എസ് ബി എയുടെ സർവീസ് ചാർജ് കൊള്ള; ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കും

keralanews sbi service charge

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ് ബി എയിൽ അടുത്തമാസം മുതൽ സൗജന്യ എ ടി എം സേവങ്ങളില്ല. ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കുമെന്നാണ് എസ് ബി ഐ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ മാസം അഞ്ചു തവണ എ ടി എം ഇടപാടുകൾ സൗജന്യമായിരുന്നു. ഇതിന് ശേഷമാണ് നിരക്ക് ഈടാക്കിയിരുന്നത്.

മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് നിശ്ചയിച്ചിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപ വരയെ ഇനി സൗജന്യമായി മാറാനാവു. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടു രൂപ വെച്ച് അല്ലെങ്കിൽ അയ്യായിരം രൂപയ്ക്ക് അഞ്ചു രൂപ വെച്ച് ഈടാക്കാനാണ് നിർദേശം  .

ഇന്ത്യയെ ആക്രമിക്കാൻ നിയന്ത്രണ രേഖയിൽ സ്ഥാപിച്ചിരുന്ന ബങ്കർ പട്ടാളം തകർത്തു

keralanews will hit inside pakistan ifterror attacks continue

ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക്ക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു. മോട്ടോർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടുത്ത പ്രകോപനങ്ങളാണ് ഉണ്ടായത്. തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്കാൻ തീരുമാനിച്ചത്.

നിര്‍ഭയ കേസ്‌ : നാല് പ്രതികള്‍ക്ക് വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

keralanews nirbhaya case four victims sentenced dealth

ന്യൂ ഡല്‍ഹി: ലോകമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. രാജ്യത്തെ നടുക്കിയ സംഭവം പിന്നീട് നിര്‍ഭയ കേസ് എന്നറിയപ്പെട്ടത്. ഡല്‍ഹിയിലെ നിര്‍ഭയ  കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ നാലുപ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസ് വാദം കേട്ട മൂന്നംഗ ബഞ്ചിലെ ജസ്റ്റിസുമാരായിരുന്ന ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരാണ് വിധി പ്രസ്താവിച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് സുപ്രീംകോടതി വിലയിരുത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു.

2012 ഡിസംബര്‍ 16 നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ നാല് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.

കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി 1000 സന്യാസിമാർ കശ്മീരിലേക്ക്

keralanews kashmir sanyasi sang stone-journey

കാൺപുർ:  കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി  1000 സന്യാസിമാർ കശ്മീരിലേക്ക്. കാൺപുർ ആസ്ഥാനമായ ജൻ സേനയാണ് ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാരെ കശ്മീരിലേക്ക് അയയ്ക്കുന്നത്. ആവശ്യമുള്ളത് അനുസരിച്ചു കൂടുതൽപ്പേരെ അയയ്ക്കുമെന്ന് ജൻ സേന തലവൻ ബാൽയോഗി അരുൺ പുരി ചൈതന്യ മഹാരാജ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നു പുരി അറിയിച്ചു. എന്നാൽ എന്തുവന്നാലും തങ്ങളുടെ സംഘം പോകും. തടഞ്ഞാൽ മറ്റു വഴികൾ തേടും. എങ്ങനെയെങ്കിലും കശ്മീരിലെത്തി സംഘടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോകുന്ന വഴി കൂടുതൽ കല്ലുകൾ ശേഖരിച്ചായിരിക്കും അവരുടെ യാത്ര. കശ്മീരിലെ വിഘടനവാദികൾ നടക്കുന്ന ആക്രമണത്തിനു തിരിച്ചടിയാണു സന്യാസികൾ നടത്തുക. ഇതിൽ 500 പേർ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും പുരി അറിയിച്ചു.

പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും : കരസേന മേധാവി ബിപിൻ റാവത്ത്

keralanews pakistan india bipin rawat boarder

ന്യൂഡൽഹി: അതിർത്തി   പ്രകോപനം തുടരുന്ന  പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകുമെന്നു കരസേന മേധാവി ബിപിൻ റാവത്ത്. തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ്  സുരക്ഷ ശക്തമാക്കിയതായും അദേഹം പറഞ്ഞു. അതിനിടെ, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി പരിശോധന നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് അറിയിച്ചു.

ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകൾ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തു – റാവത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം തെക്കൻ ഷോപ്പിയാനിലെ കോടതി സമുച്ചയം സംരക്ഷിക്കുന്ന പൊലീസ് പോസ്റ്റിൽ അതിക്രമിച്ചുകയറിയ ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു.

അഞ്ച് സർവീസ് തോക്കുകൾ, നാല് ഇൻസാസ്, ഒരു എകെ 47 തോക്ക് എന്നിവയാണു തട്ടിയെടുത്തത്. ഇതുകൂടാതെ, ബുധനാഴ്ച പുൽവാമയിലെ രണ്ടു ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ലഷ്കറെ തയിബ ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു സൈനികന്റെ തലയറുത്താൽ 100 പാക് സൈനികരുടെ തലയരാക്കണമെന്ന് ബാബ രാംദേവ്

keralanews be bold before pakistan baba ramdev

ന്യൂഡൽഹി: ഇന്ത്യൻ സൈനകർക്കു നേരെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ മടിച്ചു നിൽക്കരുതെന്ന് യോഗ ഗുരു ബാബ രാംദേവ്. നമ്മുടെ ഒരു സൈനികന്റെ തലയറുത്താൽ അവരുടെ 100സൈനികരുടെ തലയറുക്കണമെന്നും ഇക്കാര്യത്തിൽ ഇസ്രയേലിനെ മാതൃകയാക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കടമയിൽ നിന്ന് പിന്നോട്ട് പോകില്ല. മോദിയുടെ രക്തത്തിൽ തന്നെ  ദേശ സ്നേഹമുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണ കാലത്ത്   വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ മഹാത്മാ ഗാന്ധിയും ചന്ദ്ര  ശേഖർ ആസാദും ആവശ്യപ്പെട്ടിരുന്ന കാര്യം രാംദേവ് ചൂണ്ടിക്കാട്ടി.

മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് സൈന്യത്തിനൊപ്പം മുജാഹിദിൻ ഭീകരരും

keralanews terrorists along with pak force

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരവ് കാട്ടിയ പാക്ക് സൈനിക  വിഭാഗമായ ബോഡർ ആക്ഷൻ ടീമിൽ ഭീകരരും ഉണ്ടെന്ന്  ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ  വെളിപ്പെടുത്തൽ. പാക് ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ആരോപണം ബി എസ് എഫ് ഉയർത്തിയത്.

പാസ്പോർട്ട് സേവനങ്ങൾ ഇനി പോസ്റ്റ് ഓഫീസുകളിൽ

keralanews passport services through post offices

ന്യൂഡൽഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായി പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ . ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലേക്ക് വരുന്നു. ശശി തരൂരാണ് പാസ്പോർട്ടിനായുള്ള അപേക്ഷകളും അനുബന്ധ കാര്യങ്ങളും രാജ്യത്തെ പ്രാദേശിക പ്രാദേശിക പോസ്റ്റ് ഓഫീസുകൾ വഴി ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കണമത്രേ

ഉത്തർപ്രദേശ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍  ഉപയോഗം വിലക്കണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ രണ്ട് ബിജെപി നേതാക്കള്‍. ഭാരാ ദ്വാരിയിലെ ഉദയ് സിങ് ഇന്റര്‍ കോളേജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അലിഗഡ് മേയര്‍ ശകുന്തള ഭാരതിയും എംഎല്‍എ സഞ്ജീവ് രാജയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.അലിഗഡിലെ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന ‘കണ്ടെത്തലിലാണ്’ ബിജെപി നേതാക്കളുടെ വിലക്ക് ആവശ്യം.

സ്ത്രീകള്‍ക്കായി സൗജന്യ ടോയ്‌ലറ്റുകള്‍

keralanews free toilet for ladies

ന്യൂഡൽഹി: വൃത്തിഹീനമായ സാഹചര്യവും  സൗകര്യങ്ങളുടെ അപര്യാപ്തതയും  മൂലം  ഉള്ള പൊതു ടോയിലറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ദില്ലിയിലെ റെസ്റ്റൊറന്റുകള്‍. സൗത്ത് ദില്ലിയിലെ ഹോട്ടലുകളിലെയും റെസ്‌റ്റൊറന്റുകളിലെയും ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മാത്രമാകില്ല, പുറമെനിന്നെത്തുന്നവര്‍ക്കും ഉപയോഗിക്കാം.