പെട്രോൾ ഡീസൽ വിലയിൽ വൻ വർധനവ്

ഇന്ധന വില എഴുപത് രൂപയിൽ കവിഴും.
ഇന്ധന വില എഴുപത് രൂപയിൽ കവിഴും.

ന്യൂഡൽഹി:പെട്രോൾ ഡീസൽ വിലയിൽ ഇന്ന് അർധരാത്രി മുതൽ വർധനവ്.പെട്രോളിന് ലിറ്ററിന് 2 രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപ 70 പൈസയുമായാണ് വർധിച്ചത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചത് കാരണമാണ് ഇന്ധന വിലയിൽ മാറ്റം വന്നത്.കഴിഞ്ഞ മാസം 30-ന് വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.

ഇതോടെ കേരളത്തിൽ പെട്രോളിന്റെ വില 70-ൽ കവിഴും.എണ്ണയിടിവ് തടയാൻ പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് വിയന്നയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.ഇതോടെയാണ് ഇന്ധന വിലയിൽ വർധനവ് വന്നത്.

ഡിജിറ്റൽ ഇടപാട് ചെയ്യുവർക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ സമ്മാന പദ്ധതി

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി.                             ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ.           ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.

ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.

5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.

റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.

 

വർധ ചുഴലിക്കാറ്റ്:തമിഴ്നാട്ടിൽ വൻ നാശനഷ്ടം,10 മരണം

വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.
വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.

ചെന്നൈ:വർധ ചുഴലിക്കാറ്റ് കർണ്ണാടക തീരത്തേക്ക് കടക്കുന്നു.ചെന്നൈയിൽ വിവിധ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ വർധ ഒരു കുട്ടി ഉൾപ്പെടെ 10 മരണവും ഉണ്ടാക്കി.

തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ നിന്നും വർധ കർണാടകയിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

ആന്ധ്രാ-തമിഴ്നാട് തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.തമിഴ്നാട് തീരങ്ങളിൽ നിന്നും 7000 പേരെയും ആന്ധ്രായിൽ നിന്നും 9000 പേരെയും ഒഴപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് വർധ തമിഴ്നാട് തീരങ്ങളിൽ എത്തിയത്.120 കി.മീ ശക്തിയിൽ വീശിയ കാറ്റ് കാരണം ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു,വൈദ്യുതി, റോഡ്,റെയിൽ ഗതകാതം തകരാറിലായി.

കാറ്റും മഴയും ശക്തമായതോടെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.ഇവിടേക്കു വരണ്ട വിമാനങ്ങൾ തിരിച്ചു വിട്ടു.അടുത്ത 24 മണിക്കൂറിൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ലഭിക്കും

2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.
2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.

ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.

.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.

വർധ ചുഴലിക്കാറ്റ്:വൻ നാശനഷ്ടം രണ്ട് മരണം

വൻ നാശനഷ്ടം,രണ്ടു മരണം.
വൻ നാശനഷ്ടം,രണ്ടു മരണം.

ചെന്നൈ:വർധ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് തമിഴ്നാട് കടക്കുന്നു.ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.മണിക്കൂറിൽ 130-150 കി.മീ വേഗതയിൽ വീശിയ കാറ്റ് വൻ നാശനഷ്ടവും രണ്ടു മരണവും ഉണ്ടാക്കി.

ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകി.ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാ പ്രവർത്തനത്തിന് തയ്യാറാഴിട്ടുണ്ട്.തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

വർധ ചുഴലിക്കാറ്റ് ചെന്നൈയിലേക്ക്,കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.

ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.ഇതിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റു നാശ നഷ്ടങ്ങൾ ഉണ്ടാക്കും.

ചെന്നൈക്കും നെല്ലൂരിനും ഇടയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി കഴിയുന്നതോടെ വർധ തീരത്തേക്ക് കടക്കും.തുടർന്ന് 24 മണിക്കൂർ ചെന്നൈ,കാഞ്ചീപുരം,തിരുവണ്ണാമല എന്നിവിടങ്ങളിൽ 15 മുതൽ 25 സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.

ചെന്നൈ ഉൾപ്പെടെയുള്ള 4 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിദേശിച്ചിട്ടുണ്ട്.

ശശികലയ്ക്ക് വഴി തടയാൻ ജയലളിതയുടെ സഹോദര പുത്രി ദീപ രംഗത്തേക്ക്

പാർട്ടിയെ നയിക്കാൻ തയ്യാറെന്ന് ദീപ.
പാർട്ടിയെ നയിക്കാൻ തയ്യാറെന്ന് ദീപ.

ചെന്നൈ:ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ ശശികലയ്ക്ക് വെല്ലുവിളിയുമായി എത്തുന്നു.അണ്ണാ ഡിഎംകെയുടെ പാർട്ടി പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറെന്ന് ദീപ പറഞ്ഞു.ഇതോടെ നിലവിൽ പാർട്ടി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ജയയുടെ ഉറ്റ തോഴി ശശികലയ്ക്കിതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

പാർട്ടി പ്രവർത്തനം ഏറ്റെടുക്കാനുള്ള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് ദീപയുടെ വാദം.പക്ഷെ പാർട്ടി ദീപയുടെ ആവശ്യം തള്ളി കളഞ്ഞിരിക്കുകയാണ്.എങ്കിലും ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പിന്തുണ ഇവർക്കുണ്ട്.

ശശികലയെ എതിർക്കുന്ന ഒരുപാട് പേർ പാർട്ടിയിൽ ഉണ്ട്.അവർ വരും ദിവസങ്ങളിൽ ദീപയെ പിന്തുണക്കാൻ ആണ് സാധ്യത.

ശശികലയെ പാർട്ടി നേതൃസ്ഥാനത്ത് നിർത്തുന്നതിൽ ഒരുപാട് പേർക്ക് എതിർപ്പുണ്ട്.തങ്ങളുടെ അമ്മ ഇരുന്ന കസേരയിലേക്ക് അവരെ ഇരുത്താൻ സമ്മതിക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.ഇതിനെതിരെ അവർ ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലേക്കു പ്രതിഷേധം നടത്തിയിരുന്നു.

 

ജയലളിതയുടെ സീറ്റിലേക്ക് ഇനി ശശികല

അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.
അണ്ണാ ഡിഎംകെ യുടെ പരമാധികാരി സ്ഥാനത്തേക്ക് ജയലളിതയുടെ ഉറ്റ തോഴി ശശികല.

ചെന്നൈ:ജയലളിത ഇരുന്നിരുന്ന അണ്ണാ ഡിഎംകെയുടെ പരമാധികാര കസേരയിലേക്ക് ഇനി ഉറ്റ തോഴി വി.കെ ശശികല.ഭൂരിഭാഗ നേതാക്കളും ഇതിനെ പിന്തുണച്ചതോടെ ഏകദേശം കാര്യം ഉറപ്പായി.മുഖ്യമന്ത്രി ഒ പനീർസെൽവവും ശശികലയെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷെ അമ്മയെ വിഷം കൊടുത്തു കൊന്നതാണ് എന്നും അത് ശശികളായാണ് ചെയ്തതെന്നും ആണ് ജയലളിതയെ കടുത്ത ആരാധകരായ തിമിഴ്നാട് ജനങ്ങൾ പറയുന്നത്.പുറമെ നല്ലതു ചമഞ്ഞു അവർ അമ്മയെ കൊല്ലുകയായിരുന്നു എന്നും അമ്മ ഇരുന്ന കസേരയിൽ ശശികലയെ ഇരിക്കാൻ സമ്മതിക്കില്ലെന്നും ആണ് ജനങ്ങൾ പറയുന്നത്.

പക്ഷെ നേതാക്കൾ ഇതിനു പിന്തുണക്കുന്നത് കൊണ്ട് ശശികല താനെ അണ്ണാ ഡിഎംകെയുടെ പരമാധികാരി ആകും.ജനങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനും കഴിയില്ല.അവർക്കും അത് അനുസരിക്കുക മാത്രമേ വഴിയുള്ളു.

പനീർ സെൽവത്തെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് ശശികലയ്ഖ്അണെന്നു റിപ്പോർട്ടുകൾ ഉണ്ട്.ഇപ്പോൾ തന്നെ അവർ പാർട്ടിയെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജയലളിതയുടെ അളവറ്റ സ്വത്ത് തന്റെ പേരിലാക്കി മാറ്റി എന്നും ശശികലയ്‌ക്കെതിരെ ജനങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ ഉപതിരഞ്ഞെടുപ്പിൽ ശശികല മത്സരിക്കുമെന്നും പനീർ സെൽവത്തെ മാറ്റി അവർ തന്നെ ഭരണം കെയ്യിലെടുക്കും എന്നും എ റിപ്പോർട്ട് ഉണ്ട്.

പക്ഷെ തങ്ങളുടെ അമ്മയെ കൊന്നത് ശശികലയാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങൾ അവർക്ക് കരിങ്കൊടി കാണിക്കും  കാണിക്കാനും സാധ്യത ഉണ്ട്.

ഹൈദരാബാദ് കെട്ടിടം തകർന്നു 11 മരണം

കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്:കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 മൃതശരീരം കണ്ടെത്തി.വ്യഴാഴ്‌ച്ച രാത്രിയായിരുന്നു അപകടം നടന്നത്.ഒരു സ്ത്രീയും അവരുടെ മകനും രക്ഷപ്പെട്ടിരുന്നു.രണ്ടു ബോഡി അന്ന് തന്നെ കണ്ടെത്തി എങ്കിലും കെട്ടിടത്തിൽ കുടുങ്ങിയ ബാക്കിയുള്ളവരെ രക്ഷിക്കാൻ ആഴില്ല.

ഹൈദരാബാദിൽ പണി നടക്കുന്ന ആറ് നില കെട്ടിടമാണ് തകർന്നത്.തൊഴിലാളി കുടുംബമാണ് അവിടെ ഉണ്ടായിരുന്നത്.രക്ഷാ ശ്രമം രാത്രി വരെ തുടർന്നു.കെട്ടിട ഉടമയെ നിയമം ലംഘിച്ചു കെട്ടിട നിർമ്മാണം നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തു.ർ

രേഖ (35) അവരുടെ മകൻ (4) എന്നിവരാണ് തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇവരെ ഗുരുതാരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തൊഴിലാളികൾ ഒരു കുടുംബം ഒഴികെ ബാക്കി എല്ലാവരും ആന്ധ്രാപ്രദേശിലെ വിഴിയ്നഗരത്തിൽ നിന്നും ഉള്ളവരാണ്.ഇവിട നിന്നും മന്ത്രിയായി ജയിച്ച ആന്ധ്രാപ്രദേശ് ഭവന  മന്ത്രി കെ.മൃണാളിനി സ്ഥലം സന്ദർശിച്ചു.തെലുങ്കാന മുനിസിപ്പൽ ഭരണാധിപതി കെ.ടി റാവുവുമായി അവർ സംസാരിച്ചു.

സംസ്ഥാന സർക്കാർ അപകട കാരണത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ട്.മരിച്ചവർക്കു നഷ്ട്ട പരിഹാരമായി 10 ലക്ഷം പ്രഖ്യാപിച്ചു.

കള്ള നോട്ട് തടയാൻ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുമെന്ന് കേന്ദ്രം

പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.
പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.

ന്യൂഡൽഹി:കള്ളനോട്ട് തടയാൻ പുതിയ നടപടിയുമായി കേന്ദ്രം.പേപ്പർ കറൻസിക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കും എന്ന് കേന്ദ്ര ധനസഹമന്ത്രി അർജുൻ റാം മേഘാൽ.നോട്ടച്ചടിക്കാനായ് അച്ചടി സാമഗ്രികൾ ശേഖരിച്ച് തുടങ്ങി.പരീക്ഷണാർത്ഥം കൊച്ചിയിലും നോട്ടെത്തിക്കും.

ഓസ്‌ട്രേലിയയിൽ ആണാദ്യം പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിച്ചത്.പ്ലാസ്റ്റിക് കള്ളനോട്ടുകൾ നിർമിക്കാൻ ബുദ്ധിമുട്ടാണ് ഇത് കള്ള നോട്ടുപയോഗം തടയുമെന്നു സർക്കാർ.കൊച്ചി കൂടാതെ ജയ്‌പൂർ,ഷിംല,മൈസൂർ,ഭുവനേശ്വർ എന്നിവടങ്ങളിലാണ്‌ ആദ്യം നോട്ടുകളിറക്കുക.