ന്യൂഡൽഹി: അടുത്തിടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ ആധാര്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഛണ്ഡിഗഡിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
സൈന്യത്തെ ആക്രമിച്ച മാവോയിസ്റ്റ് ആര്..????
സുക്മ: സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് സൂചന. ഹിദ്മയുടെ തലയ്ക്ക് 40 ലക്ഷമാണ് പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷാ സേനയ്ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹിദ്മയെന്നാണ് കരുതുന്നത്. സൗത്ത് ബസ്താറിലെ സുഖ്മ ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ് 25 കാരനായ ഹിദ്മ.
ഇറ്റാനഗറിൽ 23 കൗൺസിലർമാർ കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വമെടുത്തു
ഇറ്റാനഗർ: ബി ജെ പി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുൻസിപ്പാലിറ്റി ഭരണം കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുൻസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗണ്സിലര്മാരില് 23 പേരും ബി ജെ പി യിൽ ചേർന്നതോടെയാണ് ഭരണം ബി ജെ പിയുടെ കൈവശമായത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബി ജെ പിക്ക് ലഭിക്കും.
ഡൽഹി തീൻമൂർത്തി റോഡ് ഇനി മുതൽ തീൻമൂർത്തി ഹൈഫ ആകുന്നു
ന്യൂഡൽഹി: പേരുകേട്ട ഡൽഹിയിലെ തീൻമൂർത്തി റോഡിന്റെയും തീൻമൂർത്തി ചൗക്കിന്റെയും പെരുമാറുന്നു. തീൻമൂർത്തി ഹൈഫ എന്നാണ് ഇനി അറിയപ്പെടുക. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഹൈഫ നഗരം. ഈ പേരുകൂടി ചേർക്കാനാണ് അധികൃതരുടെ തീരുമാനം. ഡൽഹി മുനിസിപ്പൽ കൌൺസിൽ അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും. 1948 മുതൽ തീൻമൂർത്തി ഭവൻ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണം വരെ താമസിച്ചത് ഇവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഇത് ഇത് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയുമാക്കി.
ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറുന്നു
ന്യൂഡൽഹി: ഡൽഹിയിലെ മുന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ മുന്ന് കോര്പറേഷനുകളിലും ബിജെപി വൻ മുന്നേറ്റം തുടരുകയാണ്. കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. അതെ സമയം സംസ്ഥാന ഭരണം നടത്തുന്ന എ എ പി മൂന്നാം സ്ഥാനത്താണ്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 53.58 ശതമാനമായിരുന്നു പോളിംഗ്.
പാക് തീവ്രവാദ പരിശീലനം ലഭിച്ചവര്‍ കശ്മീരില്‍
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് കശ്മീരിലെ യുവാക്കളില്‍ തീവ്രവാദവും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരവും കുത്തിവെക്കാന്‍ പരിശിലനം ലഭിച്ചവരെത്തുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഇത്തരത്തില്‍ 40-50 തീവ്രവാദികള്‍ വരെ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. പ്രത്യേക തരത്തില്‍ പ്രലോഭിപ്പിക്കപ്പെടുന്ന യുവാക്കള്‍ ആയുധമെടുക്കാന്‍ നിര്‍ദേശത്തിനായി കാത്തു നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവാക്കള്‍ക്കൊപ്പം സൈന്യത്തിനു നേരെയുള്ള കല്ലേറില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ സേനകള്‍ക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
പശുക്കൾക്കും ഇനി ആധാർ നിർബന്ധം
ന്യൂഡൽഹി: പശുക്കൾക്കും ആധാറിന് സമാനമായ തിരിച്ചറിയൽ രേഖ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങു. രാജ്യത്തെ എല്ലാ പശുക്കൾക്കും അവയുടെ പാരമ്പരകൾക്കും യു ഐ ഡി (യൂണിക്ക് ഐഡന്റിഫിക്കേഷൻ) നമ്പർ നൽകണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. കടത്തുന്ന പശുക്കളെ എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടിയാണിത്. പ്രായം, ഇനം, ലിംഗം, പാലുത്പാദനം, ഉയരം, നിറം,കൊമ്പിന്റെയും വാലിന്റെയും പ്രത്യേകത, പുള്ളികളും മറ്റ് അടയാളങ്ങളും എന്നീ വിവരങ്ങൾ തിരിച്ചറിയൽ രേഖയിൽ ഉൾപ്പെടുത്തണം. പശു സംരക്ഷണത്തിനും കാലിക്കടത്തു തടയുന്നതിനുമായി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്.
ജവാന്മാരെ ആക്രമിച്ചത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട സംഘം
സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം . 150 ജവാന്മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് മാവോവാദികള്‍ ലക്ഷ്യംവച്ചത്. 26 ജവാന്മാര്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നും ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗ്രാമവാസികളുടെ സഹായത്തോടെ ജവാന്മാരുടെ സാന്നിധ്യം കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു ആക്രമണമെന്നമെന്നാണ് ജവാന്മാരുടെ വെളിപ്പെടുത്തല്‍. മാവോവാദി ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദജ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയവര്‍ ശക്തമായി അപലപിച്ചു. ജവാന്മാരുടെ ധീരതയില്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഛത്തീസ്ഗഡിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്
ഡബിൾ ഡക്കർ എ സി ട്രെയിനുകൾ വരുന്നു
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോടു കൂടിയുള്ള ഡബിൾ ഡക്കർ എ സി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്‌കൃഷ്ട്ട ഡബിൾ ഡെക്കർ എ സി യാത്രി (ഉദയ്) എക്സ്പ്രെസ്സാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ സീറ്റുകളുള്ള എ സി കോച്ചുകളാണ് ഉണ്ടാവുക. ജൂലായ് യോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് സൂചന.
ഡൽഹി-ലക്നൗ റൂട്ടിലാണ് ട്രെയിൻ ആദ്യം ഓടിക്കുക. തേർഡ് എ സി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെ ആയിരിക്കും ഈടാക്കുക. ചായ , ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ-ഫൈ സംവിധാനം, വലിയ എൽ സി ഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാവും.
എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു : യാത്രക്കാർ സുരക്ഷിതർ
കൊൽക്കത്ത : എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ആണ് ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചത്. എങ്കിലും വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാർ അടക്കം 254 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.,