ചെന്നൈ: ആധാർ വിവരങ്ങൾ ചോർന്നേക്കാമെന്നു സർക്കാർ. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർന്നുപോയേക്കാം എന്ന് കേന്ദ്ര സർക്കാർ. ഐ ടി ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളിൽ നിന്നും എക്സ്പ്രസ് ന്യൂസ് സർവീസിന് ലഭിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ ചോർത്തിയാൽ നിയമപ്രകാരം മുന്ന് വർഷം തടവ് ശിക്ഷ ശുപാർശ ചെയ്യുന്ന നിയമം നിലവിലുണ്ട്. ഇത് നിലവിലിരിക്കെയാണ് ആധാർ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയത്
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി
ഹര്‍ത്താലുകള്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ പ്രധിഷേധമെന്ന മൗലിക അവകാശമാണെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി. ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. അഭിഭാഷകനായ ഷാജി കെ കോടംകണ്ടത്താണ് ഹരജി സമര്‍പ്പിച്ചത്.
പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം
അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി 50,000 രൂപ പിഴയും ജീവപര്യന്തം തടവും ശിക്ഷ. 2011 ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നവർക്ക് ഏഴു മുതൽ 10 വർഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്. ഇതു കൂടാതെ പശുക്കടത്തിന് 10 വർഷം തടവും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്നു.
ബിഎസ്എഫിന്റെ ചരിത്രം തിരുത്തിയ പെൺകുട്ടി
ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഫീൽഡ് ഓഫിസർ. രാജസ്ഥാനിലെ ബിക്കാനീരിൽ നിന്നുള്ള തനുശ്രീ പരീക്കാണ്(25) ഈ അപൂർവ നേട്ടത്തിനുടമ. ബിഎസ്എഫിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓഫിസർ റാങ്കിലേക്ക് ഒരു വനിത എത്തുന്നത്. ബിക്കാനീറിൽ ബിഎസ്എഫ് ഹെഡ്ക്വാർട്ടേഴ്സിനു സമീപം താമസിച്ചിരുന്ന തനുശ്രീക്ക് ജവാന്മാർ ഒരു നിത്യക്കാഴ്ചയായിരുന്നു. അവരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ തനുശ്രീ ഒടുവിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് അസിസ്റ്റന്റ് കമാൻഡന്റ് പരീക്ഷ എഴുതാനെത്തിയപ്പോൾ ആദ്യ ഓപ്ഷനായി ബിഎസ്എഫ് വയ്ക്കുകയായിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തീരുമാനം ഏപ്രിൽ രണ്ടിന്
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആരാധകർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി . രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ രണ്ടിന് നടത്തുന്ന ആരാധകരുടെ സമ്മേളനത്തിലേക്ക് എത്താമെന്ന് താരം അറിയിച്ചതോടെയാണ് ആരാധകരുടെ പ്രതീക്ഷകൾ വളർന്നത്. ഈ വിഷയത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വേനൽച്ചൂടിൽ ചുട്ടുപൊള്ളി രാജ്യം
ന്യൂഡൽഹി: വേനൽച്ചൂടിൽ രാജ്യം ചുട്ടുപൊള്ളുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വേനൽച്ചൂട് അസഹനീയമായി. അന്തരീക്ഷ ഊഷ്മാവ് പരിധിവിട്ട് ഉയർന്നതോടെ ഉഷ്ണക്കാറ്റേറ്റ് മഹാരാഷ്ട്രയിൽ അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചൂട് അസഹനീയമാംവിധം ഉയർന്നു. 38 ഡിഗ്രി സെൽഷ്യസ് ചൂടുള്ള പാലക്കാടും സമീപ പ്രദേശങ്ങളുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
മുസ്ലിങ്ങൾ നിസ്കരിക്കുന്നതിനു സമാനമാണ് സൂര്യനമസ്കാരം; യോഗി ആദിത്യനാഥ്
സിരോഹി : മുസ്ലിങ്ങള്‍ നമസ്‌കരിക്കുന്നതിന് സമാനമാണ് സൂര്യനമസ്‌കാരം ചെയ്യുന്ന രീതികളെന്ന് ഉത്തര്‍പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്‌കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ, മുസ്ലിങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ ചെയ്യുന്ന ക്രിയകള്‍ക്ക് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗയുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അത് വര്‍ഗ്ഗീയതയായി പരിഗണിക്കപ്പെടുമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.
ജിഎസ്ടി ബില്ലിനെ എതിർത്ത് ബിജെപി 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി: കോണ്‍ഗ്രസ്
ന്യൂഡൽഹി∙ യുപിഎ ഭരണകാലത്ത് ഉൽപന്ന, സേവന നികുതി (ജിഎസ്ടി) ബില്ലുകൾ പാസാക്കാൻ അനുവദിക്കാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിയാണ് ആരോപണം ഉന്നയിച്ചത്. ജി.എസ്.ടി വൈകിയ ഓരോ വര്‍ഷവും 1.5 ലക്ഷം കോടിയോളം സര്‍ക്കാരിന് നഷ്ടംവന്നു. 12 ലക്ഷം കോടിയാണ് ആകെനഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായതെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.
നവരാത്രിയുടെ പേരില്‍ ശിവസേന 500ഓളം ഇറച്ചിക്കടകള്‍ അടപ്പിച്ചു, ചൊവ്വാഴ്ചകളില്‍ തുറക്കുന്നതിനും വിലക്ക്
ഗുരുഗ്രാം: നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500ഓളം ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. നവരാത്രി കഴിയുന്നതു വരെ തുറക്കരുതെന്നും ഇനിമേല്‍ ചൊവ്വാഴ്ചകളില്‍ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.കടകള്‍ അടപ്പിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കടകള്‍ അടപ്പിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിച്ചതെന്നു ശിവസേന നേതാവ് റിത്തു രാജ് പറഞ്ഞു.