ലഖ്‌നൗ: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ലഖ്‌നൗവില്‍ നടക്കും. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. നാളെയാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഈ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.
ഇനി ലോകത്തെവിടെനിന്നും വോട്ടു ചെയ്യാം
തിരുവനന്തപുരം: വോട്ടിങ് സ്ഥലത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് രാജ്യത്തെവിടെനിന്നു വേണമെങ്കിലും വോട്ടു ചെയ്യാനുള്ള സംവിധാനവുമായി (സി-ഡാക്) . സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനു അകത്തുതന്നെ, താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം എന്നിങ്ങനെയുള്ള തിരിച്ചറിയൽ വിവരങ്ങള്‍ നല്‍കിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടറുടെ സകലവിവരങ്ങളും ഓണ്‍ലൈനില്‍ കാണാം.വോട്ടര്‍ തന്നെ വെരിഫൈ ചെയ്തു നല്‍കുന്ന സ്ലിപ്പും ഇതിന്റെ കൂടെ ഉണ്ടാവും. ഇങ്ങനെയും വോട്ടെണ്ണല്‍ നടക്കുമെന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണ്.
യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു
ചെന്നൈ : യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് അമിത വേഗത്തിൽ വന്ന വാഹനം മരത്തിലിടിച്ച് കത്തി അമരുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍.
മോഡലാവാന്‍ കൊതിച്ച ലഹരിക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും മുറിക്കുള്ളില്‍ പൂട്ടി തീയിട്ടു
മൈസൂരു: മോഡലാവാന്‍ കൊതിച്ച പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി വര്‍ഷങ്ങളായി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് താമസം. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ലഹരി ഉപേക്ഷിക്കാൻ മുത്തച്ഛനും മുത്തശ്ശിയും നിർബന്ധിച്ചപ്പോൾ ക്ഷുഭിതയായി പെൺകുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീടിനകത്ത് പൂട്ടിയിട്ട് തീയിടുകയായിരുന്നു. പെൺകുട്ടി ഉടൻതന്നെ സ്ഥലം വിട്ടു. അടുത്ത പ്രദേശത്തെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വൃദ്ധ ദമ്പതികളെ രക്ഷിക്കാനായി. ഇരുവരെയും ചെറിയ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി ശക്തി പ്രാപിക്കുന്നതില്‍ ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയതില്‍ ആശങ്കയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്.അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യുന്നത് ഇനി കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും ചൈനീസ് മാധ്യമം വിലയിരുത്തുന്നുണ്ട്. മോദി ചൈനീസ് അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിലെ യുഎസ് നിലപാടിനെ ഇന്ത്യ പിന്തുണച്ചതും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ചൈനീസ് വിരുദ്ധ നിലപാടുകള്‍ ഗ്ലോബല്‍ ടൈംസ് എടുത്തുപറയുന്നുണ്ട്.
മനോഹര്‍ പരീക്കര്‍ ഗോവയില്‍ വിശ്വാസവോട്ട് നേടി
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ബിജെപി 22 വോട്ട് നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ ഗവര്‍ണര്‍ ബി ജെ പി യെ ക്ഷണിക്കുകയായിരുന്നു ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അവസരം നല്‍കുകയായിരുന്നു. അങ്ങനെയാണ് 22 എംഎല്‍എമാരുടെ പിന്തുണ പരീക്കര്‍ നേടിയത്.
കണ്ണൂർ വിമാനത്താവളനിയമനം തർക്കവും പരാതിയും
കണ്ണൂര്‍: വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള ആദ്യ ഘട്ടത്തിൽ തന്നെ തര്‍ക്കം. വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയവരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിനല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്നതും കിയാല്‍ അല്ല ജോലിനല്‍കുന്നതെന്നതുമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതോടെ അഭിമുഖത്തിനെത്തിയവര്‍കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കെല്ലാം ജോലിനല്‍കുകയെന്നതാണ് കിയാലിന്റെയും ലക്ഷ്യമെന്ന് എച്ച്.ആര്‍. മാനേജര്‍ ദിനേശ്കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും കിയാലില്‍തന്നെ ജോലിനല്‍കാനുള്ള ഒഴിവ് അവിടെയുണ്ടാകണമെന്നില്ല. അതുകൊണ്ടാണ് എയര്‍ലൈന്‍സ് കമ്പനികളുമായി കിയാല്‍ ധാരണയിലെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ അനെക്കല്‍ ജില്ലയിലെ ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ച അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ വാസുവിനെ കണ്ടെത്തിയതെന്നാണ് ബെംഗളൂരു റൂറല്‍ പോലീസ് സുപ്രണ്ട് വിനീത് സിങ് പറഞ്ഞത്.കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലും ഇവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ശ്രീനിവാസ് പ്രസാദ് സൗമ്യ സ്വഭാവിയും ഒരു കേസില്‍ പോലും ഇല്ലാത്ത വ്യക്തിയുമായിരുന്നെന്ന് ആര്‍എസ്എസ് മീഡിയാ കോഡിനേറ്റര്‍ പദ്മകുമാര്‍ പറഞ്ഞു
കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: യു.പി തിരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിയെ അഭിനന്ദിക്കുന്നു.എന്നാൽ അവർ വിജയിച്ചത് പണവും പദവിയും ദുരുപയോഗം ചെയ്തിട്ടാണെന്നു അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകാം. യു.പിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. അത് അംഗീകരിക്കുന്നു’ – രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഞങ്ങള്‍ വിജയിച്ചു എന്നും ആ സംസ്ഥാനങ്ങളിലേത് ഒട്ടും മോശമല്ലാത്ത ഫലമാണെന്നും രാഹുല്‍ പറഞ്ഞു.
പരീക്കർ സത്യപ്രത്ജ്ഞ ചെയ്യാനിരിക്കെ, കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ഗോവയിൽ മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ബി ജെ പിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്ക് എതിരെ കോൺഗ്രസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹോളി പ്രമാണിച്ചു കോടതി അവധിയാണെങ്കിലും അടിയന്തിര സാഹചര്യം പ്രമാണിച്ചു വാദം കേൾക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഈ തീരുമാനം എന്ന് വാദിച്ച് ഗോവ നിയമ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്ലേകറാണ് ഹർജി സമർപ്പിച്ചത്.