ന്യൂഡൽഹി:പാവപ്പെട്ട ജനങ്ങളുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം ഡെപ്പോസിറ്റ് ചെയ്ത കള്ളപ്പണക്കാരെ ജയിലിൽ കയറ്റാൻ മോദിക്ക് പദ്ധതി.അതിനു വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ഈ പണം പാവപ്പെട്ടവർക്ക് തന്നെ കിട്ടും.അവർ അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി 70 വര്ഷങ്ങളായി കഷ്ടപ്പെടുന്നത് ഇനി വേണ്ട.അത് അവസാനിക്കാൻ സമയമായിരിക്കുന്നു.
“നിങ്ങളുടെ ജൻധൻ അക്കൗണ്ടിൽ മറ്റുള്ളവർ ഡെപ്പോസിറ്റ് ചെയ്ത പണം നിങ്ങൾ തിരിച്ചു കൊടുക്കേണ്ടതില്ല.അങ്ങിനെ തിരിച്ചു കൊടുക്കില്ല എന്ന് നിങ്ങൾ എനിക്ക് വാക്ക് നൽകുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ച എല്ലാ കള്ളപ്പണക്കാരെയും ജയിലിൽ കയറ്റാൻ ഉള്ള നടപടി ഞാൻ എടുക്കും, പാവപ്പെട്ട ഗൃഹനാഥന്മാർക്കു അത് ലഭിക്കുവാനുള്ള സ്വകര്യവും ഞാൻ ഉണ്ടാക്കും” ഒരു പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി പറഞ്ഞു.
ജൻധൻ അക്കൗണ്ട് ഉണ്ടാക്കിയത് 2014-ൽ മോദി ഗവണ്മെന്റ് പാവപ്പെട്ട ജനങ്ങൾക്ക് ബാങ്ക് സേവനങ്ങൾ ലഭിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്.ഇത് ചില കള്ളപ്പണക്കാർ മുതലെടുക്കുകയാണ്.
ക്യുവിൽ നിന്ന എല്ലാ ജനങ്ങളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു.അദ്ദേഹം പറഞ്ഞു.അഴിമതി രഹിത രാജ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്.പാവപ്പെട്ട ജനങൾക്ക് വേണ്ടി ചെയ്ത പലതും ജനങ്ങളിൽ എത്തുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.