പട്ടണമധ്യത്തില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികൾ

keralanews mattanur interstate labourers under dirty situation
മട്ടന്നൂര്‍: ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മുന്‍വശം മട്ടന്നൂര്‍-തലശ്ശേരി അന്തസ്സംസ്ഥാനപാതയോട് ചേര്‍ന്ന് പണിയുന്ന കെട്ടിടത്തിലാണ് അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരും സമീപവാസികളും പ്രതിഷേധത്തിലാണ്.
ഞായറാഴ്ച നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വെള്ളത്തിന്റെയും ആഹാര പദാര്ഥങ്ങളുടെയും സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. ഇന്ന്  നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ കെട്ടിടം സന്ദര്‍ശിച്ചേക്കും.

കന്നഡ നടൻമാർ വീണുമരിച്ച തടാകത്തിൽ പ്രേതസാന്നിധ്യം; നാട്ടുകാർ പറയുന്നു

keralanews ghost in thipanagondanahalli lake

ബംഗളുരു : കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻമാർ വീണു മരിച്ച തിപ്പണഗോണ്ടനഹള്ളി  തടാകത്തിൽ പ്രേത സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ. രാത്രികാലങ്ങളിൽ തടാകത്തിൽ നിന്നും അലർച്ചയും കരച്ചിലും കേൾക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇവിടേക്ക് ഇപ്പോൾ വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന ഷോർട് ചിത്രീകരിക്കുന്നതിനിടെ നടന്മാരായ ഉദയ്, അനിൽ എന്നിവർ തടാകത്തിൽ വീണു മരിക്കുന്നത്.

സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്‌ട്രപതി സാധ്യത ലിസ്റ്റിൽ

keralanews indian president list of probability

ന്യൂഡൽഹി : അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും സാധ്യത ലിസ്റ്റിൽ. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ , ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 4896  പേരാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്ന്റെ ഇലക്ട്‌റൽ കോളജിലുണ്ടാവുക.  ജൂലായിലാണ് ഇപ്പോളത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക

സി പി എം നു മംഗളുരു റാലി ഉണ്ടാക്കിയത് അപൂർവ്വനേട്ടങ്ങൾ

keralanews cpm mangaluru rali

മംഗളുരു: ശനിയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ പങ്കെടുത്ത രണ്ടു പരിപാടികളും തടസ്സമില്ലാതെ നടന്നു. സാധാരണ ഗതിയിൽ വലിയ മാധ്യമ ശ്രെദ്ധ വരാത്ത റാലി ദേശീയ ശ്രെദ്ധയിലേക്ക് വന്നു. റാലി തടയുമെന്നും പിണറായിയെ മംഗളൂരിൽ കാലുകുത്താൻ അനുവദിക്കിയില്ലെന്നുമുള്ള പ്രഖ്യാപനം ഒന്നുകൊണ്ടു മാത്രമാണ് ഇത്രയും ആളുകൾ പരിപാടിക്ക് വന്നതെന്ന് മംഗലുരുവിലെ സി പി ഐ (എം)  കേന്ദ്രങ്ങൾ പറയുന്നു. തിരക്കുകാരണം പന്തലിനു പുറത്തു കസേരയിട്ടാണ് റാലി  കഴിഞ്ഞു വരുന്നവർക്ക് ഇരിപ്പിടമൊരുക്കിയത്.

മുഖ്യമന്ത്രി മംഗളൂരുവിൽ

keralanews CM in mangaluru

മംഗളുരു : ബി ജെ പി യും സംഘ പരിവാർ സംഘടനകളും ആഹ്വാനം  ചെയ്ത പ്രതിഷേധങ്ങൾക്കു നടുവിൽ മുഖ്യ മന്ത്രി മംഗളൂരുവിൽ. രാവിലെ പത്തരയ്ക് മലബാർ എക്‌സ്പ്രസ്സിൽ മംഗളൂരുവിൽ എത്തിയ മുഖ്യമന്ത്രിയ്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നഗരത്തിൽ വൻ സുരക്ഷാ സംവിധാനം ഏർപെടുത്തിയിട്ടുണ്ട്. പിണറായിയെ  തടയുമെന്ന സംഘപരിവാർ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളെ കൈവിട്ട് റിസേർവ് ബാങ്ക്

keralanews rbi's new notification

ന്യൂഡൽഹി :വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് ആർ ബി ഐ. ഈ അധികാരം 2015  മുതൽ നിലവിലുണ്ട്. എന്നാൽ സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്ന് റൂറൽ ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.

സർവീസ് ചാർജുമായി ബന്ധപ്പെടുന്ന വിവരങ്ങൾ കൃത്യമായും ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. ചെറിയ തുകയുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും എന്നാൽ ചെക്ക് മാറുക പോലെയുള്ള സേവനങ്ങൾക്ക് ചാർജ് ഈടാക്കണമെന്നുമാണ് ഉത്തരവ്.

അമ്മയില്ലാത്ത പിറന്നാളാഘോഷം; ഇന്ന് ജയലളിതയുടെ അറുപത്തി ഒൻപതാം ജന്മദിനം

keralanews today is jayalalitha's 69th birthday

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തി ഒൻപതാം ജന്മദിനാണ് ഇന്ന്. ജയലളിത മരിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാൾ പരമാവധി ആഘോഷമാക്കാനാവും ശശികല, പനീർസെൽവം വിഭാഗങ്ങൾ ശ്രെമിക്കുക.  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അറുപത്തി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും.

വൃദ്ധിമാൻ സാഹ സൂപ്പർമാനോ?

keralanews wriddhiman saha superman

പുണെ : ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ് ടെസ്റ്റ് പരമ്പരയിലെ ഹൈലൈറ്റായത് ഇന്ത്യൻ വിക്കറ്റു കീപ്പർ വൃദ്ധിമാൻ സാഹയാണ്. മത്സരത്തിന്റെ 81 നാമത്തെ  ഓവറിലായിരുന്നു സാഹയുടെ അത്യുജ്വല പ്രകടനം. ഒനീഫിന്റെ ബാറ്റിൽ കൊണ്ട് കീപ്പറുടെ വലതു വശത്തു കൂടി അതിവേഗം ഉയർന്നു പൊങ്ങിയ പന്തിനെ അസാധ്യമായ ഒരു പറക്കലിലൂടെ ആയിരുന്നു സാഹ  കയ്യിലൊതുക്കിയത്.

ധോണിക് പകരക്കാരനായി 2014  ലാണ് സാഹ ഇന്ത്യൻ ടീമിലെത്തുന്നത്. പരിക്കിന് ശേഷം തിരിച്ചെത്തിയ സാഹ ഈ ടീമിൽ എത്തിയേക്കില്ലെന്നു   റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെലെക്ടർ പ്രസാദ് സാഹയിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. അത് വെറുതെയായില്ല. .

മുഖ്യ മന്ത്രി പിണറായി വിജയനെ നാളെ മംഗളൂരുവിൽ തടയും ;സംഘപരിവാറിന് ബി ജെ പിയുടെ പിന്തുണ

keralanews b j p is supporting sangha parivar

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ നാളെ മംഗളൂരുവിൽ തടയാനുള്ള സംഘപരിവാർ സംഘടനകൾക് ബി ജെ പി സംസ്ഥാന നേതൃത്വം പിന്തുണ നൽകുന്നു. എല്ലായിടങ്ങളിലും പ്രതിഷേധങ്ങൾ ജനാധിപത്യ പരമായ രീതിയിൽ നടക്കുമെന്നും പ്രതിഷേധം എന്നുള്ളത് ജനാധിപത്യപരമാണെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ. സംഘ പരിവാർ പ്രസ്ഥാനങ്ങൾക്കെതിരെ സി പി എം അക്രമം തുടർന്നാൽ സംസ്ഥാനത്തിന് പുറത്തു രാജ്യത്തൊരിടത്തും മുഖ്യമന്ത്രിയ്ക് കാലുകുത്താൻ കഴിയില്ലെന്നുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി. എന്നാൽ നാളത്തെ ഈ പ്രതിഷേധം അനാവശ്യമാണെന്ന് ബി ജെ പി യിലെ തന്നെ ഒരു വിഭാഗം ആക്ഷേപിച്ചിട്ടുമുണ്ട്.

വലവിരിച്ചു കാത്തിരുന്നത് വെറുതെയായി; കേരള പോലീസ് നാണക്കേടിൽ

keralanews palsar suni s arrest shame on kerala police

കൊച്ചി : എന്തുവന്നാലും പൾസർ സുനിയെ അറസ്റ് ചെയ്യും എന്ന് വീമ്പു പറഞ്ഞു നടന്നിരുന്ന കേരള പോലീസിന് എല്ലാ അർത്ഥത്തിലും നാണക്കേടായി ഈ അറസ്റ്. സിനിമാക്കാരുമായി ഒരു ഒത്തുകളി ആരോപണം പോലും നേരിടേണ്ടി വന്നേക്കാം. നിയമസഭയിൽ ഇത് സർക്കാരിനും ഒരു തലവേദനയായി മാറും.

ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളം എ സി ജെ എം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ കോടതി മുറിക്കുളിൽ നിന്നും പോലീസ് ബലമായി പിടിച്ചു ഇറക്കി ബിജേഷിനൊപ്പം അറസ്റ് ചെയ്യുകയായിരുന്നു. ഈ നടപടിയിൽ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധം ഉയർത്തിയിട്ടും ഉണ്ട്. വെള്ളിയാഴ്ച രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. പ്രതിക്കായി വല വിരിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നാടകീയമായ ഈ അറസ്റ് .