രാഹുൽ ഗാന്ധിയ്ക്ക് കുട്ടിക്കളിമാറിയിട്ടില്ലെന്നു മോഡി
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തെ
വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊള്ളയടിക്കാരായ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടാണ് എസ്പി-കോണ്‍ഗ്രസ് സഖ്യം എന്നും രണ്ടു കുടുംബങ്ങളും ഒറ്റക്കായിരുന്ന സമയത്ത് രാജ്യത്തിനും ഉത്തര്‍പ്രദേശിനും വന്‍ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും മോദി.
അഖിലേഷിന്റെയും മായവതിയുടെയും ഭരണത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞു. യുപിയെ അടക്കി ഭരിക്കാനുള്ള ശ്രമത്തിലാണ് യാദവ കുടുംബമെന്നും മോദി പരിഹസിച്ചു
ഇർഫാൻഖാൻ ചിത്രത്തിലൂടെ പാർവതി ബോളിവുഡിലേക്ക്
മലയാളത്തിലെ നായികമാരിൽ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന പാർവതി ബോളിവുഡിലേക്ക് കടക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇർഫൻഖാനാണ് ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമെടിക്കായി ഒരുങ്ങുന്ന ചിത്രം പ്രധാനമായും ബിക്കാനീര്, ഋഷികേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക്ഓഫ് ആണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള പാർവതി ചിത്രം.
പ്രണയദിനത്തിൽ മലർമിസ്സും ജോർജും വീണ്ടുമെത്തുന്നു
ചെന്നൈ : കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടും പ്രദർശിപ്പിക്കുന്നു. വാലെന്റൈൻസ് ഡേയോടനുബന്ധിച്ഛ് ഫെബ്രുവരി 10 മുതൽ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിട്ടിരിക്കുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് സിനിമാ ലോകത്തുനിന്ന് കിട്ടിയത്.
റേഷന്‍ ലഭിക്കാന്‍ ഇനി ആധാറും
ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷന്‍ കടകളിലും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടു മുതല്‍ വിജ്ഞാപനം നിലവില്‍വന്നു. ആധാറില്ലാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്.
ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു.നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ശശികലയ്‌ക്കൊപ്പം ഉണ്ട്. ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു അവര്‍ രാജ്ഭവനിലേക്ക് തിരിച്ചത്.
ഇന്ത്യ vs ബംഗ്ലാദേശ് : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
മുലയൂട്ടുന്ന അമ്മമാർക്കായി ബസിൽ പുതിയ സംവിധാനം വരുന്നു.
മധ്യപ്രദേശ്: മുലയൂട്ടുന്ന കുട്ടികളുമായി അമ്മമാരുടെ ബസ് യാത്ര മിക്കപ്പോഴും ദുരിതപൂർണ്ണമാണ്. ഇടയ്ക്ക് കുഞ്ഞിന് പാൽ നൽകേണ്ടി വന്നാൽ തുറിച്ചു നോട്ടങ്ങളും കമ്മന്റുകളും അവൾക്കു ചുറ്റും ഉണ്ടാകും. ഇതിനു ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. അമ്മയുടെ സ്വകാര്യത ഉറപ്പുവരുത്താനായി മൂന്ന് വശത്തു നിന്നും കർട്ടൻ കൊണ്ട് മറച്ച സീറ്റാണ് ഇതിനായി ബസിൽ ഒരുക്കിയിരിക്കുന്നത്. സർക്കാർ ബസുകൾക്കു പുറമെ സ്വകാര്യ ബസുകളിലും ഇത് നടപ്പിലാക്കും. ഇത് സംബന്ധിച്ഛ് ബസുടമകൾക്ക് നിർദേശം നൽകിയതായി ഭുപേന്ദ്ര സിംഗ് അറിയിച്ചു.
സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ മറ്റേർണിറ്റി സീറ്റ് എന്ന ഈ സംവിധാനം വളരെക്കാലം മുൻപേ നടപ്പിലാക്കിയതാണ്.
നിരക്കുകളിൽ മാറ്റമില്ല: പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് പതിമൂന്നോടെ നീക്കും
മുംബൈ : നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്‌പ്പാ നയ അവലോകനത്തിൽ റിസേർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തിൽ തന്നെ നിലനിർത്തി.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ഓടെ പൂർണമായും ഒഴിവാക്കും
രണ്ടു ഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. ഫെബ്രുവരി മുതൽ ആഴ്ചയിൽ 24,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തുമെന്നും ആർ ബി ഐ വ്യക്തമാക്കി.
ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനമെങ്കിലും കുറവുവരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ നിരക്കുകൾ അതേപടി നിലനിർത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആർ ബി ഐ മുതിർന്നത്.
റിസേർവ് ബാങ്ക് നിരക്ക് കുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിന് ശേഷം മിക്ക ബാങ്കുകളും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തിൽ വീണ്ടും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നു ആർ ബി ഐ സമിതി തീരുമാനിക്കുകയായിരുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നിക്ഷേപം വർധിച്ചതും നിരക്ക് കുറയ്ക്കാൻ ആർ ബി ഐ യെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെപ്രതീക്ഷ.
രാജിവെക്കാൻ നിർബന്ധിതനായി : പനീർശെൽവം
ചെന്നൈ: തന്നെ നിര്‍ബന്ധിപ്പിച്ഛ് രാജിവെപ്പിക്കുകയായിരുന്നുവെന്നും ശശികലയെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും പനീർശെൽവം. ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പനീര്‍ശെല്‍വം തന്നെ നിര്‍ബന്ധിപ്പിച്ച രാജിവെപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി. ജയലളിതയുടെ സമാധി സ്ഥലം സന്ദർശിച്ചതിനു ശേഷമായിരുന്നു വെളിപ്പെടുത്തൽ.
റവന്യു മന്ത്രി ആര്‍.ബി ഉദയകുമാര്‍ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന ആമുഖത്തോടെയാണ് പനീര്‍ശെല്‍വം മാധ്യമങ്ങളുമായി സംസാരിച്ചുതുടങ്ങിയത്. സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ഥന നടത്തിയ അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചതായും അവകാശപ്പെട്ടു
മനസാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്നും ജനസമ്മിതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രി ആക്കുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.
ജയലളിതയാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‌റെ പ്രവര്‍ത്തനങ്ങള്‍ ശശികലയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. വേണ്ടിവന്നാല്‍ തനിച്ച് പോരാടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.