പാവപ്പെട്ടവർക്ക് ഇനി എയിംസിലും രക്ഷയില്ല

keralanews AIMS hospital to increase treatment charges

ന്യൂഡല്‍ഹി: സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര നിയമം, ചികിത്സാ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തി വരുന്ന ശ്രമങ്ങൾക്ക് സർക്കാർ അനുമതി നൽകി . കേന്ദ്രാനുമതി ലഭിച്ചതോടെ എയിംസ് ചികിത്സാ നിരക്കുകൾ കൂട്ടി തുടങ്ങിയതായി ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു

ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രം ചികിത്സാ നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ തീരുമാനത്തിനെതിരെ എയിംസിലെ ഫാക്കല്‍റ്റി അംഗങ്ങളിൽ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവരെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്‍ നിന്ന് അകറ്റുന്ന നടപടിയാണിതെന്നാണ് അവർ പറയുന്നത്.

അതേസമയം 1996 ലാണ് അവസാനമായി എയിംസ് അധികൃതർ ചികിത്സാ നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ 2005 മുതല്‍ ചികിത്സാ നിരക്കുകള്‍ ഉയര്‍ത്താന്‍ എയിംസ് ശ്രമം നടത്തിയിരുന്നെങ്കിലും തീരുമാനവുമായിരുന്നില്ല. 2010 ൽ വീണ്ടും ചികിത്സാ നിരക്കുകൾ വർധിപ്പിക്കണമെന്ന് കാണിച്ച് സർക്കാരിന് നോട്ടീസ് സമർപ്പിച്ചിരുന്നെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് അനുമതി നിഷേധിക്കുകയായിരുന്നു.

തമിഴ്നാട് കൃഷിമന്ത്രി ദുരൈകണ്ണിനെ കാണാതായി

ചെന്നൈ : തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈകണ്ണിനെ കാണാതായി. തമിഴ്‌നാട് പോലീസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാഹാലിംഗം എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശശികല മന്ത്രിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ആരോപണം. തമിഴ്‌നാട് മുഖ്യമന്ത്രി കസേരയ്ക്കായി ഒ പനീര്‍ശെല്‍ വവുമായുള്ള പോരാട്ടത്തിലാണ് ശശികല. ശനിയാഴ്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെ ശശികല ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

keralanews Tamil Nadubstate Agriculture Minister R Duraikannu has gone missing.

അതേസമയം പനീര്‍ ശെല്‍ വത്തിനുള്ള പിന്തുണ ദിനം പ്രതി ഏറി വരികയാണ്. 118 എം.എല്‍.എമാരുടെ പിന്തുണയുള്ളവര്‍ക്ക് ഭരിക്കാനാകും. നിലവില്‍ 130 എം.എല്‍.എമാരുടെ പിന്തുണ ശശികലയ്ക്കുണ്ടെന്നാണ് വാദം. ഇവരെ വിവിധ റിസോര്‍ട്ടുകളിലായി താമസിപ്പിച്ചിരിക്കുകയാണ് ശശികല.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നു റിപ്പോർട്ട് ; ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥർ

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുവെന്ന വാര്‍ത്തയ്ക്ക് ഉറപ്പ് നല്‍കാതെ ഉദ്യോഗസ്ഥര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തുവെന്നും വിദഗ്ദ്ധര്‍ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ചില റിപോര്‍ട്ടുകളുണ്ട്.

keralanews Confusion prevails in the Ministry of Home Affairs about its website having been hacked or not

പിടിഐ ട്വീറ്റിലൂടെയാണിത് ആദ്യം റിപോര്‍ട്ട് ചെയ്തത്. ഹാക്കിംഗിനെ തുടര്‍ന്ന് വെബ്‌സൈറ്റ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നായിരുന്നു ചില ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തത്.

എന്നാല്‍ വെബ്‌സൈറ്റ് തകരാറിലാണെന്നും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും എന്‍ ഐ സി വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി കൊച്ചിയിൽ

keralanews Indian President to visit Kochi for musiris biennale

കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പായ കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. 108 ദിവസം നീണ്ട് നിൽക്കുന്ന മുസിരിസ് ബിനാലെ ഡിസംബർ 12 നാണ് തുടങ്ങിയത്. ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ എന്നതാണ് കലാകാരൻ സുദർശൻ ഷെട്ടി കൊച്ചി ബിനാലെക്ക് നൽകിയ തലക്കെട്ട്.

ചിത്ര ശാലകളുടെ പ്രദർശനമാണ് കൂടുതലും ഉള്ളതെങ്കിലും ഛായാഗ്രഹണം, കവിത സംഗീതം എന്നീ മേഖലയിലെ കലാകാരന്മാരും അണി നിരക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ വേദികളിലായി പുരോഗമിക്കുന്ന ബിനാലെ രാഷ്ട്രപതിയുടെ വരവോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്. കെ വി തോമസ് എം പി യാണ് പ്രസിഡന്റിനെ കൊച്ചിയിലേക്ക് ക്ഷണിച്ചതെന്ന് അറിയുന്നു. മാർച്ച് രണ്ടിനായിരിക്കും പ്രണാബ് മുഖർജി കൊച്ചിക്കാരുടെ ബിനാലെ വേദി സന്ദർശിക്കാനെത്തുക.

വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ സൂക്ഷിക്കുക

keralanews Prank call from foreign will empty your pocket

തൃശൂർ:ഫോൺ വിളിച്ച് ബാലൻസ് ചോർത്തുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികളെ ഇനി സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണം എടുക്കാൻ. കാരണം ഫോണെടുത്ത് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. കാലങ്ങളായി നടന്നുവരുന്ന ഇന്റർനെറ്റ് തട്ടിപ്പുകൾ പുതിയ രീതിയിൽ ഇരകളെ പിടിക്കാനിറങ്ങിയതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോണെടുക്കുന്നതോടെ മൊബൈലിലെ ഡാറ്റകൾ എ ടി എം പിൻ നമ്പറുകൾ, അക്കൗണ്ട് നമ്പറുകൾ തുടങ്ങി എല്ലാ രഹസ്യങ്ങളും നിമിഷ നേരം കൊണ്ട് മറുതലക്കൽ എത്തുന്ന ‘മായാജാലമാണ്’ ഇവർ പയറ്റുന്നത്. ഫോൺ എടുക്കുന്ന ആളിന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയും ഒപ്പം ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ വിളിക്കുന്ന കോൾ എടുത്ത് സംസാരിച്ചാൽ പിന്നെ കാശ് പോയ വിവരമാണ് കിട്ടുക. മിസ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവർക്കും ഭീമമായ സംഖ്യയാണ് നഷ്ടമാകുന്നത്

ഫോണെടുക്കാതിരുന്നാൽ പണം നഷ്ടമാകില്ലെന്ന് കരുതേണ്ട, ഫോണെടുക്കാതെ ബെല്ലടിച്ചത് കൊണ്ടും ചിലർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്.  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. സേവന ദാതാക്കൾ ഇല്ലാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാലൻസ് ചോർത്തുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അങ്ങനെ സംഭവിക്കുന്നതാണോ എന്ന കാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്.  മറ്റ് ചിലർക്ക് തിരിച്ച് അതേ നമ്പറിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടവർ മാനഹാനി കാരണം മിണ്ടാതിരിക്കുന്നതിനാൽ തന്നെ എത്ര പേർക്ക് പണം നഷ്ടമായെന്ന് ഇത് വരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നുള്ള ബന്ധുവിന്റെ കോൾ ആയിരിക്കും എന്ന നിഗമനത്തിലാണ് തട്ടിപ്പിനിരയായ ഒരാൾ സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഫോൺ ബാലൻസ് ചോർന്നു പോയ വിവരം മനസ്സിലായത്.

ഏറ്റവും ഒടുവിൽ വ്യാഴാച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരേയാണ് ഇത്തരം ഫോണുകൾ പലർക്കും കോളുകൾ വന്ന് തുടങ്ങിയത്. എന്നാൽ എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ വന്നിട്ടില്ല. പ്രീ പെയ്ഡ് വരിക്കാരായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കാണ് കോളുകൾ വന്നത്.

പരിചയമില്ലാത്ത സ്ത്രീ ശബ്ദമായിരിക്കും മറുവശത്തുണ്ടാകുക. പ്രാദേശിക ഭാഷ മുതൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസാരിക്കും. കസ്റ്റമറെ വശീകരിക്കാൻ വേണ്ടിയാണ് സ്ത്രീ ശബ്ദത്തിൽ വിളിക്കുന്നതെന്ന് പോലീസ് പറയുന്നു. വോയിസ് ഓവർ ഇന്റർനെറ്റ് കോൾ ആയത് കൊണ്ട് തന്നെ ഇത്തരം കോളുകൾ ട്രെയിസ് ചെയ്യാനോ കണ്ട് പിടിക്കാനോ പറ്റില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സൈബർ പോലീസും ബി എസ് എൻ എൽഉം ഒരുപോലെ വ്യക്തമാക്കുന്നു. മുമ്പും ഇത്തരത്തിൽ തട്ടിപ്പ് കോളുകൾ ബി എസ് എൻ എൽ ഉൾപ്പെടെ മറ്റു നെറ്റ് വർക്കുകളിലേക്കും വന്നിട്ടുണ്ട്.

ഈ നമ്പറിൽ നിന്നുള്ള ഫോണുകളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക

+447, +381, +255 ഈ നമ്പറിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് കൂടുതലും ഫോണുകൾ വരുന്നത്. ഈ നമ്പറുകളോ ഇതിന് സമാനമായ നമ്പറുകളോ ആണെങ്കിൽ കോളുകൾ എടുക്കാതിരിക്കാൻ ശ്രമിക്കണം. വിളി വരുമ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് യു കെ, സെർബിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ പേരുകളാണ് തെളിഞ്ഞ് വരുന്നത്. അത് കൊണ്ട് തന്നെ ഇത്തരം കോളുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കി ഫോൺ എടുക്കാതിരിക്കുകയോ ഓഫ് ചെയ്ത് വെക്കുകയോ ചെയ്യാവുന്നതാണ്. ആ രാജ്യങ്ങളിൽ ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടാൽ തിരിച്ചറിയാൻ എളുപ്പമാകും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എ ടി എം പിൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെക്കരുത്. പിന്നെ മൊബൈലിൽ വരുന്ന മെസേജുകൾക്ക് ഒരിക്കലും മറുപടി കൊടുക്കരുത് . പ്രത്യേകിച്ച് വൺ ടൈം പാസ്‌വേഡ് (OTP) ചോദിച്ചുള്ള സന്ദേശമാണെങ്കിൽ.

അതേസമയം തട്ടിപ്പിനിരയായവരുടെ എണ്ണം വർദ്ധിച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള മിസ് കോളുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി ബി എസ് എൻ എൽ വരിക്കാർക്ക് മെസ്സേജ് അയക്കുന്നുണ്ട്

ഷാർജയിൽ ഡീസൽ ടാങ്കിനുള്ളിൽ മുന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജയില്‍ ഡീസല്‍ ടാങ്കിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ടാങ്കിനുള്ളില്‍ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടനെ പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

keralanews three indians whose bodies were found in diesel tanks in sharjah

മരണങ്ങള്‍ കൊലപാതകമാണോയെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടരന്വേഷണങ്ങള്‍.

വായിക്കുക ഈ ബംഗാളി സ്ത്രീയുടെ നന്മ

കൊച്ചി: ബംഗാളികളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളില്‍ ചിലര്‍ക്ക് പുച്ഛ മനോഭാവമാണ്. ജോലി തേടി ഇവിടെ വരുന്ന ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ വൃത്തിയില്ലാത്തവരായും സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ അവരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കുക. അവയവ ദാനം മഹത് ദാനമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരു പരിചയവുമില്ലാത്ത രണ്ട് മലയാളികള്‍ക്ക് വൃക്ക നല്‍കി ബംഗാളി സ്ത്രീ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത സ്വദേശിനിയായ കജോരി ബോസ് എന്ന 55 കാരിയാണ് ഈ സല്‍പ്രവര്‍ത്തി ചെയ്തത്. കേരളത്തിന് പുറത്ത് നിന്നുള്ള ആദ്യത്തെ അവയവ ദാതാവാണ് കജോരി.

‘രണ്ട് പേരുടെ ജീവന്‍ രക്ഷിക്കുന്നത് നിസാര കാര്യമല്ലെന്നും ഭാര്യയുടെ ഓര്‍മ്മകള്‍ ഇവരിലൂടെ ജീവിക്കുമെന്നും ദേവി പ്രസാദ് പറഞ്ഞു. മാത്രവുമല്ല, അവയവ ദാനത്തിന് അതിര്‍ വരമ്പുകളില്ലെന്നും ഇത് മുന്‍ നിര്‍ത്തി ഏത് ദേശക്കാര്‍ക്കും അവയവ ദാനം ചെയ്യാനുള്ള മനസ്സ് ആര്‍ജിച്ചെടുക്കാന്‍ എല്ലാവരും കൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം സ്വദേശിയായ ഫിലിപ്പ് (55), കൊച്ചികാരനായ മേക്കര്‍ ടി എം എന്നിവര്‍ക്കാണ് കജോരിയുടെ വൃക്ക മാറ്റിവെച്ചത്.

ആലപ്പുഴയില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു കജോരിയും ഭര്‍ത്താവ് ദേവി പ്രസാദും. എന്നാല്‍ ഹൗസ് ബോട്ടില്‍ വെച്ച് കജോരിക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ കജോരിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് ദേവി പ്രസാദിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

നന്മയും തിന്മയും ഉള്ളവര്‍ എല്ലാ ഭാഷക്കാരിലുമുണ്ട്. കേരളത്തില്‍ തൊഴിലെടുക്കുന്ന ബംഗാളികള്‍ അടക്കമുള്ള അന്യ സംസ്ഥാനക്കാരില്‍ വലിയൊരു ശതമാനവും നിരുപദ്രവകാരികളാണ്. ഇവര്‍ ഇവിടെ ജോലി ചെയ്യുന്നതു കൊണ്ടാണ് മലയാളികളെല്ലാം കഞ്ഞികുടിച്ച് കഴിയുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

keralanews bengal woman dies on holiday donate kidneys

 

സത്യാര്ഥിയുടെ മോഷണം പോയ നോബൽ പുരസ്കാരം കണ്ടെത്തി; മൂന്നുപേർ പിടിയിൽ

keralanews the stolen nobel citation returned

ന്യൂഡൽഹി: സമാധാന നോബൽ പുരസ്‌കാര ജേതാവ് സത്യാര്ഥിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നോബൽ ഫലകവും പുരസ്കാരത്തിന്റെ മാതൃകയും ദൽഹി പോലീസ് കണ്ടെത്തി. മോഷണ സ്നാഘത്തില്പെട്ട മൂന്നുപേരെ അറസ്റ് ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലുള്ള കാൽക്കാജിയിലെ സത്യാര്ഥിയുടെ അപ്പാർട്മെന്റിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്.

നോബൽ പുരസ്കാരത്തിന്റെ യഥാർത്ഥ പതിപ്പ് സത്യാർത്ഥി 2015  ജനുവരിയിൽ രാഷ്‌ട്രപതി ഭവൻ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തിരുന്നു. സത്യാർത്ഥി യു  എസ്  സന്ദര്ശനത്തിലായിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.  ഈ സമയത്താണ് മോഷണം നടന്നത്. പിറ്റേന്ന് സത്യാര്ഥിയുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോളാണ് സംഭവം അറിഞ്ഞത്.

ഫില്ലൗരി നിര്‍മ്മിക്കുന്നത് കോഹ്ലിയല്ല; അനുഷ്‌ക ശര്‍മ്മ

keralanews fillowri is not produced by virat kohli

തന്റെ പുതിയ ചിത്രമായ ഫില്ലൗരി നിര്‍മ്മിക്കുന്നത് ക്രിക്കറ്റ് താരം വീരാട് കോഹ്ലിയാണെന്ന മാധ്യമ വാര്‍ത്തകയ്‌ക്കെതിരെ നടി അനുഷ്‌ക ശര്‍മ രംഗത്ത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി ഉന്നയിച്ചത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍ അതിന്റെ നിജ സ്ഥിതി കൂടി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാവേണ്ടെതുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെഴുതിയ ഗ്രൂപ്പിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനുഷ്‌കയുടെയും സഹോദരന്റെയും ഉമസ്ഥതതയിലുള്ള നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്റ്റേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്നെയും സഹപ്രവര്‍ത്തകരെയും അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അനുഷ്‌ക കൂട്ടിചേര്‍ത്തു. അന്‍ഷായ് ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലൗരി അടുത്തമാസം 24ന് തീയറ്ററുകളിലെത്തും.

നിരാഹാര സമരത്തിനൊരുങ്ങി ശശികല

keralanews sasikala plans indefenite hunger strike

ചെന്നൈ : സർക്കാർ രൂപീകരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ അണ്ണാ ഡി എം കെ ജെനെറൽ സെക്രട്ടറി വി കെ ശശികല ഉപവാസത്തിലേക്കെന്നു സൂചന. രാജ് ഭവന് മുന്നിലോ മറീന ബീച്ചിലെ ജയാ സ്മാരകത്തിന് മുന്നിലോ തന്നെ പിന്തുണയ്ക്കുന്ന എം ൽ എ മാർക്കൊപ്പം അവർ ഉപവാസമിരിക്കുമെന്നാണ് സൂചന. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവൻ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. ശശികല എം ൽ എ മാർക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായി എത്താനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണിത്.

അതേസമയം ഓരോ ദിവസം പിന്നിടുമ്പോളും രാഷ്‌ടീയമായി കൂടുതൽ കരുത്താർജിക്കുന്ന പനീർസെൽവത്തിനു പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ പനീർസെൽവത്തിനു അവസരം നൽകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെ തന്റെ പക്ഷത്തെ എം എൽ എമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിൽ ശശികല നേരിട്ടെത്തി അവരുമായി ചർച്ച നടത്തി. പിന്തുണ തുടരുമെന്ന് സാമാജികർ പ്രതിജ്ഞ എടുത്തു.  “ക്ഷമയ്ക്കും പരിധി ഉണ്ട്. ഒരു ഘട്ടം വരെ കാത്തിരിക്കും. അത് കഴിഞ്ഞാൽ ചെയേണ്ടത് ചെയ്‌തും. ശശികല പറഞ്ഞു. ഗവർണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണ് തീരുമാനം.

അതേസമയം ശശികലയെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുന്നത് സംബന്ധിച്ച് ഗവർണർ ഇന്നലെയും നിലപാട് പരസ്യമാക്കിയിട്ടില്ല. ഇതിനിടെ ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയോട് അനുഭവമുള്ളയാളാണ് സുബ്രഹ്മണ്യ സ്വാമി.  പനീർസെൽവമാകട്ടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കി.  പി ആർ സുന്ദരം, കെ അശോക് കുമാർ, വി സത്യഭാമ എന്നിവരാണ് പനീർസെൽവം പക്ഷത്തെത്തിയ എം പി മാർ.