മുംബൈ:കറൻസി നിരോധനം കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടു കുറക്കാൻ ആർബിഐ നടപടികൾ എടുക്കും എന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ.
എത്രയും പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും സാധാരണ ഗതിയിലാകും.നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് ഊർജിത് പട്ടേൽ പ്രതികരിക്കുന്നത്.
കാശ് ഉപയോഗിച്ച് ട്രാന്സാക്ഷന്സ് നടത്തുന്നതിന് പകരം ഡെബിറ്റ് കാർഡും,ഡിജിറ്റൽ വാലറ്റ്സും ഒക്കെ ഉപയോഗിച്ച് ശീലിക്കണം.അത് സമയം ലാഭിപ്പിക്കും,എല്ലാം എളുപ്പമാക്കുകയും ചെയ്യും.
പഞ്ചാബ്:പത്തു ആയുധധാരികൾ പഞ്ചാബ് നഭാ ജയിൽ കടന്നു,ഖലിസ്ഥാൻ ലിബറേഷൻ ഫോസ് ചീഫ് ഹർമീന്ദർ മിന്റു വേറെ 4പേരും രക്ഷപ്പെട്ടു.
വന്നവർ പോലീസ് വേഷത്തിലായിരുന്നു എന്നും 100 റൗണ്ടിൽ വെടിയുതിർത്തു എന്നും റിപ്പോർട്ട്.ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം.ടൊയോട്ട,സ്വിഫ്റ്റ്,ഹ്യൂണ്ടായ് ഈ വാഹനങ്ങളിലാണ് ആക്രമികൾ വന്നത്.
രക്ഷപ്പെട്ട ഹർമിന്ദറിന്റെ പേരിൽ 10 കേസുകൾ ഉണ്ട്.2014-ൽ ആയിരുന്നു അറസ്റ്റ്.
ഗുർപ്രീത് സിംഗ്,വിക്കി ഗോന്ദ്ര,നിതിൻ ഡിയോൾ,വിക്രംജീത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ട മറ്റുള്ള നാല് പേർ.
ഹരിയാന,ജമ്മു,കാശ്മീർ ബോർഡറുകളിൽ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗോവ:നമ്മൾ യുദ്ധം ആഗ്രഹിക്കുന്നില്ല,പക്ഷേ ഞങ്ങളെ പ്രകോപിപ്പിക്കുകയാണെങ്കിൽ ഞങ്ങൾ അവരുടെ കണ്ണുകൾ ചൂഴ്നെടുക്കും എന്ന് ഇന്ത്യൻ ഡിഫെൻസ് മിനിസ്റ്റർ മനോഹർ പരീക്കർ.
“ഞങ്ങൾ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല,പക്ഷെ ഞങ്ങളുടെ രാജ്യത്തിന് നേരെ ആരെങ്കിലും ശത്രുതയോടെ നോക്കുകയാണെങ്കിൽ ഞങ്ങൾ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു അവരുടെ കൈകളിലേക്ക് തന്നെ വെച്ച് കൊടുക്കും,അതിന് മാത്രമുള്ള ശക്തി നമ്മൾക്കുണ്ട്.”ഒരു റാലിയിൽ സംസാരിക്കുകയിരുന്ന മനോഹർ പരീക്കർ പറഞ്ഞു.
അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പ്രശനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.അവർക്കറിയാം അവർ ഇങ്ങോട്ട് വന്ന് അക്രമിക്കുകയാണെങ്കിൽ അതിന്റെ ഇരട്ടി നമ്മൾ കൊടുക്കും എന്ന്.
“ഒരു മുയലിനെ ആക്രമിക്കാൻ പോകുകയാണെങ്കിൽ ഒരു കടുവയെ കൊല്ലാൻ ഉള്ളത് നമ്മൾ പരിശ്രമിക്കണം”എന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി:ഇന്ത്യയുടെ നദികളായ സതലെജ്,ബീസ്,രവി ഇതില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയും.അത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്.അത് പാകിസ്തനുള്ളതല്ല.പഞ്ചാബിലെയും ജമ്മുവിലെയും കര്‍ഷകര്‍ക്ക് അത് ഉപയോഗിക്കാന്‍ ഉള്ള നടപടി എടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു.
അദ്ദേഹം മുന്‍ ഗവന്‍മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.”പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുമ്പോള്‍ പോയ ഗവന്‍മെന്‍റ് ഉറങ്ങുകയായിരുന്നു എന്നും,എന്റെ കര്‍ഷകര്‍ വെള്ളത്തിന് വേണ്ടി അപ്പോള്‍ കരയുകയായിരുന്നു എന്നും”അദ്ദേഹം പറഞ്ഞു.
“പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടിയിരുന്നു എങ്കില്‍ അവര്‍ മണ്ണില്‍ നിന്നും സ്വര്‍ണം വിളയിക്കുമായിരുന്നു,രാജ്യത്തിന്‍റെ ഭണ്ഡാരം നിറക്കുമായിരുന്നു” അദ്ദേഹം തുടര്‍ന്നു.”ഇന്ത്യന്‍ നദികളില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന ഓരോ തുള്ളി വെള്ളവും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള എല്ലാ നടപടിയും എടുക്കും”.
ന്യൂഡല്‍ഹി:പഴയ 1000,500 നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല.ഇന്ന് അര്‍ദ്ധരാത്രി അത് അവസാനിക്കും.
നിരോധിച്ച നോട്ടുകള്‍ ഇനി ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കു.
അതേസമയം ആസ്പത്രി,വെള്ളം-വൈദ്യുതി ബില്‍,സ്കൂള്‍ ഫീസ്,പ്രീപെയിട് മൊബൈല്‍ ചര്‍ഗിംഗ്,ടോള്‍ തുടങ്ങിയവയ്ക്ക് പഴയ 500 രൂപകള്‍ ഉപയോഗിക്കാവുന്ന തീയതി ഡിസംബര്‍ 15 വരെ നേടിയിട്ടുണ്ട്.എന്നാല്‍ 1000 രൂപ നോട്ടുകള്‍ അത്യാവശ്യങ്ങള്കും ഉപയോഗിക്കാന്‍ കഴിയില്ല.
ന്യൂഡൽഹി:പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ.ഇന്നലെ അദ്ദേഹം ലോകസഭയിൽ എത്തിയിരുന്നു.അഞ്ചു ദിവസമായി പാർലിമെന്റിൽ പ്രശ്ണങ്ങൾ തുടരുകയിയിരുന്നു.
ഇന്നലെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനു പുറത്തു ശക്തമായി പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ രാജ്യം സുരക്ഷിതമല്ല എന്നു മമതാ ബാനർജി അഭിപ്രായപ്പെട്ടു.അശാസ്ത്രീയമായ നീക്കമായിരുന്നു പ്രധാമന്ത്രിയുടേതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.
പ്രതിപക്ഷങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് ഇന്ന് മോദി രാജ്യസഭയിൽ പങ്കെടുക്കുന്നത്.
ന്യൂഡൽഹി:കറൻസി ബാനിന് എതിരെ ഇടതു കക്ഷികളുടെ സമരത്തിനുള്ള ആഹ്വാനം.എല്ലാ പാർട്ടികളും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്ച്ച ഭാരതീയ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആക്രോശ് ദിവസ് എന്നാണ് ഇതിനെ ഇടതു പാർട്ടികൾ വിശേഷിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപങ്ങൾക്കെതിരെയും ട്രെയിൻ തടഞ്ഞും പ്രതിഷേധ റാലികൾ നടത്തിയുമൊക്കെ ഇടതു പാർട്ടികൾ അന്ന് ഹർത്താൽ നടത്തും.
ന്യൂഡൽഹി:എതിർ പാർട്ടികളായ എഎപി,ബിസ്പി,ട്എംസി,കോൺഗ്രസ് പാർട്ടികൾ കറൻസി ബാനിനെതിരെയുള്ള എതിർപ്പ് തുടരുന്നു.
ഗവണ്മെന്റ് പാര്ലിമെന്റ് അംഗങ്ങളോട് ഉത്തരം പറയണം.അവർ ജനങ്ങളോടും ഉത്തരം പറയണം.അതാണ് ഭരണഘടന.ഇത് ലോകത്തിലെ ഏറ്റവും വലിയ അശാസ്ത്രീയമായ നീക്കമായിരുന്നു എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വെസ്റ്റ്ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും അദ്ദേഹത്തെ അനുകൂലിച്ചു സംസാരിച്ചു.ഞാൻ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ജനങ്ങളോട് മാപ്പു പറഞ്ഞേനെ.നിങ്ങൾ ജനങ്ങൾ എല്ലാവരെയും ബ്ലാക്ക്മാർക്കറ്റുകാരാക്കി,നിങ്ങൾ വലിയ സിദ്ധൻ,അവർ പ്രതികരിച്ചു.
ന്യൂഡൽഹി:കറൻസി ബാൻ പ്രഖ്യാപിച്ച് പതിനാലു ദിവസം കഴിഞ്ഞു. ഇതിനെതിരെ പാർലിമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു.
“ഇത് ഒരു ശാസ്ത്രീയമായ നീക്കമല്ല”,”ജനങ്ങൾക്കു എതിരെയുള്ള പീഡനം അവസാനിപ്പിക്കുക”,”ജനങ്ങളെ സംരക്ഷിക്കുക” എന്നിങ്ങിനുള്ള മുദ്രാവാക്യാം കെയിലേന്തി കൊണ്ടായിരുന്നു പ്രകടനം.
ജനങ്ങൾ ഇപ്പോഴും ബാങ്കുകൾക്ക് മുന്നിൽ വരി നിൽക്കുകയാണ്.ഞങ്ങളും ഇവിടെ അതാണ് ചെയുന്നത് എന്ന് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ആപ്പിൽ കറൻസി ബാനിനെ പറ്റി ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു.ജനങ്ങൾ ഈ സർവേയിൽ പങ്കെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു,ബിജെപിക്കു ഭൂരിപക്ഷം.ആറ് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.നവംബർ 19-നാണ് കറൻസി ബാനിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.
പുതുച്ചേരിയിൽ നിന്നും മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർഥി വി നാരായണ സ്വാമി മുഖ്യ മന്ത്രി സ്ഥാനം തുടരും.അദ്ദേഹം നെല്ലിത്തോപ്പിൽ നിന്നുമാണ് മത്സരിച്ചത്.
ആസ്സാമിലും മധ്യപ്രദേശിലും ബിജെപ്ക്കു തന്നെയാണ് മുൻതൂക്കം.ബ്ലാക്ക് മണിക്കെതിരെ മോദി നടത്തിയ കറൻസി ബാൻ ജനങ്ങൾ സ്വീകരിച്ചു എന്ന് അനന്ത്കുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് നന്ദി പറഞ്ഞു.ബിജെപി ഗവണ്മെന്റ് വികസനത്തിന് വേണ്ടി ശ്രമിക്കും എന്നും അദ്ദേഹം.
ആസാം,അരുണാചൽപ്രദേശ്,മധ്യപ്രദേശ്,തമിഴ്നാട് ഭരണപക്ഷം തന്നെ ജയിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം നേടി.താംലൂക്ക് ലോക്സഭ മണ്ഡലത്തിലും തൃണമൂൽ സ്ഥാനാർഥി ദീപേന്തു അഞ്ച് ലക്ഷം വോട്ടുകൾക്ക് ജയിച്ചു.
ത്രിപുരയിലെ രണ്ടു സീറ്റുകൾ സിപിഐഎം വിട്ടു കൊടുത്തില്ല.അവിടെ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.