ചെന്നൈ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. സർക്കാർ വിരോധം തീർക്കുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. മകനെയും സുഹൃത്തുക്കളെയും സിബിഐ വേട്ടയാടുകയാണ്. തന്നെ നിശബ്ദനാക്കാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളടക്കം സർക്കാരിനെതിരെ നിലപാട് എടുക്കുന്നവർക്കെതിരെ കേസുകളെടുക്കുകയാണെന്നും ചിദംബരം പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിലും ഡൽഹിയിലുമാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്
വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം
തിരുവനന്തപുരം∙ ലോകം മുഴുവൻ ആശങ്ക പടർത്തിയ വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം. ആക്രമണം ശക്തി താൽക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ് സൈബർ ഡോം നല്‍കുന്നത്. . അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.
ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ ഇനി ഉപയോഗിക്കുക വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി ; ഇനി മുതല്‍ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെതാണ് ഈ ഉറപ്പ്. വോട്ടിങ് യന്ത്രങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ തിരിമറി സാധ്യമാണോയെന്ന കാര്യത്തില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുവരുത്തി വോട്ടിങ് യന്ത്രങ്ങള്‍ കൈമാറിയുള്ള പരസ്യ പരിശോധനയും കമീഷന്‍ നടത്തും.
തെരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാക്കുന്നതിനുള്ള ഏത് ശ്രമത്തെയും സ്വാഗതം ചെയ്യും. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റുകള്‍ ഉപയോഗിക്കുന്നതിനൊപ്പംതന്നെ ഒരു നിശ്ചിത ശതമാനം വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. യന്ത്രത്തിലെ വോട്ടുകണക്കും വിവിപാറ്റ് കണക്കും ആനുപാതികംതന്നെയെന്ന് ഉറപ്പാക്കാനാണിത്.
തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ദുരുപയോഗവും കോഴയും തടയുന്നതിന് പരിഷ്കാരങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയപാര്‍ടികളുടെ ഫണ്ടില്‍ സുതാര്യത ഉറപ്പാക്കാന്‍ ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.
കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു
ജമ്മു : ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
സൂററ്റിലെ റബ്ബര്‍ മനുഷ്യന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്
സൂറത്ത് : സൂററ്റിലെ പതിനെട്ടുകാരന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. യാഷ് ഷായ്ക്ക് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കി . പുസ്തകത്തില്‍ എഴുതുന്നത് പോലെ നിങ്ങള്‍ പറയുന്ന ഏത് അക്കത്തെയും തന്റെ ശരീരം കൊണ്ട് വരച്ച് കാട്ടും. കാലുകള്‍ കഴുത്തിലൂടെ ചുറ്റി വികൃത ഭാവത്തിലാക്കും, കൈകള്‍ കഴുത്തിന് പുറകിലൂടെ ചുറ്റി മുന്നിലേക്ക് തൂക്കിയിട്ട് ആരെയും അഭുതപ്പെടുത്തും, ടെന്നീസ് ബാറ്റിന്റെ ഉള്ളിലൂടെ കടന്ന് തന്റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്ത് വരും. അങ്ങനെ നാട്ടുകാര്‍ യാഷ് ഷായ്ക്ക് ഒരു പേരും കൊടുത്തു റബ്ബര്‍ മനുഷ്യന്‍.
പ്ലസ്ടു വിദ്യാര്‍ഥിയായ യാഷ് ഷാ ഒരു ചാനല്‍ പരിപാടി കണ്ടാണ് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കാന്‍ ചിന്തിച്ചത്. തുടര്‍ന്ന് കഠിന പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ തന്റെ ശരീര പ്രദര്‍ശനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് യാഷ് ഷാ.
രാംകോ ഗ്രൂപ്പ് ചെയർമാൻ പി ആർ രാമസുബ്രമണ്യ രാജ അന്തരിച്ചു
ചെന്നൈ: പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയർമാനുമായ പി ആർ രാമസുബ്രമണ്യരാജ (82) നിര്യാതനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ സിമന്റ് കമ്പനിയായ രാംകോ, കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇൻഡസ്ട്രീസ്, രാജപാളയം മിൽസ്, തഞ്ചാവൂർ സ്പിന്നിങ് മിൽസ് തുടങ്ങിയ കമ്പനികളുടെ മേധാവിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത് നടക്കും. രാംകോ ഗ്രൂപ്പ് സ്ഥാപകൻ പി എ സി രാമസ്വാമി രാജയാണ് പിതാവ്.
അർണിയ മേഖലയിൽ ബി എസ് എഫ് ജവാന്മാർക്ക് നേരെ പാക്ക് ഷെല്ലാക്രമണം
ജമ്മു : വെടി നിർത്തൽ കരാർ വീണ്ടും ലംഘിച്ച പാകിസ്ഥാൻ അതിർത്തിയിലെ ഇന്ത്യൻ മേഖലകൾ ലക്ഷ്യമിട്ട് മോർട്ടാർ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അർണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്സിന്റെ ഏകപക്ഷീയമായ ഷെല്ലാക്രമണം.
രാജ്യാന്തര അതിർത്തിയിലെ ഇരുമ്പുവേലിക്ക് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന ബി എസ് എഫ് ജവാന്മാർക്ക് സമീപത്തു മോർട്ടാർ ഷെല്ലുകൾ പതിച്ചെങ്കിലും ആളപായമുണ്ടായില്ല. പാക്ക് ഷെല്ലാക്രമണത്തിൽ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി എസ് എഫ് അറിയിച്ചു.
മെസേജ് ടു കേരള’ എന്ന വാട്സ് അപ് ഗ്രൂപ്പില്‍ ഐഎസ് പ്രചാരണം നടത്തുന്നതു കാസര്‍കോട് സ്വദേശി അബ്ദുൽ റാഷിദെന്ന് എന്‍ഐഎ
കൊച്ചി: മെസേജ് ടു കേരള’ എന്ന പേരില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതു കാസർകോട്നിന്നു കാണാതായ അബ്ദുൽ റാഷിദെന്ന് ദേശീയ അന്വേഷണ ഏജൻസി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.‘മെസേജ് ടു കേരള’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാൾ അംഗങ്ങളെ ചേര്‍ത്തിരുന്നു. ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സമ്മതമില്ലാതെ അംഗമാക്കിയ ഒരാൾ എന്താണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്നു ചോദിച്ചപ്പോൾ ലഭിച്ചത് ചില ശബ്ദ സന്ദേശങ്ങളാണ്. തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ‘മെസേജ് ടു കേരള’ എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
ഭീകരർ കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്കാര ചടങ്ങുകൾക്കിടെ കല്ലേറ്
ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്. ഒരു സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. വെടിവയ്പ്പാണെന്നു കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഉടൻതന്നെ സ്ഥിതി നിയന്ത്രണവിധേയമായി. ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഡിസംബറിൽ കരസേനയിൽ ചേർന്ന ഫയാസ് ജമ്മുവിലെ അഖ്നൂർ മേഖലയിലാണു ജോലി ചെയ്തിരുന്നത്. പട്ടാളത്തിൽ ചേർന്നശേഷം ആദ്യമായി അവധിക്കു വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോകലും, കൊലപാതകവും നടന്നത്. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിരുന്നു.
കോടതിയലക്ഷ്യക്കേസിലെ ആറുമാസം തടവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവ് വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍. ഇന്ന് രാവിലെയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയലക്ഷ്യക്കേസില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ കര്‍ണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടന്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ സുപ്രീം കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
ജസ്റ്റിസ് എവിടെയുണ്ടെന്നു പോലീസിനു ധാരണയില്ല. സ്ഥലം അജ്ഞാതമാണ്. നിൽക്കുന്ന സ്ഥലം നിരന്തരം മാറുന്നതിനാല്‍ അന്വേഷണ സംഘം കുഴയുകയായിരുന്നു. വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പുലർച്ചെ വരെ കർണൻ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു.