ബെംഗളൂരു : സർക്കാർ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു കുർമ റാവു ബുർദിപാദ ഗ്രാമത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ ചെളി വെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ചതിനെ പേരിൽ ഗ്രാമവാസികൾ കൈകളിലേറ്റി കൊണ്ടുപോകുന്ന വിഡിയോ വിവാദമായി. സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധമുയർന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ ഒരു കിലോമീറ്ററിലേറെ നടന്നശേഷമാണ് ചെളിവെള്ളം നിറഞ്ഞ സ്ഥലത്തെത്തിയതെന്നും താൻ വിലക്കിയിട്ടും ഗ്രാമീണർ നിർബന്ധപൂർവം കൈകളിലേറ്റുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.