സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായ വി പി ഷാജിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളാ ടീമിനെ നയിക്കുന്നത് ഉസ്മാനാണ്.

കേരളാ റ്റീം : മിഥുൻ വി, അജ്മൽ, എസ്.മെൽബിൻ, എം നജേഷ്, എസ് രാഹുൽ, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൺ, ഷെറിൻ സാം, മുഹമ്മദ് പാറോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൻ സേവിയർ, ജിജോ ജോസഫ്, അസറുദ്ധീൻ, ഉസ്മാൻ, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ് , ജിപ്‌സം, സഹൽ അബ്ദുൽ സമദ്.

ട്രയിനിലെ സ്ഫോടനത്തെ കുറിച്ച് നിർണായക വിവരം നൽകിയത് കേരളാ പോലീസ്

keralanews madhyapradesh train blast
തിരുവനന്തപുരം : ഭോപ്പാൽ-ഉജ്ജയിൻ പാസ്സന്ജർ ട്രെയിനിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസിന്റെ രൂപമായ ഖുരാസാന്‍ സംഘടനയെ കുറിച്ച് നിർണായക വിവരം നൽകിയത് കേരളാ പോലീസ്. സിറിയയിലെ ഐ എസ് തീവ്രവാദികളുടെ നേതാവ് ഉത്തർപ്രദേശിലെ യുവാക്കളോട് മധ്യപ്രദേശിലെ തങ്ങളുടെ പ്രസ്ഥാനത്തെ കുറിച്ച് സംസാരിച്ചതിന്റെ നിർണായക വിവരങ്ങളാണ് കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ചോർത്തി ഉത്തർപ്രദേശ് തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറിയത് . ഐ.എസ് ആണ് ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ത്യയില്‍ ഐ.എസ് നടത്തിയ ആദ്യ ആക്രമണമാണ് ഇത്.

വനിതാദിനത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ പറത്തുന്നത് വനിതകൾ

keralanews air india women piolets

മുംബൈ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒൻപതു വിമാനങ്ങൾ പറത്തുന്നത് വനിതാ പൈലറ്റുമാരാണ്. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട്, ചെന്നൈ , മുംബൈ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായ് , ഷാർജ, ദമാം എന്നിവിടങ്ങളിലേക്കാണ് വനിതാ പൈലറ്റുമാർ വിമാനങ്ങൾ പറത്തുക. 14  വനിതാ പൈലറ്റുമാരും 34  വനിതാ ക്യാബിൻ ക്രൂമാരും  ചേർന്നാണ് വിമാനങ്ങൾ പറത്തുന്നത്.

കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

keralanews india in first position

ദില്ലി : ഇന്റർനാഷണൽ ആന്റി ഗ്രാഫ്ട് ഗ്രൂപ്പ് ആയ ട്രാൻസ്പെരൻസി ഇന്റർനാഷണൽ നടത്തിയ സർവേയിൽ ഏഷ്യ പസഫിക് മേഖലയിൽ കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം. മൂന്നിൽ രണ്ടു ഇന്ത്യ കാരും കൈക്കൂലി വാങ്ങുന്നു എന്നാണ് സർവേയുടെ കണ്ടെത്തൽ. രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്. പാകിസ്ഥാനും ചൈനയും ഈ കാര്യത്തിൽ പിന്നോട്ടാണ്. ഏറ്റവും കുറവ് ജപ്പാനിലാണ്. കൈക്കൂലി വാങ്ങുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.

എ സി ജാക്കറ്റ് പുറത്തിറക്കി ഗിരിരാജ് സിംഗ്

ac- jacket to regulate temperature

പാട്ന: കേന്ദ്രമന്ത്രി ഗിരിരാജിന്റെ മറ്റൊരു സംഭാവന കുടി പൊതു ജനങ്ങളിലേക്ക്. മാസങ്ങൾക്കു മുൻപ് സ്വന്തം മണ്ഡലത്തിൽ സോളാർ ചർക്കകൾ കൊണ്ട് വന്നതിനു പിന്നാലെ പുതിയൊരു സ്പെഷ്യൽ എ സി ജാക്കറ്റ് കുടി രംഗത് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. പരുത്തിയും സാങ്കേതിക വിദ്യയും  കൂട്ടി ഇണക്കിയതാണ് ഈ സ്പെഷ്യൽ ജാക്കറ്റ്. സ്വയം കൂളായി ഇരിക്കാൻ സഹായിക്കുന്ന ഈ ജാക്കറ്റിൽ രണ്ടു ബട്ടണുകളുണ്ട് ചുമന്ന നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുടു ലഭിക്കും. പച്ച ബട്ടൺ ചുടു കുറയ്ക്കാനും സഹായിക്കും. ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന എയർ ഫാനുകളാണ് ഇതിന്റെ പിന്നിൽ.

താപനില വളരെ കുറയുന്ന സിയാച്ചിൻ പോലെയുള്ള സ്ഥലങ്ങളിൽ ജോലി എടുക്കുന്ന ജവാന്മാർക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഹാഫ് ജാക്കറ്റിനു 18 ,൦൦൦ രൂപയും ഫുൾ ജാക്കറ്റിനു 25 ,൦൦൦ രൂപയുമാണ് വില. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥികളാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത്.

ലഖ്‌നൗ മാരത്തോൺ വെടിവെയ്പ്പ് അവസാനിച്ചു

keralanews lucknow encounter

ലഖ്‌നൗ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന താക്കുർഗേജ്ജ് മേഖലയിൽ 10  മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ് അവസാനിച്ചു. ഒഴിഞ്ഞ വീട്ടിനുള്ളിൽ കയറിയ തീവ്രവാദി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.  ഇയാൾ കൊല്ലപ്പെട്ടു. ഇയാൾക്കു ഐ എസുമായി ബന്ധമുണ്ടെന്നാണ് സൂചന. വധിക്കപ്പെട്ട ആളുടെ  പേര് സെയ്‌ഫുല്ല എന്നാണെന്നു പോലീസ് അറിയിച്ചു. ഭോപ്പാൽ ട്രെയിൻ ദുരന്തത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്ന് തോക്ക്, കത്തി എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട് 3  30  നു ആരംഭിച്ച ഏറ്റുമുട്ടൽ ബുധനാഴ്ച പുലർച്ചെ മുന്ന് മണിക്കാണ് അവസാനിച്ചത്.

ബംഗളുരുവിൽ ഇന്ത്യയ്ക്ക് ജയം

keralanews inidia won in bengaluru (2)

ബംഗളുരു : ആസ്ട്രേലിയയ്‌ക്കെതിരെ ബംഗളുരുവിൽ നടന്ന ബോർഡർ ഗാവസ്‌കർ പരമ്പരയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ ജയം. 75  റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ   188  എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ആസ്‌ട്രേലിയ 112  റൺസിന്‌ പുറത്തായി. ഇതോടെ ഈ പരമ്പര 1 -1  എന്ന നിലയിലായി.

സ്പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രെമിച്ചു; യുവാവ് അറസ്റ്റിൽ

keralanews man held at delhi airport with gold within speaker

ന്യൂഡൽഹി: സ്പീക്കറിനകത് സ്വർണം കടത്തികൊണ്ടുവരാൻ ശ്രമിച്ച യുവാവിനെ കസ്റ്റംസുകാർ പിടികൂടി. ദുബായിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോളാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ കൊണ്ടുവന്ന സ്പീക്കറിനകത് വെളുത്ത പെയിന്റ് അടിച്ച നിലയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എല്ലാം കുടി 60  ലക്ഷത്തോളം വിലവരുന്ന സ്വർണമാണ് കടത്തികൊണ്ടുവന്നതെന്നു കസ്റ്റംസുകാർ പറഞ്ഞു. അതേസമയം നോട്ട് നിരോധനത്തോടുകൂടി സ്വർണക്കടത്തു ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നിരോധനം പിൻവലിച്ചതോടെ വീണ്ടും കുടിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

കണ്ണൂരിൽ നാളെ ഡിജിറ്റൽ രഥം

keralanews digital carriage in kannur tomorrow

കണ്ണൂർ : പൊതുജനങ്ങൾക്ക് ഇ സേവനങ്ങളെപ്പറ്റി അറിയാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സുവര്ണാവസരമെന്ന നിലയിൽ ജില്ലയിലെത്തുന്ന ഡിജിറ്റൽ രഥത്തിന്റെ കൊടി കൈമാറ്റം വയനാട് ജില്ലയിലെ തലപുഴയിൽ നടന്നു. നാളെ രാവിലെ ആറിന് പത്തുമണിക്ക് കലക്ടറേറ്റ് പരിസരത്തു വിവിധ പരിപാടികളോട് കൂടി പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും.  ജില്ലയിലെ പതിനൊന്നു കേന്ദ്രങ്ങളിലൂടെയാണ് വാഹനം കടന്നു പോകുക. പര്യടനം 11  നു പയ്യന്നൂരിൽ സമാപിക്കും. കേന്ദ്ര സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി വകുപ്പും ജില്ലാ ഇ ഗവേണൻസ് വിഭാഗവും തദര്ശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

കണ്ണൂരിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര മാർച്ച് എട്ടിന്

keralanews women s right declaration journey on march 8

കണ്ണൂർ : അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, വർക്കിംഗ് വിമൻസ് കോ ഓഡിനേഷൻ കമ്മിറ്റി, കർഷക തൊഴിലായി യൂണിയൻ,കേന്ദ്ര  സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ, ബെഫി, എ കെ ജി സി ടി എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞു മുന്ന് മണിക്ക് കണ്ണൂർ സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട് സ്റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുധ സുന്ദർ രാമൻ ഉത്ഘാടനം ചെയ്യും. പി കെ ശ്രീമതി മുഖ്യ പ്രഭാഷണം നടത്തും.