പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ; മോഡി

keralanews modi asks bjp mp s to ensure presecne in parliament

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ഒട്ടേറെ ജോലികളുണ്ടാകും എന്നാല്‍ അതൊന്നും സഭയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമല്ല. പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക  കടമ. പാര്‍ലമെന്റില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മോദി ഇക്കാര്യത്തില്‍ തന്റെ അനിഷ്ടം തുറന്നു പറഞ്ഞത്. ഒരു നിശ്ചിത എണ്ണം എംപിമാരില്ലെങ്കില്‍ പാര്‍ലമെന്റില്‍ ക്വാറം ബെല്‍ മുഴക്കുകയും എന്നിട്ടും എംപിമാരെത്തിയില്ലെങ്കില്‍ സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ സ്ഥിരമായി എത്തെണമെന്ന് എംപിമാരോട് മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹം  ഇക്കാര്യം കര്‍ശനമായി  ആവശ്യപ്പെടുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

മി​ഷേ​ലി​ന്‍റെ മ​ര​ണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിൽ

keralanews mishels death

കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.സുരക്ഷാ കാരണങ്ങളാൽ ക്രോണിനെ കൂടാതെയാണ് സംഘം ഛത്തീസ്‌ഗഡിലെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെടുക്കുന്നതിനായി ഗോശ്രീ പാലത്തിനു സമീപം കായലിൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകി.

റിപ്പോര്‍ട്ട് വ്യാജം: ധനുഷ് കാക്കപ്പുള്ളി മായ്ച്ചിട്ടില്ല

keralanews actor dhanush case

ചെന്നൈ: ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ധനുഷ് അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്നും ഇപ്പോൾ  പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിൽ  കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നടന്‍ ധനുഷ് ആരുടെ മകന്‍ ?

keralanews actor dhanush new parents

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ധനുഷ് ആരുടെ മകനാണെന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം മുറുകുന്നു. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം  വേണമെന്നുമാണ് മാതാപിതാക്കളായി എത്തിയവരുടെ ആവശ്യം.

വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി.

ഗംഗ,യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കി

keralanews court order ganga yamuna national rivers
നൈനിറ്റാള്‍: പുണ്യനദികളായ ഗംഗ,യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ  വിധി. നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ ‘നിയമപരമായ രക്ഷിതാക്കള്‍’ ആയും കോടതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും ഈ നദികൾക്കും  ബാധകമാണെന്ന്  ജസ്റ്റിസ് രാജീവ് ശര്‍മയും ജസ്റ്റിസ് അലോക് സിങ്ങും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഹരിദ്വാര്‍ സ്വദേശിയായ മുഹമ്മദ് സലിം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

നേതൃസ്ഥാനം വഹിക്കാൻ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് സി.ആര്‍ മഹേഷ്

keralanews rahul gandhi vs cr maheshkeralanews rahul gandhi vs cr mahesh (2)

കൊല്ലം: നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്.  ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് രാഹുല്‍ കാണണമെന്നും മഹേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാൻ  തയ്യാറാണെന്നും മഹേഷ് പറയുന്നു

സഹകരണ ബാങ്കുകള്‍ക്കും ശനിയാഴ്ചയിലെ അവധി ബാധകമാക്കണം

keralanews saturday leave co operative banks

കണ്ണൂര്‍: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകൾക്കും ശനിയാഴ്ചയിലെ അവധി ബാധകമാകണമെന്നു ആവശ്യം. രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പൊതുഅവധിയായി കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ  സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. അത്തരം ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്നാണ് ആവശ്യം.

നോട്ട് പ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന പിഗ്മി കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും ബാങ്കുകള്‍നല്‍കിവരുന്ന മാസാന്തആനുകൂല്യത്തില്‍ വര്‍ധന വരുത്തണം, സഹകരണ ജീവനക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ നടപ്പാക്കിയതുപോലുള്ള വി.ആര്‍.എസ്. പാക്കേജ് ഏര്‍പ്പെടുത്താന്‍ സഹകരണനിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി.ശറഫുദ്ദീന്‍ ആധ്യക്ഷതവഹിച്ചു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്തി; ബി എസ് പി

keralanews legislative assembly election

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി ബി.എസ്.പി. കോടതിയിലേക്ക്. ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കുമെന്നും മായാവതി വ്യക്തമാക്കി. എസ്.പിയും കോണ്‍ഗ്രസും മായാവതിയുടെ ആരോപണത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

keralanews ilajaraja against spb and chithra
ചെന്നൈ: ഗായകരായ ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും പകര്‍പ്പവകാശം ലംഘിച്ചെന്ന കാരണത്താല്‍ സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസയച്ചു. താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുമതിയില്ലാതെ വിവിധ വേദികളില്‍ ആലപിച്ചെന്നാരോപിച്ചാണ് ഇങ്ങനെയൊരു നിയമ നടപടി.എസ് പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്കിലൂടെ ആണ് സംഭവം തുറന്നു പറഞ്ഞത്. പകര്‍പ്പവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ കണ്ടെത്തൽ

keralanews 23 indian universities are fake

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു

രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. രാജ്യത്തെ അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളുടെ പട്ടിക യുജിസിയുടെയും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടിക എഐസിടിഇയുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.