ഇന്ത്യയെ അപമാനിച്ച് വീണ്ടും ആമസോൺ: അമേരിക്കൻ സൈറ്റിൽ ഗാന്ധിയുടെ ചിത്രമുള്ള വള്ളി ചെരിപ്പുകൾ

ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.
ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത വള്ളി ചെരിപ്പുകൾ വിൽപനയ്ക്കെത്തിച്ച് ആമസോൺ വീണ്ടും ഇന്ത്യയെ അപമാനിച്ചു. ആമസോണിന്റെ അമേരിക്കൻ ഓൺലൈൻ സൈറ്റിലാണ് ഇങ്ങിനെയൊരു പ്രവർത്തി കമ്പനി ചെയ്തിരിക്കുന്നത്.

ദിവസങ്ങൾ മുൻപ് കാനഡയിലെ ആമസോൺ സൈറ്റിൽ ഇന്ത്യൻ ദേശീയ പതാകയെ ചവിട്ടിയിൽ പതിപ്പിച്ച് വിൽപന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യൻ ജനത പ്രതിഷേധമറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആമസോണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആമസോൺ മാപ്പു പറയുകയും ചവിട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും ചെരിപ്പിലൂടെ ഇന്ത്യയെ അപമാനിക്കുകയാണ് ആമസോൺ ചെയ്തിരിക്കുന്നത്. ഗാന്ധിയുടെ ചില വാക്യങ്ങൾ ചെരുപ്പിൽ കുറിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ജനങ്ങൾ ട്വിറ്ററിലൂടെ ആമസോണിന്റെ നടപടിയെ പറ്റി അറിയിച്ചിട്ടുണ്ട്.

തീവണ്ടി യാത്രകൾ സുരക്ഷിതമല്ലാതാവുന്നു

22149 ern-pune Express Kerala news

കോഴിക്കോട്: ഇന്നലെ ഏർണ്ണാകുളത്ത് നിന്നും പൂനെയിലേക് യാത്ര തിരിച്ച 22149 Ern – Pune എസ് പ്രസിലെ S1 കോച്ചിലെ, ബാത്ത് റൂമിനോട് ചേർന്ന ചുമർ പാടെ ഇളകി പോയ നിലയിൽ കണ്ടെത്തി. 91388 എന്ന കംപാർട്ട്മെന്റൽ യാത്ര ചെയ്ത നൂറോളം ദീർഘ ദൂര യാത്രക്കാർക്കാണ് ഭീതി നിറച്ച ദുരിതയാത്ര റെയിൽവെ സമ്മാനിച്ചത്. കാല പഴക്കത്താൽ ഇളകി പോയ ഭിത്തിക്ക് പകരം വച്ച് പിടിപ്പിച്ചതാകട്ടെ കനം കുറഞ്ഞ തകിടുകളും. ഈ തകിടുകൾക്കിടയിൽ കൂടി കോച്ചിനകത്ത് നിന്നു കൊണ്ടു തന്നെ താഴെ യാത്ര ചെയ്യുന്ന റെയിൽവേ ട്രാക്ക്  കാണുന്നത് സ്ത്രീകളിലും കുട്ടികളിലും ഭീതിയുണ്ടാക്കി.  ദൂരയാത്രാ വണ്ടി ആയതിനാലും സ്ഥിരമായി ഒരേ യാത്രക്കാർ ഇല്ലാത്തനാലും ഇത്തരം വണ്ടികളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ സാധാരണയായി എത്താറില്ല. റെയിൽ പാളത്തിലെ വിള്ളലുകളും കാലപ്പഴക്കം വന്ന് ട്രാക്കുകളും അപകടം വിളിച്ച് വരുത്തുമ്പോഴാണ്  യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ പൊട്ടിപൊളിഞ്ഞ കംപാർട്ടുമെൻറുകളിൽ യാത്രക്കാർക്ക് ഇൻഷൂറും ഏർപ്പെടുത്തി ഇത്തരം വണ്ടികൾ ദീർഘ ദൂര യാത്രകൾ ചെയ്യുന്നത്.

പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം

പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം.
പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം.

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് പിന്നാലെ പുതിയ നീക്കവുമായി സർക്കാർ. ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ നികുതി ഈടാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് തീരുമാനമാകും.

രാജ്യത്ത് ഡിജിറ്റലൈസ് സമ്പത് വ്യവസ്ഥ പൂർണമാക്കാൻ വേണ്ടിയാണു സർക്കാരിന്റെ നികുതി ഈടാക്കാനുള്ള പുതിയ തീരുമാനത്തിന്റെ കാരണം. ഒരു നിശ്ചിത പണത്തിന് മുകളിൽ പണം പിൻവലിക്കുന്നവരിൽ നിന്നാകും നികുതി ഈടാക്കുക.

എടിഎം വഴി പണം പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കുന്നത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട് എന്നതിന് പുറമെയാണ് പുതിയ നീക്കം.

2000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ നിർദേശം

2000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിർമിക്കാൻ സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.
2000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിർമിക്കാൻ സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.

ന്യൂഡൽഹി:  കറൻസി രഹിത ഇടപാടുകൾ വർധിപ്പിക്കുന്നതിനായി 2000-ത്തിൽ താഴെ വില വരുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ കമ്പനികൾക്ക് നിർദേശം നൽകി. ഗ്രാമീണർക്ക് കൂടി കറൻസി രഹിത ഇടപാടുകൾ നടത്താൻ വേണ്ടിയാണ് ചെറിയ തുകയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ സർക്കാർ നീക്കം.

മൊബൈൽ കമ്പനി ഉടമകളുമായി സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്തു. നീതി അയോഗ് വിളിച്ച്‌ ചേർത്ത യോഗത്തിൽ മൈക്രോമാക്സ്, ഇന്ഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.

രണ്ടരക്കോടിയോളം സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിക്കാൻ ആണ് സർക്കാർ നിർദേശം. ഡിജിറ്റൽ ഇടപാട് നടത്താൻ ശേഷിയുള്ള ഫോണുകളായിരിക്കും.

ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ജനുവരി 13 വരെ പമ്പുകളിൽ സ്വീകരിക്കും

credit-debit-card-will-accept-till-january-13

ന്യൂഡൽഹി: ഇന്ന് മുതൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച കാർഡ് ബഹിഷ്കരണം  പമ്പുടമകളുടെ സംഘടന താത്കാലികമായി മാറ്റിവെച്ചു. ജനുവരി 13 വരെ പുതിയ ചാർജ്ജുകൾ  ഈടാക്കില്ല എന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ പിൻമാറ്റം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനു് പുറമെ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും കൂടി ഇടപാട് തുകയുടെ ഒരു ശതമാതം വീതം ട്രാൻസാക്ഷൻ ഫീ ഇനത്തിൽ ജനുവരി 9 മുതൽ പണം ബാങ്കുകൾ എടുക്കുമെന്ന പുതിയ സർക്കുലർ ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ലാഭം ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി അല്ലാത്തതു കൊണ്ടും ലിറ്റർ അടിസ്ഥാനത്തിലുള്ള കമ്മീഷൻ വ്യവസ്ഥയിൽ ആയതിനാലും ഇത്തരം ചാർജ്ജുകൾ പമ്പുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതിലാണ് ഇത്തരത്തിലേക്കുള്ള ഒരു സമരത്തിന് സംഘടനയെ നിർബന്ധിതമാക്കിയിരിക്കുന്നത് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു

നാളെ മുതൽ കാർഡുകൾ പമ്പുകളിൽ സ്വീകരിക്കില്ല

card-swipe-at-petrol-pump-kerala-news

ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.

 കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും.

ന്യൂഡൽഹി:ഇന്ത്യൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും സെക്രട്ടറിയേയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയത് ഠാക്കൂറായിരുന്നു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്നും, മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കുന്നത് അഴിമതിയാണെന്നും വിധി പറഞ്ഞത് ഠാക്കൂറിന്റെ ബഞ്ചായിരുന്നു.

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന ജഡ്ജി ഖെഹാറാണ്. താന്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് ഖെഹാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഠാക്കൂര്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.

ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്. അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാറിന് ഓഗസ്റ്റ് 27 വരെ ഏഴുമാസമേ ആ പദവിയിലിരിക്കാന്‍പറ്റൂ.

പുതുവർഷ സമ്മാനം:പെട്രോൾ, ഡീസൽ, പാചകവാതക വില വീണ്ടും കൂട്ടി

ഇന്ധന വില വീണ്ടും ഉയർന്നു.
ഇന്ധന വില വീണ്ടും ഉയർന്നു.

ന്യൂഡൽഹി:   പെട്രോൾ ഡീസൽ പാചകവാതക വില വീണ്ടും കൂട്ടി പുതുവർഷം ആഘാതം ആക്കി. പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും എണ്ണക്കമ്പനികള്‍ വിലവര്‍ധിപ്പിച്ചു. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വന്നു.

ഡിസംബറിലും പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയും വര്‍ധിപ്പിച്ചിരുന്നു. പുതിയ വര്‍ധനവോടെ പെട്രോള്‍ ലിറ്ററിന് 74.45  രൂപയായി തിരുവനന്തപുരം ജില്ലയിലെ വില. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം വ്യാപരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട-മൊത്തവ്യാപാര കച്ചവടക്കാര്‍ക്ക് ഇന്ധനവില വര്‍ധനവ് വന്‍ തിരിച്ചടിയാണ്. സ്വകാര്യബസ് നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളിലേക്ക് ഇന്ധനവിലയില്‍ ഉണ്ടായ മാറ്റം നയിച്ചേക്കുമെന്നാണ് സൂചന.

ദേശീയ സുരക്ഷാ സേനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മോദിക്കെതിരെ മോശം പരാമര്‍ശം

‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോശം പരാമര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളും ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാക്ക് ചെയ്തുവെന്ന് അറിഞ്ഞയുടന്‍ ഉദ്യോഗസ്ഥര്‍ വെബ്‌സൈറ്റ് ഓഫ്‌ലൈന്‍ ആക്കി. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയുടെ ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ അതീവ സുരക്ഷയുള്ള ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമാണ്.

ഇടപാടുകള്‍ നടത്താൻ ഭീം ആപ്പ് :മോദി

‘ഭീം ആപ്പ് ‘ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്ന് മോദി.
‘ഭീം ആപ്പ് ‘ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്ന് മോദി.

ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന് ഭീം (ബി.എച്ച്.ഐ.എം) ആപ്പ് എന്ന് പേരിട്ടു.

ഭരണഘടനയുടെ സ്ഥാപകന്‍ ഡോ. ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആപ്പ് പുറത്തിറക്കിയത്. നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്നും മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്നില്ലെന്നും മോദി പറഞ്ഞു. ഭീം ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാവുന്നതോടെ തള്ളവിരല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് ബാങ്കിങ്ങിലേക്ക്  ജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍പത് രൂപയ്ക്കും 3000രൂപയ്ക്കും ഇടയിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ-ബാങ്കിങ്ങിലൂടെ ചെയ്യുന്നവര്‍ക്ക് ഈ സമ്മാന പദ്ധതിയില്‍ പങ്കെടുത്ത് സമ്മാനം നേടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ആര്‍ അബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.