ഡെങ്കിപ്പനി: ശുചീകരണം ഊർജിതം

keralanews mattannur dengu fever

മട്ടന്നൂർ: ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊതുക് വളരാനുള്ള സാഹചര്യം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ശുചീകരണം. നഗര സഭ കൗൺസിലർ സി വി ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

പെൺകുട്ടി പ്രേമിക്കണമെന്നു നിർബന്ധിക്കാൻ ഒരാൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി

keralanews nobody can insist a lady to love supreme court

ന്യൂഡൽഹി: എന്ത് കൊണ്ട് ഒരു സ്ത്രീക്ക് രാജ്യത്ത് സമാധാനമായി ജീവിച്ചു കൂടാ എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പതിനാറു വയസ്സുള്ള പെൺകുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതിന്റെ ഫലമായി ആത്‍മഹത്യ ശ്രമം നടത്തുകയും ചെയ്ത ഒരു കേസ് പരിഗണിക്കവെ ആണ് സുപ്രീം കോടതി ഈ പ്രഖ്യാപനം നടത്തിയത്.

സ്ത്രീകളുടെ സ്വതന്ത്രമായ തീരുമാനത്തെ മറികടന്ന് ഒരാൾക്കും ആരെയെങ്കിലും പ്രേമിക്കണമെന്നു ഒരു സ്ത്രീയോട് നിർബന്ധിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ, എം എം ശാന്തൻ ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

മുതിർന്ന പൗരന്മാർക്ക് എയർ ഇന്ത്യയുടെ അവധിക്കാല ഓഫർ; 50 ശതമാനം ഇളവ്

A Delta Airlines Embraer 175, with Tail Number N604CZ, lands at San Francisco International Airport, San Francisco, California, April 14, 2015.   REUTERS/Louis Nastro

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് അവധിക്കാല ഓഫറുമായി എയർ ഇന്ത്യ. 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് ആഭ്യന്തര റൂട്ടിൽ 50%ഇളവ് പ്രഖ്യാപിച്ചു. കൂടുതൽ പേർക്  ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി പ്രായപരിധി കുറച്ചിട്ടുണ്ട്. നേരത്തെ 63 വയസ്സിനും അതിനു മുകളിലും ഉള്ളവർക്കായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോര്ട്ട്, എയർ ഇന്ത്യ നൽകുന്ന സീനിയർ സിറ്റിസൺ കാർഡ് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഈ അനുകൂല്യത്തിനായി യാത്രക്കാർ സമർപ്പിക്കണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഡൽഹി മുൻസിപ്പൽ കോപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

keralanews delhi muncipal corporation vote counting begins

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.ബിജെപി യും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയിലെ മുന്ന് കോർപറേഷനിലും ബിജെപി വിജയിക്കുമെന്നാണ് സർവേ പ്രവചനം.

മൂത്രം കുടിച്ച് തമിഴ് കർഷകരുടെ പ്രതിഷേധം

keralanews tamil farmers protest against indian government

ന്യൂഡൽഹി: കൊടും വരൾച്ചയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിനു നഷ്ടപരിഹാരം തേടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാൻ പരസ്യമായി മൂത്രം കുടിച്ചു. ഡൽഹി ജന്ദർ മന്ദറിൽ നടത്തുന്ന സമരം  നാൽപ്പത് ദിവസമായിട്ടും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ  കർഷകർ കുപ്പികളിൽ സ്വന്തം മൂത്രം ശേഖരിച്ച് കുടിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി ഇന്ന് ഡൽഹിയിലെത്തി കർഷകരുമായി ചർച്ച നടത്തും.

കാർഷിക കടങ്ങൾ എഴുതി തള്ളുക, ദുരിതാശ്വാസപദ്ധതികൾ പ്രഖ്യാപിക്കുക, അടുത്ത കൃഷിക്കാവശ്യമായ വിത്തുകൾ സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രായമായ തമിഴ് കർഷകർ സമരം ചെയ്യുന്നത്. .

ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി സ്റ്റൈൽ മന്നൻ രജനികാന്തോ???

keralanews will rajanikanth be the next president of india

ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി രജനീകാന്താണോ???..അതെ എന്നാണ് ദില്ലിയിലെയും തമിഴ്നാട്ടിലെയും ചില സർക്കിളുകളിൽ നിന്നുള്ള ചർച്ചകൾ നൽകുന്ന സൂചന. പ്രധാന മന്ത്രി നരേന്ദ്ര മോഡി അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള താരരാജാവിനെ പരിഗണിച്ചേക്കും എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ  ജോഷി എന്നിവരുടെ പേരുകൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഉയർന്ന കേട്ടിരുന്നു. എന്നാൽ അയോദ്ധ്യ കേസിൽ പേര് വന്നതോടെ ഇരുവരും പരമോന്നത സ്ഥാനത്തെത്താനുള്ള സാധ്യത മങ്ങി. മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ  പേരും കേട്ടിരുന്നു എങ്കിലും പനാമ പേപ്പർ കേസ് ആ സാധ്യതയും മടക്കി. ഈ സാഹചര്യത്തിൽ സർവ്വ സമ്മതനായ ഒരു സ്ഥാനാർത്ഥിയെ ബി ജെ പി കണ്ടുപിടിക്കേണ്ടതുണ്ട്. പ്രണബ് മുഖർജിക്ക് ഏതായാലും ഒരവസരം കുടി ബി ജെ പി നൽകാനുള്ള സാധ്യത വിരളമാണ് . ഈ സാഹചര്യത്തിലാണ് സർവ്വ സമ്മതനായ രജനികാന്തിനെ ബിജെപി പരിഗണിക്കുന്നത് .

സന്യാസി വേഷത്തിൽ ഭീകരാക്രമണ സാധ്യത: കനത്ത ജാഗ്രത പ്രഖ്യാപിച്ചു

keralanews attack possibility in utharpradesh

ലക്നൗ: സന്യാസി വേഷത്തിൽ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തർപ്രദേശിൽ അതിജാഗ്രത പ്രഖ്യാപിച്ചു. പ്രധാന പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പാകിസ്താന്റെ   രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ്  ഐ പരിശീലനം നൽകിയ  പതിനെട്ട് ഭീകര വാദികൾ സന്യാസി വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മധ്യപ്രദേശ് ഗവണ്മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

സർക്കാരുദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം വേണം : പ്രധാനമന്ത്രി

keralanews gov employees control the usage of social media

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. പൊതുജന താല്പര്യാർത്ഥം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ തീയതികളും മറ്റും അറിയിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാം. എന്നാൽ നിങ്ങൾ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ചിന്താ ഗതിയിലും പ്രവർത്തന രീതിയിലും മാറ്റങ്ങൾ കൊണ്ട് വരണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടു.

നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി

keralanews nelliyampathi case

ന്യൂഡൽഹി: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. വനഭൂമിയെന്നു കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ  എസ്റ്റേറ്റ് ഏറ്റെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശവാദം മദ്രാസ് ഹൈകോടതി തള്ളി

keralanews dhanush parents paternity case

ചെന്നൈ : ധനുഷ് തങ്ങളുടെ മകനാണെന്നും ചെറു പ്രായത്തിൽ നാട് വിട്ടു പോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി മദ്രാസ്  ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളി. കതിരേശൻ-മീനാക്ഷി   ദമ്പതികളുടെ ഹർജിയാണ്  കോടതി തള്ളിയത് കേസിൽ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ ദമ്പതികൾക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു.