്ങുമ്പോയായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂടിയടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
റെയില്‍വേ പാലത്തില്‍ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രതമിക നിഗമനം.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഘവും രക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.
അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്.
ജമ്മു:ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ജവാന് മരണം, മൂന്ന് പേർക്ക് പരിക്ക്.ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കുറിനുള്ളിൽ നടന്ന മൂന്നാമത്തെ കരാർ ലംഘനമാണ് ഇത്.
കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ ഭാഗത്തു നിന്ന് വെടിനിറുത്തൽ കരാർ ലംഘനം നടന്നിരുന്നു.
കാൻപൂർ: ഉത്തർപ്രദേശിലെ പുക്രയ്നിൽ ട്രെയിൻ പാളം തെറ്റി 96 പേർ മരിച്ചു, 226 പേർക്ക് സാരമായി പരിക്കേറ്റു. പട്ന – ഇൻഡോർ എക്സ്പ്രെസ്സിന്റെ 14 ബോഗികളാണ് ഇന്ന് പുലർച്ചെ 3:30 നു പാളം തെറ്റിയത്. അപകടത്തിന്റെ കാരണങ്ങൾ അധികൃതർ ഇതേവരെ പുറത്തു വിട്ടിട്ടില്ല.ഇനിയും മരണ സംഖ്യ ഉയരാൻ ആണ് സാധ്യത. രക്ഷാപ്രവർത്തനം തുടരുകയാണ്.
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഡോക്ടർമാറും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചവർക്കും അപകടം പറ്റിയവർക്കും ധന സഹായവും ചികിത്സയും മന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് പ്രാണാമുഖർജി,പ്രധാനമന്ത്രി മോഡി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ പറ്റി അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു.ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം പൂര്ണമായും താറുമാറായ നിലയിലാണ്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്നും അപ്പോളോ ആശുപത്രിയിലെ തന്നെ പ്രത്യേക മുറിയ്ക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തിയ ശേഷമമാണ് ഈ മാറ്റമെന്നും ഇപ്പോൾ ദിവസേന വെറും 15 മിനിറ്റ് നേരം മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളുവെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്‌ഡി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ ഓയിൽ കമ്പനികളുടെ ദ്വൈവാര വിശകനത്തിന്റെ അടിസ്ഥാനത്തിൽ നവമ്പർ 15 നു അർദ്ധ രാത്രി മുതൽ പെട്രോൾ , ഡീസൽ വില കുറച്ചു .
നവംബർ 15 വരെ കേരളത്തിലെ ശരാശരി വില പെട്രോളിന് 70 രൂപ 10 പൈസയും ഡീസലിന് 61 രൂപ 20 പൈസയും ആണ് .നവംബർ 16 മുതൽ പെട്രോൾ വിലയിൽ ഒരു രൂപ നാല്പത്തിയേഴു പൈസയും ഡീസൽ വിലയിൽ ഒരു രൂപ അമ്പത്തിമൂന്നു പൈസയും കുറച്ചിരിക്കുന്നു.
വെടി നിർത്തൽ കരാർ ലംഘിച്ച് ജമ്മു-കാശ്മീരിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ആർ എസ് പുര സെക്ടറിലാണ് ഇന്ന് വെളുപ്പിന് വീണ്ടും പാകിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തനിന്നും ഇന്ത്യൻ സൈനീക പോസ്റ്റിനു നേരെ വെടി വെപ്പുണ്ടായത്.
ജമ്മുവിൽനിന്നും 90 കി. മി അകലെയുള്ള ഹീരാ നഗറിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ വെടിവെച്ചതിനെ തുടർന്ന് ഇന്ത്യൻ പട്ടാളവും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഗുരുതരമായി പേരിൽ പറ്റിയ ഗുരുനാംസിങ് എന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ ജമ്മു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാളത്തിന്റെ തിരച്ചിലിൽ ഒരു പാകിസ്ഥാൻ ചാരനെ സാമ്പ സെക്ടറിൽ നിന്നും അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കലിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാൻ സിം കാർഡുകളും തന്ത്ര പ്രധാനമായ ചില രേഖകളും കണ്ടെടുത്തു.