
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മലിനീകരണ പ്ലാന്റിന് അനുമതിയില്ലെന്നു കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസയച്ചു. പ്രദേശ വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇങ്ങനൊരു നടപടി. പ്ലാന്റിൽ നിന്നുള്ള മലിനജലം കാരണം പ്രദേശ വാസികൾ പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗഭീതിയിലായതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി ഒൻപതു വർഷമായിട്ടും അനുമതി ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.








