ഇന്ത്യൻ തിരിച്ചടി; പാക് സൈനിക പോസ്റ്റുകൾ തകർത്തു

An Indian army soldier patrols near the line of control, the line that divides Kashmir between India and Pakistan, after a reported cease-fire violation, in Mendhar, Poonch district, about 210 kilometers (131 miles) from Jammu, India, Wednesday, Jan. 9, 2013. An Indian army official said Pakistani soldiers crossed the cease-fire line in the disputed Himalayan region of Kashmir and attacked an Indian army patrol, killing two Indian soldiers. While the two nations remain rivals, relations between them have improved dramatically since the 2008 Mumbai siege, in which 10 Pakistani gunmen killed 166 people and effectively shut down the city for days. (AP Photo/Channi Anand)

ജമ്മു: സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ രണ്ടു പോസ്റ്റുകൾ സൈന്യം തകർത്തത്. അതിർത്തി രക്ഷാ സേന നടത്തിയ വെടിവെപ്പിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കടന്നുകയറിയ   പാകിസ്ഥാൻ ബോഡർ ആക്ഷൻ തീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തു പാകിസ്ഥാൻ സൈന്യം വികൃതമാക്കിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്നലെ തന്നെ  ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂ മാഹിയിൽ അനധികൃത കെട്ടിട നിർമാണം പെരുകുന്നു

keralanews new mahi construction out of rule

തലശ്ശേരി: ന്യൂ മാഹി പഞ്ചായത്ത് കാര്യാലയത്തിന് സമീപം വിവിധ ഭാഗങ്ങളിൽ അനധികൃത കെട്ടിട നിർമാണം വ്യാപകം. മാഹി പുഴയോരത്തു നടന്ന അനധികൃത കെട്ടിട നിർമാണം പഞ്ചായത്ത് അധികൃതർ തടഞ്ഞിരുന്നു. പുഴയോരത്തെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പ്രവർത്തിയാണ് തടഞ്ഞത്. ഇതിനെതിരെ പഞ്ചായത്ത് നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ച് രാത്രിയും  അവധി ദിവസങ്ങളിലുമാണ് നിർമാണം നടത്തിയത്. പ്രവൃത്തി തടയണം എന്നാവശ്യപ്പെട്ട് ന്യൂ മാഹി പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

പുതിയ ഇന്ത്യയില്‍ വിഐപിക്കു പകരം ഇപിഐ; മോഡി

keralanews have to remove the lal batti mindset now prime minister narendra modi

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയതു പോലെ തന്നെ എല്ലാവരുടെയും മനസില്‍ നിന്ന് വിവിഐപി ചിന്താഗതി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെറ്റുകൾ സംഭവിച്ചു, ആത്മപരിശോധന നടത്തും; സ്വയം വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

keralanews we made mistakes time to get back to work kejriwal

ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സ്വയം വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും  ആത്മപരിശോധനയ്ക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി വളണ്ടിയർമാരോടും വോട്ടർമാരോടും സംസാരിക്കുകയായിരുന്നു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവർത്തിക്കുക എന്നത് മാത്രമാണ്. ഇനി ഒഴിവുകഴിവുകൾ പറയാനുള്ള സമയമല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ അർഹിക്കുന്നത് അവർക്ക് കിട്ടണം.അതിൽ ഒട്ടും കുറവുണ്ടാവാൻ പാടില്ല. നിലനിൽപ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ ചിലവിലൊരു ഹൈ ക്ലാസ് യാത്ര

keralanews high class air journey in low expense

ന്യൂഡൽഹി: വിമാന യാത്ര സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉഡാന്‍ വിമാന സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാനയാത്ര യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഉഡാന്‍ പദ്ധതി. ഉഡാനിന്റെ ഭാഗമായി ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു വെറും 2,500 രൂപ മാത്രമാണ് ചിലവ് വരിക.

സൈന്യത്തിന്റെ സവാരി ഇനി സഫാരിയില്‍

keralanews safari storme

ഇന്ത്യന്‍ കരസേനയുടെ പഴയ വിശ്വസ്ത ഫോര്‍ വീല്‍ വാഹനം മാരുതി ജിപ്‌സിക്ക് പകരക്കാരനായി ടാറ്റയുടെ സഫാരി സ്‌റ്റോം സേനയ്‌ക്കൊപ്പം ചേര്‍ന്നു. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു.
ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈന്യത്തിനൊപ്പം കൂട്ടിനെത്തുന്നത്. പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്

2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കൻ ഏജൻസി

keralanews united state dept of agricultural economic research service

ന്യൂയോർക്ക്: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ഓടെ ഇന്ത്യ മാറുമെന്ന് അമേരിക്കൻ സർക്കാർ ഏജൻസി. സാമ്പത്തിക വളർച്ച ൭.4ശതമാനം ശരാശരി വാർഷിക വളർച്ചയുടെ ൪൩൯ ലക്ഷം കോടിയാകുമെന്നാണ് പ്രവചനം. കൂടാതെ ജപ്പാൻ, ജർമനി, ബ്രിട്ടൻ ,ഫ്രാൻസ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യ മുന്നേറ്റം കാഴ്ചവെക്കുന്നത്.

അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുന്നതായിരിക്കും. ലോകജനസംഘ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവയ്ക്ക് ആവശ്യകത കൂടുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

മണിപ്പുരിൽ നാല് കോൺഗ്രസ് എം എൽ എ മാർ ബി ജെ പിയിൽ ചേർന്നു

keralanews congress mla joined bjp

ഇൻഫാൽ : മണിപ്പുരിൽ കൊണ്ഗ്രെസ്സ് എം എൽ എ മാർ  ബിജെപിയിൽ ചേർന്നു. നാലു എം എൽ എ മാരാണ് വെള്ളിയാഴ്ച കൊണ്ഗ്രെസ്സ് വിട്ട് ബിജെപിൽ ചേർന്നത്. ബി ജെ പി യിൽ ചേർന്ന എം എൽ എമാരെ എൻ ബീരേന്  സിങ് അനുമോദിച്ചു. എം എൽ എ മാരായ വൈ സുർചന്ദ്ര, ഗംഗാത് ഹോകിപ്, ഓ ലുഹോയി, എസ് ബിര എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

വിമാനം റാഞ്ചിയെന്നു കരുതി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് യാത്രക്കാരന്റെ ട്വീറ്റ്

keralanews airplane traveller tweeted to prime minister

ജയ്പുർ: കാലാവസ്ഥ മോശമായതിനെ തുടർന്ന് വഴിതിരിച്ച് വിട്ട മുംബൈ -ഡൽഹി ജെറ്റ് എയർവേസ്  വിമാനം റാഞ്ചിയെന്ന് യാത്രക്കാരന്റെ ട്വീറ്റ്. ഡെൽഹിയിലിറങ്ങേണ്ട ഫ്ലൈറ്റ് ഹൈജാക്ക്  ചെയ്തതായി കരുതുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ പ്രധാനമന്ത്രിയ്ക്ക് ട്വിറ്റെർ സന്ദേശം നൽകിയത്.

ഡൽഹിയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ഡൽഹിയിൽ ഇറങ്ങുന്നതിനു പകരം ജയ്‌പ്പൂരാണ് വിമാനം ഇറങ്ങിയത്  എന്നാൽ വിമാനം വഴിതിരിച്ച് വിട്ടപ്പോൾ ഹൈജാക്ക്  ചെയ്യപ്പെട്ടതാണെന്ന് കരുതി ഭയപ്പെട്ട യാത്രക്കാരൻ പ്രധാനമന്ത്രിയോട് രെക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു.

വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗൗതം ഗംഭീർ

keralanews gautham gambheer charitable trust

ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ സുക്മയിൽ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ മക്കൾക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റെർ ഗൗതം ഗംഭീർ. ജവാന്മാരുടെ മക്കളുടെ  വിദ്യാഭ്യാസ ചിലവ് ഗൗതം ഗ്മഭീർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുക്കും.