ഞായറാഴചകളിൽ പെട്രോൾ പമ്പുകൾക്ക് അവധി

 

Screenshot_2017-04-11-13-44-13-548

ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകൾ മെയ് മാസം മുതൽ ഞായറാഴചകളിൽ അവധി എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് മെയ് 14 മുതൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ പമ്പുകൾ അടച്ചിടുവാൻ  പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആയ കൺസോഷിയം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്സ്  (CIPD)       തീരുമാനിച്ചിരിക്കുന്നു.

ആബുലൻസ് പോലുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമേ ഈ തീരുമാനത്തെ തുടർന്ന് ഞായറാഴചകളിൽ ഇന്ധനം പമ്പുകളിൽ നിന്നും ലഭിക്കുകയുള്ളൂ. വർദ്ധിച്ചു വരുന്ന വൈദ്യുത ചാർജ്ജും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തന ചിലവുകളും പരിഗണിക്കുമ്പോൾ ഈ മേഖല വൻ പ്രതിസന്ധിയിലാണെന്നും തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും  ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് CIPD പ്രസിഡണ്ട് എഡി സത്യനാരായൺ അറിയിച്ചു.

മാസങ്ങളായി ഡീലർമാർക്ക് നൽക്കാമെന്ന് ഓയൽ കമ്പനികൾ ഉറപ്പ്കൊടുത്ത  ഡീലർ കമ്മീഷൻ ഒരു വാഗ്ദാനമായി മാത്രം നിലനിൽകുകയാണെന്നും ഇതേ നിലപാട് കമ്പനികൾ തുടരുകയാണെങ്കിൽ ദിവസേന 8 മണിക്കൂർ മാത്രം പ്രവർത്തന സമയമാക്കി ചുരുക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു എന്നു കൂടി അദ്ദേഹം അറിയിച്ചു.

ഈ തീരുമാനം പ്രാവർത്തികമാവുന്നതോടെ കേരളം ,കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേതുൾപ്പടെ 25000 ഓളം പെട്രോൾ പമ്പുകൾക്ക് ഞായറാഴചകൾ അവധി ദിനമാകും.

തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം

keralanews all india exhibition in tellichery

തലശ്ശേരി: തലശ്ശേരി നഗരസഭ നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ അഖിലേന്ത്യാ പ്രദര്‍ശനം നടത്തുന്നു. പ്രദർശനം ശനിയാഴ്ച ആറുമണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. 13 മുതല്‍ പ്രദര്‍ശനം തുടങ്ങും. പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, സാംസ്‌കാരിക വകുപ്പ്, ഫിഷറീസ് വകുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ പ്രദര്‍ശനമുണ്ടാകും. പ്രദര്‍ശനനഗരിയില്‍ പ്രവേശനത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം

keralanews kamalhasan s house got fire

ചെന്നൈ : ഉലകനായകന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടുത്തം. പുലര്‍ച്ചെ ആല്‍വാര്‍പ്പേട്ടയിലെ വസതിയിലായിരുന്നു തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ക്കും അപകടമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ അറിയിച്ചു. തന്നെ രക്ഷിച്ചത് ജോലിക്കാരാണെന്നും കമലഹാസന്‍ അറിയിച്ചു.

കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

keralanews kerala is also under hot summer

ദില്ലി: കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടാനായി 24,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചു. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ ബജറ്റ് തുകയുടെ പകുതിയാണ് വരള്‍ച്ച ദുരിതാശ്വാസമായി കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വരള്‍ച്ച ദുരിതാശ്വാസ ബാധിത പട്ടികയിലുളളത്. കുറെ കാലങ്ങളായി വരള്‍ച്ചാ ബാധിത ദുരിതാശ്വാസത്തിനായി തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. കുടിവെളള പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ 65 ശതമാനം ബജറ്റ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഈ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് 5 ലക്ഷം കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രം പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

keralanews babry masjid case (2)

ദില്ലി:ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗൂഡാലോചന കുറ്റം പുനസ്ഥാപിക്കപ്പെട്ടാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കും. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനകുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, ശിവസേന മേധാവിയായിരുന്ന ബാല്‍ താക്ക്‌റെ, വിഎച്ച്പി നേതാവായിരുന്ന ആചാര്യ ഗിരിരാജ് കിഷോര്‍, എന്നിവര്‍ അടക്കം 13 പേരെയാണ് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഗൂഢാലോചന കുറ്റത്തില്‍ നിന്നും അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയത്.

അറ്റന്റന്‍സ് വിത്ത് സെല്‍ഫി

keralanews attendance with selfie

വാരണാസി: ലോകം സെല്‍ഫി യുഗത്തിലേക്ക് പൂര്‍ണമായും മാറികൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന്. ഒരു സ്‌കൂളിന്റെ അച്ചടക്ക നടപടിയുമായി എങ്ങനെ ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശിലെ ചന്ദ്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലാണ് അധ്യാപകരുടെ ഹാജര്‍ കണക്ക് രേഖപ്പെടുത്തുന്നതിന്  അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫ്രബ്രുവരിയോടെ നടപ്പിലാക്കാൻ തുടങ്ങിയത് .

സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സെല്‍ഫിയെടുക്കുകയും, ഉടനെതന്നെ ”അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമാണെന്നും അടുത്തമാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ പദ്ധതിയില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം: മുഖ്യമന്ത്രി മാപ്പ് പറയണം

keralanews jishnu case ak antony responses

ദില്ലി: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. ഇന്നത്തെ സംഭവം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്ന് ആന്റണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നീതിബോധമുള്ള കേരള സമൂഹം ഒന്നിച്ച് ആ അമ്മയോട് ഒപ്പം നില്‍ക്കണം. ആന്റണി പറഞ്ഞു. നാളത്തെ ഹര്‍ത്താലിലൂടെ രാഷ്ട്രീയം മറന്ന് പ്രതിഷേധിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ഇന്ന് ആഘോഷത്തിന്റെ ദിനമല്ല അതിനാല്‍ നിശാന്ധിയിലെ പരിപാടി മാറ്റിവെച്ച് ആ അമ്മയുടെ ദുഖത്തില്‍ പങ്കുചേരണം. ആന്റണി പറഞ്ഞു

മദ്യശാല നിരോധനം: രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

keralanews bar ban centre for presidential reference

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യ ശാല നിരോധനത്തിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ് സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി . പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. ഭരണ ഘടനയുടെ 143 അനുച്ഛേദപ്രകാരമാണ് രാഷ്ടപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കുന്നത്. സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

ചര്‍ച്ച പരാജയം; അനിശ്ചിതകാല ചരക്കു ലോറി സമരം തുടരും

keralanews goods vehicle strike continues

പാലക്കാട്: പാലക്കാട്: സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം ശക്തമാക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. ഹൈദ്രാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. എല്‍പിജി ടാങ്കറുകളും ചരക്കു വാഹനസമരത്തില്‍ പങ്ക് ചേർന്നു.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമാ കോര്‍ഡിനേറ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. സമവായമില്ലാത്ത പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ചരക്ക് നീക്കം തീര്‍ത്തും സ്തംഭിച്ച മട്ടിലാണ്.

ഫോണിലൂടെ മൊഴിചൊല്ലിയ ഭർത്താവിനെതിരെ യോഗി ആദിത്യനാഥിന് യുവതിയുടെ പരാതി

keralanews up janatha darbar

ലക്നൗ: ഫോണിലൂടെ മൊഴിചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു. വിവാഹത്തിന് ശേഷം തന്നെ   ക്രൂര പീഡനത്തിനിരയാക്കിയ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയെന്നാണ് പരാതി. സബ്രീന  എന്ന യുവതിയാണ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതിയുമായി എത്തിയത്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേൾക്കുന്ന പരിപാടിയാണ് ജനത ദർബാർ.