അയോദ്ധ്യ പ്രശ്നത്തിനുള്ള പരിഹാരം ചർച്ചകളിലൂടെ: യോഗി ആദിത്യനാഥ്

keralanews yogi adithyanath ayodhya issue

ലഖ്‌നൗ: അയോധ്യ തര്‍ക്കവിഷയത്തില്‍ പരിഹാരം കാണുന്നതിന് സുപ്രീംകോടതിക്ക് പൂർണപിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചര്‍ച്ചകളാണ് പരിഹാരം കാണാനുള്ള ഏകവഴിയെന്നും എല്ലാപാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണാനായി ഒന്നിച്ചിരിക്കണമെന്നും  അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മാര്‍ച്ച് 21നാണ് ബാബറി മസ്ജിദ്- അയോധ്യാ തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ചരക്കു ലോറിസമരം : സമരക്കാരുമായി ഇന്ന് ചര്‍ച്ച

keralanews goods vehicle strike

ദില്ലി : കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വലച്ച ചരക്കു ലോറിസമരം അവസാനിപ്പിക്കുന്നതിനായി സമരക്കാരുമായി ഇന്ന് ചര്‍ച്ച നടക്കും. ഹൈദരാബാദില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ച നടക്കുന്നത്.  ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച മുതല്‍ അവശ്യസാധനങ്ങളുടെ നീക്കം നിര്‍ത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയാണ് ലോറിയുടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം നാലുദിവസം പിന്നിട്ടതോടെ സംസ്ഥാനങ്ങളിലെ ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ചര്‍ച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിന്റെ ഭാവിയെന്ന് ലോറിയുടമകള്‍ വ്യക്തമാക്കി.

വിവരാവകാശ നിയമങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

keralanews right to information act central government

ന്യൂഡൽഹി: വിവരാവകാശ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. അപേക്ഷ 500 വാക്കുകളിലൊതുക്കണം എന്നതാണ് ഉണ്ടാവുന്ന പ്രധാന മാറ്റം. കൂടാതെ അപേക്ഷ അയയ്ക്കുന്നയാള്‍ തന്നെ മറുപടി ലഭിക്കുന്നതിനുള്ള തപാല്‍ ഫീസ് അടച്ചിരിക്കണം. ഇതിന് പുറമെ അപേക്ഷകള്‍ ഓണ്‍ലൈനാക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ആളും ആരവവും ഒഴിഞ്ഞ് മാഹി ടൗൺ

keralanews mahi news (2)

മാഹി: ദേശീയ-സംസ്ഥാന പാതയോരത്തു നിന്നും 500 മീറ്റർ ചുറ്റളവിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിൽ വന്നതോടെ മാഹി ടൗണിൽ മാത്രം 32 മദ്യശാലകൾക്കാണ് പുട്ടു വീണത്. 19 മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആണ് ഇന്നലെ അടച്ചു പൂട്ടിയത്.അറുനൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

അതേസമയം ടൗണിലെ മദ്യശാലകൾ അടക്കുന്നതോടെ ഉൾപ്രദേശത്തെ മദ്യ ശാലകളിൽ തിരക്ക് വർധിക്കും. നാട്ടിൻപുറങ്ങളിൽ മദ്യപന്മാരുടെ ശല്യം വർധിക്കുമെന്ന് ആശങ്കയും ഉയർന്നു അന്നിട്ടുണ്ട്. മദ്യശാലകൾക്ക് താഴുവീണതോടെ മാഹിയിൽ ഹർത്താൽ പ്രതീതിയെന്നാണ് നാട്ടുകാർ പറഞ്ഞത്.

മോദിക്കു ജയ് വിളിച്ചാൽ വിശപ്പു മാറുമോ?

keralanews men chant for modiat kejriwals rally delhi cm ignores

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആർപ്പുവിളി കേട്ട് ഒരുനിമിഷം  നിശബ്ദനായി കെജ്‌രിവാൾ പെട്ടെന്ന് തന്നെ  തിരിച്ചടിച്ചു. മോദിക്കു ജയ് വിളിച്ചാൽ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കിൽ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാൻ ഞാനും കൂടാം – കേജ്‍രിവാൾ പറഞ്ഞു.

ഏപ്രിൽ 23നാണ് ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എഎപിയെ സംബന്ധിച്ചിടത്തോളെ ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണിത്.

തുരങ്കപാത ഇന്ന് തുറക്കും

keralanews chenani nashri tunnel

ന്യൂഡല്‍ഹി: ഹിമാലയം തുളച്ച് നിര്‍മിച്ച ഇന്ത്യയുടെ അഭിമാന തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ആരംഭിച്ച്, റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ്. അഞ്ചര വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ തുരങ്കത്തിൻറെ നിർമ്മാണച്ചിലവ് 3,720 കോടി രൂപയാണ് .

ഈ പാതയിലൂടെ ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനാവും. പരമാവധി സുരക്ഷ ഉറപ്പുവരുത്തിയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഈ തുരങ്കപാത സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റും ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി

keralanews chhattisgarhcm raman singh says will hang those who kill cow

ബസ്തര്‍: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്. ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള രാമൻസിങിന്റെ പ്രതികരണമായിരുന്നു ഇത്. ഗുജറാത്തിലെ മൃഗസംരക്ഷണ നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷയും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥചെയ്യും വിധമാണ് നിയമഭേദഗതി കൊണ്ടുവന്നത്

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം; പരാതിയുമായി പ്രതിപക്ഷം

keralanews voting machine complaint

ഭോപ്പാൽ∙ രാജ്യവ്യാപകമായി വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിക്കിടയിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി ചായ്‌വ്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ, മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച വോട്ടിങ് യന്ത്രത്തിലാണ് ആർക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാർഥിക്കു രേഖപ്പെടുത്തുന്നതായി ആരോപണമുയർന്നത്.

അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ, വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി ആരോപിച്ചിരുന്നു. അതേസമയം, വോട്ടിങ് യന്ത്രം പൂർണമായും പ്രവർത്തന സജ്ജമായിരുന്നില്ലെന്നും വിവാദം സൃഷ്ടിക്കുന്നതിനായി മാധ്യമപ്രവർത്തകർ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.

കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി

keralanews ed cracks down on 300 shell companies searches 100 placesin 16 states

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  മിന്നൽ പരിശോധന നടത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.

ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍

keralanews jinnah house

മുംബൈ: ദക്ഷിണ മുംബൈയിലെ ജിന്നാ ഹൗസ് വിട്ടുകിട്ടണമെന്ന് പാകിസ്താന്‍ വീണ്ടും ആവശ്യപ്പെട്ടു. ”പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ വസതി പാകിസ്താന് അവകാശപ്പെട്ടതാണ്. ജിന്നാ ഹൗസ് വിട്ടുതരാമെന്ന് ഇന്ത്യ മുമ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല. ഇനിയെങ്കിലും അതിന്റെ ഉടമസ്ഥാവകാശം അനുവദിച്ചുതരണം” -പാക് വിദേശകാര്യവക്താവ് നഫീസ് സക്കരിയ ഇസ്ലാമാബാദില്‍ പറഞ്ഞു.

മുംബൈ നഗരത്തിലെ മലബാര്‍ ഹില്ലില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജിന്നാ ഹൗസ് ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. വിഭജനത്തിനു ശേഷം  ശത്രുരാജ്യസ്വത്ത് ‘നിയമം ഇന്ത്യ പാസ് ആക്കിയെങ്കിലും ജിന്നയോടുള്ള സൗമനസ്യത്തിന്റെ സൂചനയായി ജിന്നാ ഹൗസിനെ അതില്‍നിന്നൊഴിവാക്കാന്‍ നെഹ്രു നിര്‍ദേശിച്ചു. ഇതാണ് വിട്ടുകിട്ടണമെന്ന് പാകിസ്ഥാൻ ഇപ്പോൾ  ആവശ്യപ്പെടുന്നത്