ഇനി ബി എസ് 4 വാഹനങ്ങൾ മാത്രം

keralanews bs 4 vehicles april 1 onwards

ന്യൂഡല്‍ഹി: ഭാരത് സ്‌റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാനാകില്ല. ബി.എസ്.-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രിം കോടതിവിധിപ്രസ്താവം നടത്തി. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്.-3 വാഹനങ്ങളുടെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ സാധിക്കു.

ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ

keralanews mumbai jinnah house

മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതി ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ. ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചന നടന്നത് ഇവിടെയാണ്. ഈ സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുകയാണ് വേണ്ടത്.അത് പൊളിച്ച് അവിടെ സാംസ്‌കാരിക നിലയം പണിയണമെന്നും ലോധ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ശത്രുസ്വത്ത് നിയമപ്രകാരം ജിന്നയുടെ വസതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലാണെന്നും ലോധ പറഞ്ഞു

രാമക്ഷേത്രം നിർമിക്കും; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ്

keralanews ramakshethra in ayodhya jogi adithyanath

ലക്നൗ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുക്കുമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ്. സംസ്ഥാനത്തെ മുഴുവൻ അറവുശാലകളും ഉടൻ അടച്ചുപൂട്ടും. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാൻ ഉത്തരവിറക്കിയിട്ടുണ്ട്. അറവുശാലകൾ മലിനീകരണത്തിനു കാരണമാകുന്നു. ദേശീയ ഹരിത ട്രൈബ്യൂണലും അറവുശാലകള്‍ പൂട്ടണമെന്നു പറഞ്ഞിട്ടുണ്. ഇവിടുത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി അത്യാവശ്യമാണ്. ഇതുമായി സർക്കാർ മുന്നോട്ടു പോകുക തന്നെ ചെയ്യും.

ഉത്തർപ്രദേശിന്റെ വികസനം മാത്രമാണു തന്റെ സർക്കാരിന്റെ ലക്ഷ്യം. വികസനത്തിൽ സംസ്ഥാനത്തെ മുന്നിലെത്തിക്കണം. ഉത്തർപ്രദേശിലെ ഗുണ്ടാരാജ് അവസാനിപ്പിക്കും. അഴിമതി തുടച്ചുനീക്കും. സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. നിയമത്തിൽ വിശ്വസിക്കുന്നവർക്ക് ഇവിടെ ജീവിക്കാം. അല്ലാത്തവർ ഉത്തർപ്രദേശ് വിട്ടുപോകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അണ്ടർ 17 ഫിഫ ലോകകപ്പ്; കൊച്ചി

keralanews under 17 fifa world cup cochin

കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ നേരത്തേ കേട്ടിരുന്നതുപോലെ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.

ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ടെത്തിയ യുവാവിനെ അറസ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

keralanews jayalalitha s son high court announced to arrest

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെയും തെലുങ്കുനടൻ ശോഭൻ ബാബുവിന്റെയും ‘മകൻ’ എന്ന് അവകാശപ്പെട്ടെത്തിയ യുവാവിനെ അറസ്റ് ചെയ്യാൻ മദ്രാസ് ഹൈക്പടതിയുടെ ഉത്തരവ്. കോടതിയെ കബളിപ്പിക്കുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്ത ഇയാൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.

നിയമം എല്ലാവർക്കും ഒരുപോലെ; ഗയ്ക്‌വാദിനെതിരെ കേന്ദ്രസർക്കാർ

keralanews iolence of any kind can be disastrous for airlines ashok gajapathin raju

ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗയ്ക്‌വാദിന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രസർക്കാർ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വിമാനത്തിനുള്ളിൽ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. മർദനമേറ്റ സുകുമാർ മലയാളിയാണ്. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗയ്‌ക്‌വാദ് തന്നെ അവകാശപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മിക്ക വിമാനക്കമ്പനികളും രവീന്ദ്ര ഗയ്ക്‌വാദിന് വിമാന യാത്ര നിഷേധിച്ചിരുന്നു.

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ആക്കണമെന്ന അഭിപ്രായവുമായി ശിവസേന

keralanews mohan bhagath may be indian president

മുംബൈ: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ  രാഷ്ട്രപതിയാക്കിയാൽ ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നം  സഫലമാവുമെന്നു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്. ബിജെപി ഇതിനകം തന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ മെനയാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം  ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാൽ തങ്ങള്‍ക്ക് അത്തരത്തിലുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ലഭിച്ചില്ലെന്നും അത്തരത്തിലുണ്ടായാല്‍ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു.

ലഖ്‌നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

keralanews lucknow chicken mutton sellers go on strike

ലഖ്‌നൗ: അറവുശാലകള്‍ക്കെതിരെയുള്ള യു.പി.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ തിങ്കളാഴ്ച മുതല്‍ മാട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടും. മീന്‍ വില്‍പ്പനക്കാരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറച്ചിവില്‍പ്പനക്കാരെ മാത്രമല്ല ഹോട്ടല്‍ വ്യവസായത്തെയും ബാധിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ നടപടി.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നൽകിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  ഇതേ തുടർന്ന് യാതൊരു ഭീഷണിയും ഉണ്ടാവുകയില്ല. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി.നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…

keralanews earth hour

തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.

വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ പിതാവ് ജീവനൊടുക്കി

keralanews chennai suicide

ചെന്നൈ: വെല്ലൂർ ജില്ലയിലെ കാട്പാടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസിലെ പ്യൂൺ മഹാലിംഗം (58) ആണു ആശ്രിത നിയമനം വഴി മകനു സർക്കാർ ജോലി ലഭിക്കാനായി, വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ ജീവനൊടുക്കിയ പിതാവ്. കടുത്ത നിരാശയിലാണു താനെന്നു കാണിച്ചു മഹാലിംഗം എഴുതിയ ആത്മഹത്യാക്കുറിപ്പ് പോക്കറ്റിൽനിന്നു കണ്ടെത്തി. എന്നാൽ മകനു ജോലി ഇല്ലാത്തതിലുള്ള വിഷമമാണു ജീവനൊടുക്കാൻ മഹാലിംഗത്തെ പ്രേരിപ്പിച്ചതെന്നു പൊലീസ് സംശയിക്കുന്നു. ഇന്നലെ രാവിലെ ഓഫിസ് പരിസരത്താണു അദ്ദേഹം ആത്മഹത്യ ചെയ്തത്.