ബാങ്ക് ജീവനക്കാർ ഏഴിന് പണിമുടക്കും

bank strike on 2017 feb 07

കൊച്ചി: നോട്ട് അസാധുവാക്കൾ തീരുമാനവുമായി ബന്ധപ്പെട്ടു നിലവിൽ ഉള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ ഫെബ്രുവരി 7 നു  രാജ്യവ്യാപകമായി പണിമുടക്കുന്നു.

ജില്ലാ കേന്ദ്രങ്ങളിൽ സമരത്തിന് മുന്നോടിയായി പ്രകടനമുൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട് .
സാധാരണക്കാർ പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോളും കോടിക്കണക്കിന് രൂപയുടെ പുതിയ കറൻസി വന്കിടക്കാരിൽ എത്തിയതിനെക്കുറിച്ചുള്ള CBI  അന്വേഷണം , എല്ലാ ബാങ്കുകളിലും ആവശ്യത്തിന് കറൻസി എത്തിക്കുക, നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നീക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ .

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന്  ആഹ്വാനം ചെയ്തിട്ടുള്ളത്

ബജറ്റ് സമ്മേളനം ഇന്ന്.
പൊതുബജറ്റ് സമ്മേളനം നാളെ.

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പൊതുബജറ്റ് നാളെ. സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന്  ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വേയും നോട്ട് അസാധുവാക്കല്‍ വിജ്ഞാപനവും സമര്‍പ്പിച്ചശേഷം സഭകള്‍ പിരിയും.അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുന്ന സമയമാണിത്.ബജറ്റ് അവതരണം ഫെബ്രുവരി  1-ന് ആകുന്നത് സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നാളെ പൊതു ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റ് ഇത്തവണമുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടായിരിക്കും അവതരിപ്പിക്കുക. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പി.മാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്‌കരിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒന്‍പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് ഒന്‍പതുമുതല്‍ ഏപ്രില്‍ 12 വരെയും. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.

നോട്ടു അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണിത് എന്നത് കൊണ്ട് രാജ്യം ഉറ്റുനോക്കുകയാണ്.

വിഷ വാതകം ശ്വസിച്ചു 9 മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിഷ വാതകം ശ്വസിച്ചു 9 മരണം. ഒരു സ്വകാര്യ ഓയിൽ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത് .

ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് റിസർവ് ബാങ്ക്

keralanews rbi ends all curbs on atm's current accounts from feb 1ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് RBI. എന്നാൽ ഈ ഇളവ് തത്കാലം  Current അക്കൗണ്ടകൾക്കു മാത്രമാണെന്നും RBI  അറിയിച്ചു.  ഇതോടെ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ATM  യിൽ   നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. Savings അക്കൗണ്ട് കൾക്കുള്ള നിയന്ത്രണം പിൻവലിക്കൽ .സമീപ ഭാവിയിൽ തന്നെ ഉണ്ടാവും .
റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അതാതു ബാങ്കുകൾക്ക് അവരവരുടേതായ നിയന്ത്രണങ്ങൾ ആവാം എന്നും RBI  അറിയിച്ചു..

നാളെ പൾസ്‌ പോളിയോ ദിനം

നാളെ പൾസ്‌ പോളിയോ ദിനം.
നാളെ പൾസ്‌ പോളിയോ ദിനം.

തിരുവനന്തപുരം: നാളെയും ഏപ്രിൽ രണ്ടിനുമായി രാജ്യമൊട്ടാകെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിന് തായേ ഉള്ള കുട്ടികൾക്കാണ് പോളിയോ മരുന്ന് നല്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും തുള്ളി മരുന്ന് നൽകാൻ ഏർപ്പാടാക്കിയിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പോളിയോ ബാധിച്ചിരുന്നു. 125 രാജ്യങ്ങളിൽ ബാധിച്ച പകർച്ച വ്യാധി നമ്മുടെ രാജ്യത്തെയും ഭീതിയിലാക്കിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ ഒരൊറ്റ പോളിയോ രോഗം പോലും റിപ്പോർട്ട് ചെയ്തില്ല.

പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ്‌ (വൈൽഡ്‌ വൈറസ്‌) വസിക്കുന്നത്‌ കുട്ടികളുടെ കുടലിൽ ആണ്‌. എല്ലാ കുട്ടികൾക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന്‌ ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ്‌ പെരുകുകയും അവ കുടലിലുള്ള വന്യവൈറസുകളെ അന്തരീക്ഷത്തിലേയ്ക്ക്‌ പുറന്തള്ളുകയും തുടർന്ന്‌ വാക്സിൻ വൈറസുകൾ അവയെ നശിപ്പിക്കുകയും ചെയ്യും.

രോഗ പ്രതിരോധ ചികിത്സപട്ടിക പ്രകാരം പോളിയോ വാക്സിൻ വ്യക്തിഗത സംരക്ഷണമാണ്‌ നൽകുന്നതെങ്കിൽ പൾസ്‌ പോളിയോ തുള്ളിമരുന്ന്‌ രോഗാണു സംക്രമണം തടഞ്ഞ്‌ സമൂഹത്തിൽ ഒന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ്‌ വരുത്തി പോളിയോ രോഗ നിർമാർജ്ജനം സാധ്യമാക്കും.

കേരളത്തിൽ രണ്ടായിരത്തിന്‌ ശേഷം പോളിയോ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 2011 ൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണ്‌ ഇന്ത്യയിൽ നിന്നും അവസാനമായി പോളിയോ റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിൽ രോഗവ്യാപനം കണക്കിലെടുത്ത്‌ പൾസ്‌ പോളിയോ പരിപാടി ഇന്ത്യയിൽ ഇത്തവണയും തുടരുകയാണ്‌. പോളിയോ രോഗത്തിന്റെ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ച ഭാരതം ആ രോഗത്തിന്റെ പുനപ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്‌.

ദേശിയ പോളിയോ പൾസ്‌ ഇമ്മ്യൂണസേഷൻ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നവജാത ശിശുക്കൾക്കും നാളെ പൾസ്‌ പോളിയോ വാക്സിൻ നൽകും.

എടിഎമ്മിൽ നിന്നും ദിനം പ്രതി പിൻവലിക്കാവുന്ന തുകയിൽ വീണ്ടും ഇളവ്

എടിഎമ്മിൽ നിന്നും ദിനം പ്രതി പിൻവലിക്കാവുന്ന തുകയിൽ വീണ്ടും ഇളവ്.
എടിഎമ്മിൽ നിന്നും ദിനം പ്രതി പിൻവലിക്കാവുന്ന തുകയിൽ വീണ്ടും ഇളവ്.

ന്യൂഡൽഹി: ദിനം പ്രതി എടിഎം ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയിൽ രണ്ടാഴ്ചക്കകം മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. നിലവിൽ ഒരു ദിവസം 10,000 രൂപയും ആഴ്ച്ചയിൽ 24,000 രൂപയുമാണ് പിൻവലിക്കാൻ പറ്റുന്നത്. ഇനി 24,000 രൂപയും ഒന്നിച്ച് പിൻവലിക്കാൻ പറ്റുന്ന രീതിയിലാണ് നിയന്ത്രണത്തിൽ മാറ്റം വരുത്തുന്നത്. എന്നാൽ ആഴ്ച്ചയിൽ 24,000 രൂപ എന്ന നിയന്ത്രണം ഫെബ്രുവരി അവസാനം വരെ തുടരും.

നവംബർ 8-നാണ് സർക്കാർ 86 ശതമാനം വരുന്ന 500,1000 നോട്ടുകൾ നിരോധിച്ചത്. 50 ദിവസമാണ് സർക്കാർ നിയന്ത്രണത്തിന് വേണ്ടി ജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 50 ദിവസം കഴിഞ്ഞിട്ടും നിയന്ത്രണം ഒഴിവാക്കാൻ പറ്റിയില്ല.

പെട്ടെന്ന് തന്നെ ബാങ്കിലെ ഇടപാടുകൾ പരിശോധിച്ച് ഫെബ്രുവരി അവസാനത്തോടെ നിയന്ത്രണം മാറ്റുമെന്നാണ് ആർബിഐ പറയുന്നത്.

രാജ്യം ഇന്ന് അറുപത്തി എട്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

ഇന്ന് അറുപത്തി എട്ടാം റിപ്പബ്ലിക്ക് ദിനം.
ഇന്ന് അറുപത്തി എട്ടാം റിപ്പബ്ലിക്ക് ദിനം.

ന്യൂഡൽഹി: ഇന്ത്യൻ ജനത ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷത്തിലാണ്. 68-ആം റിപ്പബ്ലിക്ക് ദിനമാണ് ഇന്ന്. രാജ്‌പഥിൽ രാഷ്‌ട്രപതി പ്രണബ്മുഖർജി പതാക ഉയർത്തുന്നതോടെ ഔപചാരികമായി റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തുടക്കമാകും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസേനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ഈ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സൈനികരുടെ ആദര സൂചകമായി അമർ ജ്യോതിയിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പരേഡിൽ കരാനാവികവ്യോമ സേനയ്ക്ക് പുറമെ അർദ്ധ സൈനിക വിഭാകങ്ങളും അണി നിരക്കും. ആദ്യമായി യുഎഇയിൽ നിന്നുള്ള സൈനികരും പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.

സംസ്ഥാനത്തും ആഘോഷങ്ങളോടെ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ഗവർണർ പി.സദാശിവം രാവിലെ 8.30 ന് പതാക ഉയർത്തി. ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ആഘോഷം നടന്നു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ നേരം തിലക് പാലത്തിലൂടെ ട്രെയിനുകള്‍ ഓടില്ല. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം.

ഗാസിയാബാദ്-ന്യൂദല്‍ഹി-ഗാസിയബാദ് എമു തീവണ്ടികളും ഈ സമയങ്ങളില്‍ നിര്‍ത്തിയിടും. മറ്റുള്ള സര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തും. ചില ട്രെയിനുകള്‍ പഴയ ദല്‍ഹി സ്റ്റേഷനിലേയ്ക്ക് വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഝലം, കേരള, കര്‍ണാടക, അമൃത്സര്‍ പശ്ചിം എന്നീ എക്‌സ്പ്രസുകളും നിര്‍ത്തിയിടും. റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്ക് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും.

ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ കെട്ടിടം ബുർജ് ഖലീഫയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ത്രിവർണ പതാകയുടെ വർണങ്ങളിൽ പ്രകാശിപ്പിച്ചു.

ഇന്നലെ രാത്രിയിലെ ബുർജ് ഖലീഫ.
ഇന്നലെ രാത്രിയിലെ ബുർജ് ഖലീഫ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഫോണിൽ സംസാരിക്കും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഫോണിൽ സംസാരിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഫോണിൽ സംസാരിക്കും.

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന്എ രാത്രി 11.30 ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹോസിൽ നിന്നും അറിയിച്ചതാണിത്‌.

ട്രംപ് അമേരിക്കൻ പ്രെസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമായിരിക്കുമിത്. താൻ അധികാരം ഏറ്റെടുത്താൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ട്രംപിനെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാരെ പിരിച്ച് വിട്ടതും ചൈന പാക്കിസ്ഥാൻ ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

അധികാരമേറ്റ ശേഷം ട്രംപ് ടെലിഫോണിൽ സംസാരിക്കുന്ന അഞ്ചാമത്തെ ലോക നേതാവാകും നരേന്ദ്രമോദി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രോഡ്, മെക്സിക്കൻ പ്രധാനമന്ത്രി പെന നിയെറ്റോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി എന്നിവരുമായാണ് ട്രംപ് സംസാരിച്ച മറ്റു നേതാക്കൾ.

ഒരു നിരക്കിൽ രണ്ട് ടിക്കറ്റ്: പുതിയ പദ്ധതിയുമായി ജെറ്റ് എയർവേസ്

ഒരു നിരക്കിൽ രണ്ട് ടിക്കറ്റ്: പുതിയ പദ്ധതിയുമായി ജെറ്റ് എയർവേസ്.
ഒരു നിരക്കിൽ രണ്ട് ടിക്കറ്റ്: പുതിയ പദ്ധതിയുമായി ജെറ്റ് എയർവേസ്.

ബാംഗ്ളൂർ: ബിസിനസ് ക്ലാസിലെ ഒരു ടിക്കറ്റ് നിരക്കിന് രണ്ട് ടിക്കറ്റ് നൽകാനുള്ള പദ്ധതിയുമായി ജെറ്റ് എയർവേസ്.ഒരേ ഫ്‌ളൈറ്റിൽ ഒന്നിച്ച് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഗൾഫിൽ നിന്നും ഇന്ത്യയിലേക്കും സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ശനിയാഴ്ച്ച വരെ ഈ ആനുകൂല്യം ലഭ്യമാകും. ഇന്ത്യയിലെ 46 നഗരങ്ങളിലേക്കുള്ള തുടർ യാത്രക്കും ഈ ഇളവ് ലഭ്യമാകും.

ഒരു ഭാഗത്തേക്കുള യാത്രക്കും റിട്ടേൺ യാത്രക്കും ഈ ടിക്കറ്റ് ഉപയോഗിക്കാം. ഒരു വർഷത്തിനുള്ളിൽ ടിക്കറ്റ് ഉപയോഗിച്ചാൽ മതിയെന്നും ജെറ്റ് എയർവേസ് ഗൾഫ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശകീർ കന്താവാല അറിയിച്ചു.

10 ലക്ഷത്തിൽ കൂടുതൽ പണം നിക്ഷേപിച്ചവർ സ്രോതസ്സ് വെളിപ്പെടുത്തണം

Be-ready-to-reveal-the-source-of-money-who-have-deposited-more-than-rs-10- lakh-after-note-ban.
10 ലക്ഷത്തിൽ കൂടുതൽ പണം നിക്ഷേപിച്ചവർ സ്രോതസ്സ് വെളിപ്പെടുത്തണം.

ന്യൂഡൽഹി: നവംബർ 8- ന് കള്ളപ്പണം കണ്ടെത്തുന്നതിന് 1000,500 നോട്ടുകൾ പിൻവലിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ പണം നിക്ഷേപിച്ചവർക്കു പണി കിട്ടി. 10 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ്സ് എങ്ങിനെയെന്ന് വെളിപ്പെടുത്തണം എന്ന് ആദായ നികുതി വകുപ്പ്.

ഒന്നര ലക്ഷത്തിൽ കൂടുതൽ അക്കൗണ്ടുകൾ ഇത്തരത്തിൽ ഉണ്ട്. വിവരങ്ങൾ ഓൺലൈൻ വഴിയായും അറിയിക്കാം. 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയിക്കേണ്ടി വരുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.