ഈ മാസം 22 നു തമിഴ്നാട്ടിലെങ്ങും നിരാഹാര സമരം

keralanews case registered against mk stalin

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി സംബന്ധിച്ചുണ്ടായ സംഘർഷങ്ങളുടെ പേരിൽ മറീന ബീച്ചിൽ നിരാഹാരമിരുന്ന തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനെതിരെ പോലീസ് കേസെടുത്തു. നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് സ്റ്റാലിനെതിരായ കേസ്. സ്റ്റാലിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിരാഹാരം തുടങ്ങി ഉടൻ തന്നെ  സ്റ്റാലിനെയും സംഘത്തെയും പോലീസ് അറസ്റ് ചെയ്തു നീക്കിയിരുന്നു. അധികം വൈകാതെ വിട്ടയക്കുകയും ചെയ്തു. അതിനിടെ, ഫെബ്രുവരി  22 നു വ്യാപകമായി നിരാഹാര സമരം നടത്താൻ ഡി എം കെ തീരുമാനിച്ചു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

keralanews kalabhavan mani death case

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നുവെന്നു റിപ്പോർട്ട്. അന്വേഷണം ആരംഭിച്ച ഒരുവര്ഷമായിട്ടും കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകൾ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നു തെളിയിക്കാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് കേസ് അവസാനിപ്പിക്കും. കേസ്ഏതെങ്കിലും ദേശീയ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പോലീസ് എന്നാണ് സൂചന.എന്നാല്‍ കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം.തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും മണിയുടെ സഹോദരൻ പ്രതികരിച്ചു.

നടിയെ തട്ടികൊണ്ടുപോയ സംഭവം രണ്ടു പേര് കൂടി പിടിയിൽ

keralanews more persons arrested in relationwith absconding film star
കൊച്ചി : മലയാളി  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര് കൂടി പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. കേസിൽ പ്രതിയായ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഇവരെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പിടികൂടിയത്.
സംഭവത്തിൽ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ മുൻ ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാറാണ് (പൾസർ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു കേസെടുത്തത്.
മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലും പേരെടുത്ത നടി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

സ്റ്റാലിനെ അറസ്റ് ചെയ്തു നീക്കി

keralanews mk stalin hunger protest at marina beach

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിന് മുന്നിൽ നിരാഹാരമിരുന്ന പ്രതിപക്ഷ നേതാവ് സ്റ്റാലിനെ അറസ്റ് ചെയ്തു നീക്കി. മറീന ബീച്ചിൽ സമരം ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് കാണിച്ചാണ് പോലീസ് സ്റ്റാലിനെയും എം ൽ എ മാരെയും അറസ്റ്റു ചെയ്ത നീക്കിയത്.

വിശ്വാസ വോട്ടെടുപ്പിനിടെ സഭയിൽ ബഹളമുണ്ടാക്കിയതിനാണ് സ്പീക്കർ ധനപാലൻ സ്റ്റാലിനെയും എം ൽ എ മാരെയും പുറത്താക്കിയത്. ബാല പ്രയോഗത്തിനിടെ കീറി പറിഞ്ഞ വസ്ത്രവുമായി പുറത്തേക്കു വന്ന സ്റ്റാലിൻ അണികൾക്കിടയിലേക്കു നീങ്ങാൻ ശ്രെമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. ഇതിനെല്ലാമുള്ള പ്രതിഷേധമെന്ന നിലയിലാണ് സ്റ്റാലിൻ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്.

122 പേരുടെ പിന്തുണയുമായി പനീർശെൽവം

keralanews palaniswami beens vote for confidence

ചെന്നൈ : സംഘർഷ ഭരിതമായ മണിക്കൂറുകൾക്കൊടുവിൽ തമിഴ്നാട്ടിൽ എടപ്പാടി പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി. 122 എം ൽ എ മാരുടെ പിന്തുണയോടുകൂടിയാണ് പളനിസ്വാമി വിശ്വാസവോട്ട് നേടിയത്. ശബ്ദ വോട്ടെടുപ്പാണ് നടന്നതെന്നാണ് നിഗമനം. വോട്ടെടുപ്പിന്റെ സമയത് അണ്ണാ ഡി എം കെയുടെ 133 എം ൽ എ മാർ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരിൽ പനീർസെൽവം ഉൾപ്പെടെ  11 എം ൽ എ മാർ എതിർത്ത് വോട്ടു ചെയ്തു. പാർട്ടി  വിപ് ലംഘിച്ച സാഹചര്യത്തിൽ ഇവരുടെ എം ൽ എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി.

സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്. സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
ബഹളം മൂലം നിർത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ് സഭയ്ക്കുള്ളിൽനിന്നു ഡിഎംകെ അംഗങ്ങളെ സ്പീക്കർ പി. ധനപാലിന്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചു നീക്കിയത്. ഡിഎംകെ എംഎൽഎമാർ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കർ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ശശികലയാണ് ജയിച്ചതെന്നും എന്നായാലും സത്യം തെളിയുമെന്നും പനീര്‍ശെല്‍വം. ഇനി എല്ലാം തീരുമാനികേണ്ടത് തമിഴ് മക്കളാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കൽ ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ ഗതിയിലായി ; ജെയ്‌റ്റിലി

keralanews currency demonetization things became normal within weeks jaitley

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രശ്നങ്ങൾ അവസാനിക്കാൻ ഏതാനും മാസങ്ങൾ എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കാര്യങ്ങൾ സാധാരണ ഗതിയിൽ എത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര  ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.

അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുന്നതിനായി ലോകത്തു തന്നെ നടപ്പാക്കിയതിൽ ഈടാവും വലിയ നീക്കമായിരുന്നു ഇന്ത്യയിൽ നടപ്പിലാക്കിയ അസാധുവാക്കൽ. 2016 നവംബർ 8 നായിരുന്നു കേന്ദ്ര സർക്കാർ 500 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത് പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കി.

നോട്ട് അച്ചടിക്കുന്ന  റിസേർവ് ബാങ്കുകളിലും പ്രെസ്സുകളിലും യാതൊരു മുടക്കവും ഇല്ലാതെയാണ് ജോലികൾ നടക്കുന്നത്. . രാജ്യത്തെവിടെയും നോട്ടിന് ക്ഷാമം ഇല്ല. ഒരിടത്തുപോലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.

ശശികലയെയും ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

keralanews paneerselvam camp dismisses sasikala and dinakaran from party

ചെന്നൈ : ശശികലയെയും കൂട്ടരെയും പന്നീർശെൽവം പക്ഷം പുറത്താക്കി. മുഖ്യമന്ത്രി കസേര സംബന്ധിച്ച യുദ്ധം മുറുകിയ സാഹചര്യത്തിൽ പനീർസെൽവത്തെയും പിൻതുണയ്ക്കുന്ന നേതാക്കളെയും ശശികല എ ഐ എ ഡി എം കെ യിൽ നിന്ന് പുറത്താക്കിയതിന് മറുപടി എന്നോണമാണ് ഈ പുറത്താക്കൽ.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇ പളനിസാമി നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്. അതിനിടെ മൈലാപ്പുര്‍ എം.എല്‍.എ എം നടരാജന്‍ പനീര്‍ശെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചു.

ബെംഗളൂരു നഗരത്തിലെ തടാകത്തിനു വീണ്ടും തീപിടിച്ചു

keralanews bellandur lake again got fire in bengaluru

ബെംഗളൂരു: നഗരത്തിലെ ബെല്ലാണ്ടുർ തടാകത്തിനടുത്ത് വ്യാഴാഴ്ച വൈകുനേരം ഉണ്ടായ തീപിടുത്തം ശമിപ്പിച്ചെങ്കിലും പുകപടലം ഇപ്പോളും അന്തരീക്ഷത്തെ മൂടിയിരിക്കുകയാണ്. ഇതേ തുടർന്ന് തടാകത്തിലെ വെള്ളം നുരഞ്ഞു പതഞ്ഞു പൊങ്ങി. തടാകത്തിലേക്ക് കൊണ്ടിടുന്ന രാസമാലിന്യങ്ങളാണ് തീ പിടുത്തത്തിനു കാരണം. മേഘം കണക്കെ അന്തരീക്ഷത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുക ജനങ്ങളെ അകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബാങ്കുമായി ചേർന്നുള്ള റയിൽവെയുടെ തന്ത്രപരമായ നീക്കം

keralanews indian railway and sbi new project

ന്യൂഡൽഹി : ജനറൽ ക്ലാസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഇന്ത്യൻ റയിൽവേയുടെ പുതിയ സേവനം ഉടൻ. ജനറൽ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നീണ്ട ക്യുവിൽ നിൽക്കേണ്ട അവസ്ഥ അവസാനിക്കും. 2016 ആഗസ്റ്റിൽ തുടക്കമിട്ട പദ്ധതിയുടെ അവസാന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഇന്ത്യൻ റെയിൽവേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ഈ പുതിയ പദ്ദതിക്ക് തുടക്കമിട്ടത്. 2017 ഏപ്രിലിൽ പുതിയാവുന്ന പദ്ധതിയുടെ ട്രയൽ ഉടൻ തന്നെ  കൊണ്ടുവരുമെന്നാണറിയുന്നത്.

 

തമിഴ്‌നാട്ടിൽ വിശ്വാസവോട്ടെടുപ്പ് നാളെ; കരുനീക്കങ്ങളുമായി ഇരുപക്ഷവും

keralanews edappadi palaniswami gears up for trust vote

ചെന്നൈ : മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നാളെ വിശ്വാസ വോട്ടുതേടാനിരിക്കെ തമിഴ്‌നാട്ടിൽ ഇന്ന് കണക്കെടുപ്പുകളുടെ ദിനം. ഒപ്പമുള്ളവരെ കൂടെ നിർത്താൻ പഴനിസ്വാമിയും കൂടുതൽ പേരെ കൂടെ ചേർക്കാൻ പനീർസെൽവവും ശ്രമം തുടങ്ങി. നാളെ രാവിലെ 11 നാണു വിശ്വാസവോട്ടെടുപ്പു നടക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എ മാരെല്ലാം കുവത്തൂരിലെ റിസോർട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ  താമസിക്കുന്ന 124  പേരിൽ 117 പേർ പിന്തുണച്ചാൽ പഴനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാമ്പിൽ ആശങ്കയുണ്ടെങ്കിലും പനീർസെൽവം ഉയർത്തുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് അവർ.