മുംബൈ : ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം നടത്തിയ ജിയോയുടെ വരവോടു കൂടി നിരവധി ഓഫറുകൾ മൊബൈൽ കമ്പനികൾ മുന്നോട്ട് വെച്ചിരുന്നു ഇതിന്റെ ഭാഗമായി ഐഡിയയും പുതിയ ഓഫറുകൾ മുന്നോട്ടു വെക്കുന്നു. ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെവിടെയും റോമിങ് ചാർജില്ലാതെ ഇൻകമിങ് കോളുകൾ ലഭിക്കുമെന്ന് ഐഡിയ പറയുന്നു. സൗജന്യ റോമിങ് ബൊണാൻസ് എന്നപേരിലാണ് ഐഡിയ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഐഡിയയുടെ പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
എന്‍ ബിരേന്‍ സിങ്ങിനെ മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു
ഇംഫാല്‍: മണിപ്പൂരിലെ ബി.ജെ.പിയുടെ നിയമസഭാകക്ഷി നേതാവായി എന്‍ ബിരേന്‍ സിങ്ങിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. അദ്ദേഹം ഉടന്‍ ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപവൽക്കരണത്തെ പറ്റി സംസാരിക്കും.അതിനിടെ മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് ഇബോബി സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ രാജിവെക്കുമെന്ന് സിങ് വ്യക്തമാക്കി.മണിപ്പൂരില്‍ 28 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. 21 എം.എല്‍.എമാരുള്ള ബി.ജെ.പി മൊത്തം 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എം.എല്‍.എമാരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം എത്രവേണമെങ്കിലും പിന്‍വലിക്കാം
മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു പ്രധാന കാരണം.
കത്രീന കൈഫിന് ഷൂട്ടിംഗിനിടെ ഗുരുതരപരിക്ക്
മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.
പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടിയുടെ കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് അഭിനയിക്കാന്‍ കഴിയുകയുള്ളൂ.ഇതിനു ഏകദേശം രണ്ടാഴ്ച ടൈം എടുക്കും.
യു പി ഭരിക്കുന്നതാര്?
ലക്‌നൗ: ഇനിയുള്ള അഞ്ച് വര്‍ഷം യു.പിയെ ആര് ഭരിക്കണമെന്നുള്ള ചര്‍ച്ചയിലാണ് ബി.ജെ.പി നേതൃത്വം. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരാനിരക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യു.പിയില്‍ നിരവധി കാര്യങ്ങള്‍ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതായിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാദ്ധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നതെങ്കിലും അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും തന്നെയായിരിക്കും.
മണിപ്പുരിൽ ബി ജെ പി സർക്കാരിന് സാധ്യത
ഇംഫാല്‍: മണിപ്പൂരിൽ വലിയ കക്ഷിയെങ്കിലും ഭരണം നേടാൻ കോൺഗ്രസ്സിന് മറ്റു കക്ഷികളുടെ സഹായം വേണ്ടി വരും. ഇതോടെ ഗോവയ്ക്ക് പിന്നാലെ മണിപ്പൂരും തൂക്കുമന്ത്രിസഭയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കഷിയെങ്കിലും 26 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 21 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളു. ആകെയുള്ള 60 സീറ്റുകളില്‍ 30 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പക്ഷേ 26 സീറ്റേ ലഭിച്ചിച്ചുള്ളു എന്നതിനാല്‍ മറ്റ് കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെയും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പാര്‍ട്ടി ഭാരവാഹികളെയും ഇതോടൊപ്പം അഭിനന്ദനം അറിയിക്കുന്നു, അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണു പാർട്ടിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് വന്‍ വിജയം; കോൺഗ്രസ് തകർന്നു
ഡെറാഡൂൺ : സ്റ്റേറ്റ് അസംബ്ലി ഇലെക്ഷനിൽ ബി ജെ പി യ്ക്ക് വൻ വിജയം. മുന്നിൽ രണ്ടു ഭൂരിപക്ഷത്തിനു അപ്പുറമുള്ള വിജയം വിമര്ശകര്ക്കുള്ള മോദിയുടെ മറുപടി കൂടിയാണ്. മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ മോഡി എഫക്ടിലൂടെയാണ് ഉത്തരാഖണ്ഡിലും ബി ജെ പി അധികാരത്തിൽ വന്നത്. കേന്ദ്രം ബി ജെ പി ഭരിക്കുമ്പോൾ സംസ്ഥാനത്ത ബി ജെ പി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിലെ ഉത്തംഗണ്ഡ് ആക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രചാരണം.
അഖിലേഷ് യാദവ് ഇന്ന് രാജി സമർപ്പിക്കും
ലക്നൗ : യു പിയിൽ ഭരണ കക്ഷിയായിരുന്ന എസ് പി തിരഞ്ഞെടുപ്പിൽ തോറ്റതോടെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഇന്ന് ഉച്ച കഴിഞ്ഞായിരിക്കും അഖിലേഷ് ഗവർണറെ കാണുന്നത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന ബി ജെ പി യു പിയിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി സമർപ്പണം.
ബി ജെ പി പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങി
ന്യൂഡൽഹി : ഉത്തർപ്രദേശിൽ പാർട്ടിപോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ ബി ജെ പി പ്രവർത്തകർ ലക്‌നോവിലും കാൺപുരിലും മധുര വിതരണത്തോടൊപ്പം ആഹ്‌ളാദപ്രകടനം തുടങ്ങി. നോട്ട് അസാധുവാക്കൾ ബി ജെ പിയുടെ ഇമേജിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്. ലഡു വിതരണവും ഹോളി ആഘോഷവുമായി അപ്രതീക്ഷിത വിജയത്തിൽ ആഹ്ളാദം പങ്കു വെക്കുകയാണ് പ്രവർത്തകർ.