ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ റൂർക്കിയിൽ മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ ബലം പ്രയോഗിച്ഛ് ഒടിച്ചു. കുട്ടികളുടെ ICU വിലെ ജോലിക്കാരനാണ് പ്രതി. കൊടും ക്രൂരതയുടെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. റൂർക്കിയിലെ ആശുപത്രിയിലെ എൻ ഐ സി യൂവിൽ നിന്നുള്ള ദൃശ്യം മനുഷ്യമനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. ഒരു കരുണയും ഇല്ലാതെ ആ മൃഗതുല്യൻ മുന്ന് ദിവസം മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞിന്റെ കാൽ തിരിച്ചൊടിച്ചു.
ശ്വാസസംബന്ധമായ രോഗബാധയെ തുടർന്ന് ഐ സി യൂ വിലായിരുന്ന കുഞ്ഞ് നിർത്താതെ കരഞ്ഞതുകൊണ്ടാണത്രെ അറ്റെൻഡറുടെ ഇ കൊടും ചതി. രാത്രിയിൽ ഡ്യൂട്ടിക്കിടെ ഉറങ്ങാൻ കഴിയാത്തതിലുള്ള ദേഷ്യമാണ് കുഞ്ഞിനോട് തീർത്തത്.
കാലിനു ഒടിവ് സംഭവിച്ചതിനു ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതും. അന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ച ആൾ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. പരാതി നൽകിയശേഷവും പോലീസ് ആശുപത്രി അധികൃതർക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചു.